വെഞ്ഞാറമൂട്ടിൽ ഡിവൈഎഫ്‌ഐ പ്രവർത്തകരായ മിഥിലാജ്(30), ഹഖ് മുഹമ്മദ്(24) എന്നിവരെ തിരുവോണ തലേന്ന് രാത്രി വെട്ടിക്കൊലപ്പെടുത്തിയ കേസിൽ യൂത്ത് കോൺഗ്രസ് നേതാവടക്കം ഏഴ് കോൺഗ്രസുകാർ അറസ്‌റ്റിൽ.
പ്രധാനപ്രതിയും യൂത്ത് കോൺഗ്രസ് മുൻ മണ്ഡലം സെക്രട്ടറിയുമായ പുല്ലമ്പാറ മരുതുംമൂട് ഷജിത് മൻസിലിൽ ഷജിത് (27), മരുതുംമൂട് ചെറുകോണത്ത് വീട്ടിൽ സജീവ് (35), മതപുരം വാഴവിളപൊയ്‌ക ചെരുവിൽ റോഡരികത്ത് വീട്ടിൽ സനൽ(32), പുല്ലമ്പാറ മുക്കുടിൽ ചരുവിള പുത്തൻവീട്ടിൽ അജിത് (27), തേമ്പാമൂട് മരുതുംമൂട് റോഡരികത്ത് വീട്ടിൽ സതിമോൻ (46), തേമ്പാമൂട് മരുതുംമൂട് റോഡരികത്ത് വീട്ടിൽ നജീബ് (41), പ്രതികൾക്ക് രക്ഷപ്പെടാൻ സഹായം നൽകിയ മതപുരം തടത്തരികത്ത് വീട്ടിൽ പ്രീജ (30)എന്നിവരാണ് അറസ്‌റ്റിലായത്.
അടൂർ പ്രകാശ് എംപിയുടെ അടുത്തയാളാണ് ഷജിത്ത്. ഇയാൾ എംപിയെ വിളിച്ചതിന്റെ വിവരങ്ങൾ പുറത്തുവന്നു. പ്രീജ മഹിളാ കോൺഗ്രസ് പ്രവർത്തകയാണ്. സജീവും സനലും കൊലപാതകത്തിൽ നേരിട്ട് പങ്കെടുത്തു. മറ്റുള്ളവർ ഗൂഢാലോചനയിലും പങ്കാളികളാണ്. ഷജിത്, അജിത്, സതിമോൻ, നജീബ് എന്നിവരെ റിമാൻഡ് ചെയ്‌തു.
കൊലപാതകത്തിൽ നേരിട്ട് പങ്കാളികളായ രണ്ടുപേർ പൊലീസ് കസ്‌റ്റഡിയിലുള്ളതായി സൂചനയുണ്ട്. പ്രതികൾ കോൺഗ്രസുകാരാണെന്നും രാഷ്‌ട്രീയ വൈരാഗ്യമാണ് കൊലയ്‌ക്ക് കാരണമെന്നും വെഞ്ഞാറമൂട് പൊലീസ് രജിസ്‌റ്റർ ചെയ്‌ത എഫ്‌ഐആറിൽ പറഞ്ഞു. വെഞ്ഞാറമൂട്ടിൽ അടുത്ത് നടന്ന കോൺഗ്രസ് പ്രതിഷേധ സമരങ്ങളിലെല്ലാം പ്രതികൾ സജീവമായി പങ്കെടുത്തിരുന്നു.
ഒറ്റക്കുത്തിൽ ഹൃദയം പിളർന്നു
കൊലയാളികൾ മിഥിലാജിന്റെ (32) യും ഹഖ് മുഹമ്മദിന്റെ (24) യും ഹൃദയം കുത്തിപ്പിളർത്തി. ഹഖിന് നിരവധി വെട്ടും വാരിയെല്ലുകൾക്കിടയിലൂടെ ആഴത്തിലുള്ള കുത്തുമേറ്റു. മിഥിലാജിന് ഇടത് നെഞ്ചിലാണ് കുത്തേറ്റത്. ഈ കുത്തും ഹൃദയം പിളർത്തി.
