ബംഗ്ളാദേശില്‍നിന്ന് മുസ്ളിങ്ങളുടെ അനധികൃത കുടിയേറ്റം സംബന്ധിച്ച് പൊതുജനങ്ങള്‍ക്ക് ഉല്‍ക്കണ്ഠയുള്ളതിനാല്‍ ഇന്ത്യയുടെ വടക്കുകിഴക്കന്‍ ഭാഗങ്ങളില്‍ ഹിന്ദുത്വത്തിന് വേരോട്ടമുണ്ടെന്നും ജെയ്റ്റ്ലി അവകാശപ്പെടുന്നുണ്ട്. അദ്വാനി രണ്ടുമൂന്ന് വര്‍ഷം കൂടി പാര്‍ടിയെ നയിക്കും. പിന്നീട് താനടക്കം അഞ്ച് പിന്‍തലമുറ നേതാക്കളില്‍ ഒരാള്‍ നേതൃത്വം ഏറ്റെടുക്കും. ഇന്ത്യ-അമേരിക്ക ബന്ധത്തില്‍ മാറ്റത്തിന് തുടക്കമിട്ടത് ബിജെപിയാണെന്നിരിക്കെ ഗുജറാത്ത് മുഖ്യമന്ത്രി നരേന്ദ്രമോഡിക്ക് വിസ നിഷേധിക്കാന്‍ അമേരിക്കയ്ക്ക് എങ്ങനെ കഴിഞ്ഞെന്ന് ജെയ്റ്റലി ചോദിക്കുന്നു. ബിജെപി സംസ്ഥാനതലത്തില്‍ മുല്യവര്‍ധിതനികുതിയെ എതിര്‍ക്കുന്നത് ഇടുങ്ങിയ രാഷ്ട്രീയ കണക്കുകൂട്ടലിന്റെ അടിസ്ഥാനത്തിലാണെന്നും ജെയ്റ്റ്ലി സമ്മതിക്കുന്നു. വിക്കിലീക്സ് വെളിപ്പെടുത്തല്‍ രാജ്യസഭയിലെ പ്രതിപക്ഷ നേതാവായ അരു ജെയ്റ്റ്ലിയെ പ്രതിരോധത്തിലാക്കി. ഹിന്ദുത്വം പ്രചാരണവിഷയം മാത്രമാണെന്ന് പറഞ്ഞപ്പോള്‍ അവസരവാദപരമായ എന്ന വാക്ക് താന്‍ ഉപയോഗിച്ചിട്ടില്ലെന്ന് ജെയ്റ്റ്ലി അവകാശപ്പെട്ടു.
ദേശാഭിമാനി 270311
ഹിന്ദു ദേശീയവാദം തങ്ങള്‍ക്ക് അവസരവാദപരമായ പ്രചാരണവിഷയം മാത്രമാണെന്ന് ബിജെപി നേതാവ് അരുണ്‍ ജെയ്റ്റ്ലി. അമേരിക്കന്‍ എംബസി ഉദ്യോഗസ്ഥനോട് ജെയ്റ്റ്ലി ഇക്കാര്യം തുറന്നുപറഞ്ഞത് വിക്കിലീക്സിലൂടെ പുറത്തായി. 2005 മേയില്‍ ജെയ്റ്റ്ലി യുഎസ് എംബസി ചാര്‍ജായിരുന്ന റോബര്‍ട് ബ്ളേക്കിനോട് നടത്തിയ സംഭാഷണമാണ് വിക്കിലീക്സില്‍നിന്ന് 'ദ ഹിന്ദു' പത്രത്തിന് ലഭിച്ച അമേരിക്കന്‍ നയതന്ത്ര കേബിളുകള്‍ വഴി പരസ്യമായത്. ഇന്ത്യ-പാക് ബന്ധം അടുത്തകാലത്തായി മെച്ചപ്പെട്ടതോടെ ഹിന്ദു ദേശീയവാദത്തിന് ഇപ്പോള്‍ ഡല്‍ഹിയില്‍ ചെറിയ മുഴക്കമേ ഉള്ളൂവെന്ന് ജെയ്റ്റ്ലി പറയുന്നുണ്ട്. എന്നാല്‍, അതിര്‍ത്തി കടന്ന് പാര്‍ലമെന്റിന് നേര്‍ക്കോ മറ്റോ മറ്റൊരു ഭീകരാക്രമണമുണ്ടാകുന്നതോടെ അത് മാറാം. ഹിന്ദു ദേശീയവാദം എന്നും ബിജെപിക്ക് 'സംസാരവിഷയം' ആയിരിക്കും. എന്നാല്‍, ഇത് അവസരവാദപരമായ വിഷയമായിരിക്കും എന്നും ജെയ്റ്റ്ലി പറഞ്ഞതായാണ് 2005 മെയ്10ന് ബ്ളേക്ക് വാഷിങ്ടണിലേക്കയച്ച കേബിളില്‍ പറയുന്നത്.
ReplyDelete:-)
ReplyDeleteബി ജെ പി അധികാരത്തില്‍ വന്നാല്‍ ഇന്ത്യ അമേരിക്ക ആണവ കരാറിന് ഒരു വിധത്തിലുള്ള ദോഷവും ചെയ്യില്ലെന്ന് എല്‍ കെ അദ്വാനി അമേരിക്കന്‍ അധികൃതര്‍ക്ക് ഉറപ്പുകൊടുത്തതായി നേരത്തെ വിക്കിലീക്ക്‌സ് വെളിപ്പെടുത്തിയിരുന്നു. ആണവ കരാറിനെ ബി ജെ പി പാര്‍ലമെന്റില്‍ എതിര്‍ത്തിരുന്നു. പാര്‍ട്ടി അധികാരത്തില്‍ വന്നാല്‍ കരാര്‍ പുനപ്പരിശോധിക്കുമെന്നും ബി ജെ പി പ്രഖ്യാപിച്ചിരുന്നു. ഇതു തട്ടിപ്പായിരുന്നെന്നും കരാര്‍ തുടരുമെന്ന കാര്യത്തില്‍ ബി ജെ പി നേതാക്കള്‍ അമേരിക്കയ്ക്ക് ഉറപ്പു നല്‍കിയിരുന്നുവെന്നുമാണ് വിക്കിലീക്ക്‌സ് രേഖകള്‍ വ്യക്തമാക്കിയത്.
ReplyDelete2005ല്‍ ഒരു ദേശീയ നിര്‍വഹക സമിതി യോഗത്തില്‍ അമേരിക്കയ്‌ക്കെതിരെ പ്രമേയം പാസാക്കിയത് പുറംപൂച്ചു മാത്രമാണെന്ന് സമിതി അംഗം ശേഷാദ്രി ചാരി അമേരിക്കന്‍ നയതന്ത്രപ്രതിനിധിയോട് വെളിപ്പെടുത്തിയതായും വിക്കിലീക്ക്‌സ് കേബിളുകള്‍ പുറത്തുവന്നിരുന്നു. ജനങ്ങളുടെ കണ്ണില്‍ പൊടിയിടാനാണ് അമേരിക്കയ്‌ക്കെതിരെ പ്രമേയം പാസാക്കിയത്. പാര്‍ട്ടിക്ക് അത്തരമൊരു നിലപാടില്ലെന്നാണ് ശേഷാദ്രി നയതന്ത്ര പ്രതിനിധിയോട് പറഞ്ഞത്.(janayugom 270311)