അധികാരമേറ്റശേഷം ഒരു ദിവസംപോലും ട്രഷറി ഓവര്‍ഡ്രാഫ്റ്റിലായില്ല എന്നതും വാര്‍ഷിക വളര്‍ച്ചയിലും നികുതി വരുമാനത്തിലും റെക്കോഡ് നേട്ടങ്ങളുണ്ടാക്കാനായി എന്നതും എല്‍ഡിഎഫ് സര്‍ക്കാരിന്റെ അതുല്യനേട്ടമായി ജനങ്ങള്‍ വിലയിരുത്തുന്നു. ഇന്ത്യയില്‍ ഏറ്റവും വളര്‍ച്ചനിരക്കുള്ള സംസ്ഥാനമായി കേരളം മാറുകയാണ്.
അടിസ്ഥാനസൌകര്യവികസനത്തിലും നിക്ഷേപ സൌഹൃദ സാഹചര്യമൊരുക്കുന്നതിലും രാജ്യത്ത് മുന്‍നിരയിലാണിന്ന് കേരളത്തിന്റെ സ്ഥാനം. നികുതി വരുമാനത്തില്‍ വന്‍ വര്‍ധനയുണ്ടാകുകയും പൊതുകടം കുറയുകയുംചെയ്തു. ഇതൊന്നും ആര്‍ക്കും നിഷേധിക്കാനാവുന്ന കാര്യങ്ങളല്ല. എല്‍ഡിഎഫ് സര്‍ക്കാരിന്റെ ഭരണനേട്ടങ്ങളില്‍ തിളങ്ങിനില്‍ക്കുന്ന ഒന്നാണ് ധനമാനേജ്മെന്റ് എന്നതില്‍ ആര്‍ക്കും സംശയമില്ല. അതിന്റെ അപകടം മനസ്സിലാക്കിയിട്ടാകണം, യുഡിഎഫിനു വേണ്ടി മലയാള മനോരമ പറയുന്നു, "പതിവുപോലെ പെട്രോളിയം, വിദേശമദ്യം എന്നിവയിലുണ്ടായ വില്‍പ്പന വര്‍ധനയാണു വരുമാനം കൂടാന്‍ സഹായിച്ചത്. പുറമെ മോട്ടോര്‍ വാഹന വില്‍പ്പനയില്‍ വന്ന കുതിച്ചുചാട്ടവും സഹായകമായി''എന്ന്. ഒപ്പം, "കോഴിക്ക് ഏര്‍പ്പെടുത്തിയ അന്തര്‍സംസ്ഥാന നികുതിയില്‍നിന്ന് 115 കോടിയാണു കിട്ടിയിട്ടുള്ളത്'' എന്നും.
കഴിഞ്ഞ യുഡിഎഫ് ഭരണകാലത്താണ് കേരളത്തിന്റെ ഖജനാവ് ഏറ്റവുമധികം പ്രതിസന്ധി നേരിട്ടത്. അന്ന് മദ്യവും വിറ്റിരുന്നു, പെട്രോളും വിറ്റിരുന്നു. കോഴി അതിര്‍ത്തികടന്ന് വരികയും ചെയ്തിരുന്നു. അന്ന് വ്യാജമദ്യവും നിയമവിരുദ്ധ മദ്യ-സ്പിരിറ്റ് കടത്തും നിര്‍ബാധം നടന്നു. സര്‍ക്കാരിലേക്ക് വരേണ്ട പണം കള്ളക്കച്ചവടക്കാര്‍ കൊണ്ടുപോയി. കോഴിക്കടത്തിലെ നികുതിവെട്ടിപ്പ് യുഡിഎഫ് സര്‍ക്കാരിന്റെ അനേകം അഴിമതികളില്‍ ഒന്നുമാത്രമായിരുന്നു. ധനമാനേജ്മെന്റിന്റെ വിജയം എന്ന മൂര്‍ത്തമായ സത്യത്തെ മറച്ചുവയ്ക്കാന്‍ മലയാള മനോരമ യുഡിഎഫിനുവേണ്ടി അവതരിപ്പിക്കുന്ന സ്വയംഭൂവായ 'വരുമാന വര്‍ധനാ സിദ്ധാന്തം' പരിഹാസ്യമാണെന്നുമാത്രമല്ല, ജനങ്ങളെ വിഡ്ഡികളാക്കാനുദ്ദേശിച്ചുള്ളതുകൂടിയാണ്.
ദേശാഭിമാനി മുഖപ്രസംഗം 300311
അധികാരമേറ്റശേഷം ഒരു ദിവസംപോലും ട്രഷറി ഓവര്‍ഡ്രാഫ്റ്റിലായില്ല എന്നതും വാര്‍ഷിക വളര്‍ച്ചയിലും നികുതി വരുമാനത്തിലും റെക്കോഡ് നേട്ടങ്ങളുണ്ടാക്കാനായി എന്നതും എല്‍ഡിഎഫ് സര്‍ക്കാരിന്റെ അതുല്യനേട്ടമായി ജനങ്ങള്‍ വിലയിരുത്തുന്നു. ഇന്ത്യയില്‍ ഏറ്റവും വളര്‍ച്ചനിരക്കുള്ള സംസ്ഥാനമായി കേരളം മാറുകയാണ്.
ReplyDeleteഅടിസ്ഥാനസൌകര്യവികസനത്തിലും നിക്ഷേപ സൌഹൃദ സാഹചര്യമൊരുക്കുന്നതിലും രാജ്യത്ത് മുന്‍നിരയിലാണിന്ന് കേരളത്തിന്റെ സ്ഥാനം. നികുതി വരുമാനത്തില്‍ വന്‍ വര്‍ധനയുണ്ടാകുകയും പൊതുകടം കുറയുകയുംചെയ്തു. ഇതൊന്നും ആര്‍ക്കും നിഷേധിക്കാനാവുന്ന കാര്യങ്ങളല്ല. എല്‍ഡിഎഫ് സര്‍ക്കാരിന്റെ ഭരണനേട്ടങ്ങളില്‍ തിളങ്ങിനില്‍ക്കുന്ന ഒന്നാണ് ധനമാനേജ്മെന്റ് എന്നതില്‍ ആര്‍ക്കും സംശയമില്ല. അതിന്റെ അപകടം മനസ്സിലാക്കിയിട്ടാകണം, യുഡിഎഫിനു വേണ്ടി മലയാള മനോരമ പറയുന്നു, "പതിവുപോലെ പെട്രോളിയം, വിദേശമദ്യം എന്നിവയിലുണ്ടായ വില്‍പ്പന വര്‍ധനയാണു വരുമാനം കൂടാന്‍ സഹായിച്ചത്.