ആഴത്തിലുള്ള കുത്താണ് മരണകാരണമെന്നാണ് പോസ്‌റ്റ്‌മോർട്ടത്തിലെ പ്രാഥമിക നിഗമനം. വാളുകൾകൊണ്ടാണ് ഹഖിനെ ആഞ്ഞുവെട്ടിയത്. അതിനിടെ കഠാരകൊണ്ട് കുത്തുകയും ചെയ്‌തു. കത്തി ഉള്ളിലിട്ട് കറക്കിയശേഷമാണ് തിരിച്ചെടുത്തത്. അതോടെ ഹൃദയം പിളർന്നു. മിഥിലാജിനെ ഒരു കുത്തേ കുത്തിയിട്ടുള്ളു. അത് നേരിട്ട് ഹൃദയത്തിൽ പതിച്ചു.
ഗൂഢാലോചന അന്വേഷിക്കും
പ്രതികൾക്ക് അടൂർ പ്രകാശ് എംപി അടക്കമുള്ള കോൺഗ്രസ് നേതാക്കളുമായി നേരിട്ട് ബന്ധമുള്ളതും പൊലീസ് അന്വേഷിക്കും. സംഭവത്തിനുപിന്നിൽ വൻ ഗൂഢാലോചന നടന്നതായി പൊലീസ് കണ്ടെത്തിയിട്ടുണ്ട്.

കടും കൈ തിരുവോണത്തലേന്ന്
തിരുവോണത്തലേന്ന് ഉത്രാട രാത്രിയിൽ 11.05 ഓടെ വെഞ്ഞാറമൂട് തേമ്പാമൂട്ടിലാണ് നാടിനെ നടുക്കിയ അരുംകൊല. കോൺഗ്രസ് അക്രമികളുടെ കേന്ദ്രമാണിത്. മിഥിലാജിന്റെ വെമ്പായത്തെ പച്ചക്കറി കടയിൽ സഹായിയായിരുന്നു ഹഖ്. കട അടച്ചശേഷം രാത്രിയിൽ കലുങ്കിൻമുഖത്തെ വീട്ടിൽ ഹഖിനെ കൊണ്ടുവിടാനാണ് മിഥിലാജ് ബൈക്കിലെത്തിയത്. തേമ്പാമൂട് ജങ്‌ഷനിൽ കോൺഗ്രസ് ക്രിമിനൽ സംഘം ബൈക്ക് തടഞ്ഞുനിർത്തി വെട്ടുകയും കുത്തുകയുമായിരുന്നു. രക്തത്തിൽ കുളിച്ചുകിടന്ന ഇവരെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. വെഞ്ഞാറമൂട് പൊലീസ് ഇൻക്വസ്റ്റ് പൂർത്തിയാക്കിയശേഷം തിരുവനന്തപുരം മെഡിക്കൽ കോളേജിൽ പോസ്റ്റ്‌മോർട്ടത്തിനുശേഷം മൃതദേഹങ്ങൾ വൻ ജനാവലിയുടെ സാന്നിധ്യത്തിൽ കബറടക്കി.
പെരുന്നാൾത്തലേന്ന് റിഹേഴ്സൽ; തിരുവോണത്തലേന്ന് കൊലപാതകം
തേമ്പാമൂട്ടിലെ ഇരട്ടക്കൊലപാതകത്തിന്റെ റിഹേഴ്സൽ നടന്നത് പെരുന്നാൾ തലേന്ന്. അന്ന് പന്ത്രണ്ടോളം വരുന്ന കോൺഗ്രസ്, യൂത്ത് കോൺഗ്രസ് പ്രവർത്തകർ വകവരുത്താൻ നോക്കിയത് ഡിവൈഎഫ്ഐ യൂണിറ്റ് ജോ. സെക്രട്ടറിയും സിപിഐ എം തേമ്പാമൂട് ബ്രാഞ്ച് അംഗവുമായ ഫൈസലിനെ. പെരുന്നാൾ തലേന്ന് രാത്രി പത്തോടെ കാറിൽ വീട്ടിലേക്ക് പോകുകയായിരുന്ന ഫൈസലിനെ കോൺഗ്രസ് യൂത്ത് കോൺഗ്രസ് സംഘം തടഞ്ഞുനിർത്തി അതിക്രൂരമായി വെട്ടി പരിക്കേൽപ്പിക്കുകയായിരുന്നു. നിലവിളി കേട്ട് സമീപവാസികൾ എത്തിയതോടെയാണ് അക്രമികൾ രക്ഷപ്പെട്ടത്. കഴുത്തിനും നെഞ്ചിനും മുറിവേറ്റ ഫൈസൽ തലനാരിഴയ്ക്കാണ് മരണത്തിൽനിന്ന് രക്ഷപ്പെട്ടത്.
