കൊച്ചി > മുഖ്യമന്ത്രിയുടെ പ്രസ് സെക്രട്ടറി രാഷ്ട്രീയം പറയുന്നതായും മാധ്യമങ്ങളെ വിമര്‍ശിക്കുന്നതായും ആരോപണം ഉന്നയിക്കുന്ന പ്രതിപക്ഷ നേതാവിന്റെ പെഴ്സണല്‍ സ്റ്റാഫ് അംഗങ്ങള്‍ സമൂഹ്യമാധ്യമങ്ങളില്‍ കടുത്ത രാഷ്ട്രീയ പ്രചാരണത്തില്‍. സര്‍ക്കാര്‍ ഖജനാവില്‍ നിന്ന് ശമ്പളം പറ്റുന്ന ഇവര്‍ മുഖ്യമന്ത്രിയെയും മറ്റ് മന്ത്രിമാരെയും ഹീനമായി വിമര്‍ശിക്കുന്ന പോസ്റ്റുകള്‍ തുടരെ ഷെയര്‍ ചെയ്യുന്നു. ഒപ്പം സ്വന്തമായും രാഷ്ട്രീയ വിമര്‍ശനങ്ങളും ഉയര്‍ത്തുന്നു.
മുഴുവന്‍ സമയ സർക്കാർ വിരുദ്ധ പ്രചാരകരായാണ് അവർ പ്രവര്‍ത്തിക്കുന്നത്.അഡീഷണൽ പ്രൈവറ്റ് സെക്രട്ടറി എം ഹബീബ് ഖാൻ, മറ്റൊരു സ്റ്റാഫ് അംഗം ജോജു കെ ജെ, അസിസ്റ്റൻറ് പ്രൈവറ്റ് സെക്രട്ടറി ധന സുമോദ് തുടങ്ങി മിക്കവാറും പേര് ഇത്തരം നിരവധി പോസ്റ്റുകൾ സമീപ ദിവസങ്ങളിൽ ഇട്ടിട്ടുണ്ട്. മുഖ്യമന്ത്രിയെ വ്യക്തിഹത്യ ചെയ്യുന്ന തരം പോസ്റ്റുകള്‍ പോലും ഇക്കൂട്ടര്‍ പ്രചരിപ്പിക്കുന്നു. പുറത്ത് യുഡിഎഫ് നേതാക്കള്‍ ഉന്നയിക്കുന്ന ആരോപണങ്ങള്‍ എല്ലാം ഇവരും ഏറ്റുപിടിക്കുകയും പ്രചരിപ്പിക്കുകയും ചെയ്യുന്നു.
ചെന്നിത്തല മുഖ്യമന്ത്രിയുടെ പ്രസ് സെക്രട്ടറിയെ വിമര്‍ശിച്ചതിനു പിന്നാലെ തിങ്കളാഴ്ച മുഖ്യമന്ത്രിയുടെ പത്രസമ്മേളനത്തില്‍ ചില മാധ്യമപ്രവര്‍ത്തകരും ഇതേ വിമര്‍ശനം ഉന്നയിച്ചിരുന്നു.ക്യാബിനറ്റ് പദവിയുള്ള പ്രതിപക്ഷ നേതാവിന് 25 സ്റ്റാഫ് ഉണ്ട്. ഇതിൽ 10 പേർ ഗസറ്റഡ് തസ്‌തികയിലുള്ളവരാണ്.
No comments:
Post a Comment