രാഷ്ട്രീയ പാര്‍ട്ടികള്‍ക്കും സ്ഥാനാര്‍ത്ഥികള്‍ക്കും വേണ്ടി കാന്‍വാസ് ചെയ്യുന്ന ഏതു തരത്തിലുള്ള പെയ്ഡ്‌ന്യൂസ് സമ്പ്രദായങ്ങളില്‍ നിന്നും മാധ്യമങ്ങള്‍ ഒഴിഞ്ഞ് നില്‍ക്കണമെന്ന് ജില്ലാ കലക്ടറുടെ അധ്യക്ഷതയിലുള്ള മീഡിയ സര്‍ട്ടിഫിക്കേഷന്‍ ആന്‍ഡ് മീഡിയ മോണിറ്ററിംഗ് കമ്മിറ്റി (എം സി എം സി) അഭ്യര്‍ഥിച്ചു. മാധ്യമ സ്വാതന്ത്ര്യത്തെ ബാധിക്കാതെ സ്വയം നിയന്ത്രണം പാലിക്കുന്നതിലും പെയ്ഡ് ന്യൂസ് പ്രവണതകള്‍ക്കെതിരെ ബോധവത്കരണം നടത്തി ജനാധിപത്യ പ്രക്രിയയെ ശക്തിപ്പെടുത്തുന്നതിലും മാധ്യമങ്ങള്‍ക്ക് പ്രധാന പങ്കുണ്ടെന്ന് കമ്മിറ്റി അഭിപ്രായപ്പെട്ടു.
തിരഞ്ഞെടുപ്പ് പ്രചാരണവുമായി ബന്ധപ്പെട്ട് അച്ചടി-ദൃശ്യ-ശ്രാവ്യ മാധ്യമങ്ങളില്‍ വരുന്ന വാര്‍ത്തകള്‍, പരസ്യങ്ങള്‍, ലേഖനങ്ങള്‍, സന്ദേശങ്ങള്‍, ചര്‍ച്ചകള്‍, അഭിമുഖങ്ങള്‍ തുടങ്ങിയവ നിരീക്ഷിക്കാനും തത്വാധിഷ്ടിത സങ്കേതങ്ങളിലൂടെ അവയിലെ പെയ്ഡ് ന്യൂസ് സ്വഭാവം കണ്ടെത്താനും ജില്ലാ കളക്ടറേറ്റില്‍ പ്രത്യേക മീഡിയ മോണിറ്ററിങ് സെല്‍ സജ്ജീകരിച്ചിട്ടുണ്ട്. പ്രസ്‌കൗണ്‍സില്‍ ഓഫ് ഇന്ത്യയുടെ സഹകരണത്തോടെ തിരഞ്ഞെടുപ്പ് കമ്മിഷന്‍ പുറപ്പെടുവിച്ച മാര്‍ഗനിര്‍ദേശപ്രകാരമാണ് ഇത് പ്രവര്‍ത്തിക്കുന്നത്.
ദിനപത്രങ്ങള്‍, ആനുകാലികങ്ങള്‍, ചാനലുകള്‍, കേബിള്‍ നെറ്റ് വര്‍ക്കുകള്‍, റേഡിയോ പ്രക്ഷേപണങ്ങള്‍, മൊബൈല്‍ എസ് എം എസുകള്‍ തുടങ്ങി എല്ലാവിധ വിവരവിനിമയ സങ്കേതങ്ങളും സെല്‍ നിരീക്ഷിക്കുകയും വിശദാംശങ്ങള്‍ റെക്കോഡ് ചെയ്യുകയും ചെയ്യും. അച്ചടി മാധ്യമങ്ങളിലെ വിവരങ്ങള്‍ കോളം നിരക്കിലും, മറ്റുള്ളവ സെക്കന്‍ഡ് നിരക്കിലുമാണ് രേഖപ്പെടുത്തുക. സ്ഥാനാര്‍ഥികളെ കേന്ദ്രീകരിച്ച് പ്രചാരണപ്രവര്‍ത്തനങ്ങളുടെ ദിനംപ്രതിയുള്ള റിപ്പോര്‍ട്ടുകളും തയ്യാറാക്കുന്നുണ്ട്.
ആനുപാതിക സ്വഭാവം ഇല്ലാത്തതും ആവര്‍ത്തിച്ചുള്ളതുമായ തിരഞ്ഞെടുപ്പ് വാര്‍ത്തകളും പരിപാടികളും പരസ്യമായി കണക്കാക്കും. നിയമലംഘനം നടത്തുന്ന സ്ഥാനാര്‍ഥികള്‍ക്ക് അതത് റിട്ടേണിംഗ് ഓഫീസര്‍മാര്‍ നോട്ടീസുകള്‍ നല്‍കുകയും തുടര്‍ നടപടികള്‍ സ്വീകരിക്കുകയും ചെയ്യും. സുഗമവും നീതിപൂര്‍വകവുമായ തിരഞ്ഞെടുപ്പിന് തടസ്സം സൃഷ്ടിക്കുന്ന പെയ്ഡ് ന്യൂസ് പ്രവണതകളില്‍ നിന്ന് ഒഴിഞ്ഞ് സ്വയം നിയന്ത്രണം പാലിക്കാനും വരുന്ന അസംബ്ലി തിരഞ്ഞെടുപ്പ് വിജയകരമായി നടത്താനും എല്ലാ മാധ്യമങ്ങളും സഹകരിക്കണമെന്ന് മീഡിയ സര്‍ട്ടിഫിക്കേഷന്‍ ആന്‍ഡ് മീഡിയ മോണിറ്ററിംഗ് കമ്മിറ്റി അഭ്യര്‍ഥിച്ചു.