പാർലമെന്റ് തെരഞ്ഞെടുപ്പിലെ കൊട്ടിക്കലാശത്തെ തുടർന്നുണ്ടായ ചെറിയ സംഘർഷം, വാട്സാപ് ഗ്രൂപ്പുകളിൽ ചർച്ചയായിരുന്നു. ഇതിലുള്ള വൈരാഗ്യത്തിലാണ് അന്ന് ഫൈസലിനെ വകവരുത്താൻ നോക്കിയത്. അന്നും ഹഖ് മുഹമ്മദിനെയും അപായപ്പെടുത്തുക എന്നത് ഇവരുടെ അജൻഡയിലുണ്ടായിരുന്നതായും ഫൈസൽ പറയുന്നു.
കൊലവിളിയുമായി യൂത്ത് കോൺഗ്രസ് നേതാവ്
സമൂഹ മാധ്യമങ്ങളിൽ കൊലവിളിയുമായി യൂത്ത് കോൺഗ്രസ് നേതാവ്.
തിരുവനന്തപുരം വെഞ്ഞാറമൂടിൽ രണ്ട് ഡിവൈഎഫ്ഐ പ്രവർത്തകരെ കോൺഗ്രസുകാർ കൊലപ്പെടുത്തിയതിനെതിരെ നാടെങ്ങും പ്രതിഷേധമുയരുന്നതിനിടെയാണ് ഇനിയും കൊല്ലുമെന്ന ഭീഷണിയുമായി യൂത്ത് കോൺഗ്രസ് നേതാവും തിരുവമ്പാടി മണ്ഡലം ഭാരവാഹിയുമായ കൽപ്പൂർ സ്വദേശി യൂസരി മുഹമ്മദ് എത്തിയത്.
വെഞ്ഞാറമൂട് കൊലപാതകത്തെ ന്യായീകരിച്ചും ഇനിയും കൊല്ലുമെന്ന് വെല്ലുവിളിച്ചുമാണ് ഇയാൾ സമൂഹ മാധ്യമങ്ങളിൽ പോസ്റ്റിട്ടത്. സംഭവത്തിൽ നാടാകെ പ്രതിഷേധമുയർന്നു.
യൂത്ത് കോൺഗ്രസ് നേതാവിനെതിരെ ശക്തമായ നടപടി വേണമെന്ന് സിപിഐ എം കൂടരഞ്ഞി ലോക്കൽ കമ്മിറ്റിയും ഡിവൈഎഫ്ഐ തിരുവമ്പാടി ബ്ലോക്ക് കമ്മിറ്റിയും ആവശ്യപ്പെട്ടു.
സിപിഐ എം ഓഫീസും ആക്രമിച്ചു
ശാസ്താംകോട്ട: വെഞ്ഞാറമൂട്ടിൽ രണ്ട് ഡിവൈഎഫ്ഐ പ്രവർത്തകരെ വെട്ടിക്കൊന്നതിനു പിന്നാലെ സിപിഐ എം ഓഫീസുകൾക്ക് നേരെ കോൺഗ്രസ് ആക്രമണം. സിപിഐ എം കുന്നത്തൂർ ഏരിയ കമ്മിറ്റി ഓഫീസ് തിരുവോണദിവസം രാത്രി ആക്രമിച്ചു. ഓഫീസിന്റെ ജനാല അടിച്ചുതകർത്തു. പൊലീസ് പിക്കറ്റിങ് നിലനിൽക്കെയാണ് ഇരുട്ടിന്റെ മറവിൽ ഓഫീസ് ആക്രമിച്ചത്. പ്രതിഷേധം മുഖവിലയ്ക്കെടുക്കാതെ നാടിന്റെ ക്രമസമാധാനം തകർക്കാനാണ് കോൺഗ്രസ് ശ്രമിക്കുന്നതെന്നും അക്രമികളെ ഉടൻ അറസ്റ്റ് ചെയ്യണമെന്നും സിപിഐ എം കുന്നത്തൂർ ഏരിയ കമ്മിറ്റി പ്രസ്താവനയിൽ ആവശ്യപ്പെട്ടു.
No comments:
Post a Comment