തിരഞ്ഞെടുപ്പ്: മാധ്യമങ്ങള്‍ക്ക് മാര്‍ഗനിര്‍ദേശങ്ങള്‍
ന്യൂഡല്‍ഹി: അഞ്ചു സംസ്ഥാനങ്ങളിലെ നിയമസഭാ തിരഞ്ഞെടുപ്പിന്റെ പശ്ചാത്തലത്തില്‍ പ്രസ് കൗണ്‍സില്‍ ഓഫ് ഇന്ത്യ( പി സി ഐ) മാധ്യമങ്ങള്‍ക്കായി മാര്‍ഗനിര്‍ദേശങ്ങള്‍ പുറപ്പെടുവിച്ചു. പണം വാങ്ങി മാധ്യമങ്ങള്‍ വാര്‍ത്ത പ്രസിദ്ധീകരിക്കുന്നു എന്ന ആരോപണം ലോകസഭ തിരഞ്ഞെടുപ്പു കാലത്ത് വ്യാപകമായി ഉയര്‍ന്നിരുന്നു. പശ്ചിമ ബംഗാള്‍, കേരളം, തമിഴ്‌നാട്, അസം തുടങ്ങിയ സംസ്ഥാനങ്ങളിലെ നിയമസഭാ തിരഞ്ഞെടുപ്പില്‍ ഇത്തരത്തിലുള്ള ആക്ഷേപം ഉയരാതിരിക്കാന്‍ വേണ്ടിയാണ് മാധ്യമങ്ങള്‍ക്ക് പൊതുവായ മാര്‍ഗ നിര്‍ദേശം കൊണ്ടുവരാന്‍ തീരുമാനിച്ചത്.
വോട്ടെടുപ്പ് കഴിയുന്നതു വരെ എക്‌സിറ്റ് പോള്‍ ഫലങ്ങള്‍ പ്രസിദ്ധീകരിക്കാന്‍ പാടില്ലെന്ന നിബന്ധന കര്‍ശനമാക്കിയിട്ടുണ്ട്. അതിനു ശേഷം സര്‍വെ ഫലങ്ങള്‍ പ്രസിദ്ധീകരിക്കുകയാണെങ്കിലും ആര്‍ക്കിടയിലാണ് സര്‍വേ നടത്തിയതെന്നും എന്തെല്ലാം മാനദ്ണ്ഡങ്ങളാണ് പാലിച്ചിരുന്നതെന്നും വ്യക്തമാക്കണമെന്നും പറയുന്നുണ്ട്. ഒരു പാര്‍ട്ടിയില്‍ നിന്നോ വ്യക്തിയില്‍ നിന്നോ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട വാര്‍ത്ത പ്രസിദ്ധീകരിക്കുന്നതിനായി പണം വാങ്ങാന്‍ പാടില്ല.
ജനയുഗം 290311
രാഷ്ട്രീയ പാര്‍ട്ടികള്‍ക്കും സ്ഥാനാര്‍ത്ഥികള്‍ക്കും വേണ്ടി കാന്‍വാസ് ചെയ്യുന്ന ഏതു തരത്തിലുള്ള പെയ്ഡ്‌ന്യൂസ് സമ്പ്രദായങ്ങളില്‍ നിന്നും മാധ്യമങ്ങള്‍ ഒഴിഞ്ഞ് നില്‍ക്കണമെന്ന് ജില്ലാ കലക്ടറുടെ അധ്യക്ഷതയിലുള്ള മീഡിയ സര്‍ട്ടിഫിക്കേഷന്‍ ആന്‍ഡ് മീഡിയ മോണിറ്ററിംഗ് കമ്മിറ്റി (എം സി എം സി) അഭ്യര്‍ഥിച്ചു. മാധ്യമ സ്വാതന്ത്ര്യത്തെ ബാധിക്കാതെ സ്വയം നിയന്ത്രണം പാലിക്കുന്നതിലും പെയ്ഡ് ന്യൂസ് പ്രവണതകള്‍ക്കെതിരെ ബോധവത്കരണം നടത്തി ജനാധിപത്യ പ്രക്രിയയെ ശക്തിപ്പെടുത്തുന്നതിലും മാധ്യമങ്ങള്‍ക്ക് പ്രധാന പങ്കുണ്ടെന്ന് കമ്മിറ്റി അഭിപ്രായപ്പെട്ടു.
ReplyDeletepaid blog writers?
ReplyDelete