2005 ഒക്ടോബര്‍ 17ന് പുലര്‍ച്ചെ ലത്തീന്‍ കത്തോലിക്കാസഭയുടെ നെയ്യാറ്റിന്‍കര രൂപതാ ബിഷപ് ഹൌസില്‍ നടന്ന ഗുണ്ടാ വിളയാട്ടം മതസൌഹാര്‍ദത്തിന് മാതൃകയായ കേരളക്കര പെട്ടെന്നൊന്നും മറക്കാനിടയില്ല. ക്വട്ടേഷന്‍ സംഘത്തെപ്പോലും നാണിപ്പിക്കുംവിധമായിരുന്നു അന്ന് പ്രാദേശിക കോണ്‍ഗ്രസ് നേതാവിന്റെ നേതൃത്വത്തില്‍ ബിഷപ് ഹൌസിലുണ്ടായ കിരാത ആക്രമണം. നെയ്യാറ്റിന്‍കര രൂപതാ ബിഷപ് ഹൌസിലെ പ്രൊക്യുറേറ്ററായ ഫാദര്‍ ജെറാള്‍ഡ് മത്യാസിനെ വധിക്കാന്‍ കോണ്‍ഗ്രസ് നേതാവായ അഡ്വ. സജിന്‍ലാലിന്റെ നേതൃത്വത്തിലായിരുന്നു അക്രമം. സജിന്‍ലാല്‍ ഒന്നാംപ്രതിയായ കൊലക്കേസില്‍ സാക്ഷിയായതും കൊലക്കേസ് അന്വേഷിക്കാനാവശ്യപ്പെട്ട് രൂപീകരിച്ച ആക്ഷന്‍ കൌണ്‍സിലിന്റെ ചെയര്‍മാനായതുമാണ് ഫാ. ജെറാള്‍ഡിനോടുള്ള വിദ്വേഷത്തിനു കാരണം.
സംഭവദിവസം പുലര്‍ച്ചയോടെ മാരകായുധങ്ങളുമായി എട്ടംഗ അക്രമി സംഘം ബിഷപ് ഹൌസിലെത്തി ഭീകരാന്തരീക്ഷം സൃഷ്ടിച്ചു. ബിഷപ് ഹൌസിന്റെ വാതിലും വാഹനങ്ങളും തല്ലിത്തകര്‍ത്തു. അക്രമത്തില്‍ സെക്യൂരിറ്റി ജീവനക്കാരന്‍ നിലമാംമൂട് കോട്ടുകോണം ബെര്‍ണാഡ് ഗ്ളോറിക്ക് ഗുരുതരമായി പരിക്കേറ്റു. പുരോഹിതന്മാര്‍ തലനാരിഴയ്ക്ക് രക്ഷപ്പെടുകയായിരുന്നു. സജിന്‍ലാലടക്കം എട്ടുപ്രതികളെയും കസ്റഡിയിലെടുത്തെങ്കിലും ഉന്നത കോണ്‍ഗ്രസ് വൃത്തങ്ങള്‍ ഇടപെട്ട് അവരെ മണിക്കൂറുകള്‍ക്കകം മോചിപ്പിച്ചു. ഫാദര്‍ ജെറാള്‍ഡിന് മുമ്പും ഭീഷണി ഉണ്ടായിരുന്നു. ഫാദറിന് സംരക്ഷണം നല്‍കാന്‍ കോടതി നിര്‍ദേശിച്ചിട്ടും സര്‍ക്കാര്‍ നപടിയെടുത്തില്ല.
ഭരണകക്ഷിയുമായി ബന്ധമുള്ള മാഫിയ-ക്രിമിനല്‍ സംഘങ്ങള്‍ക്ക് എന്തും ചെയ്യാനുള്ള ലൈസന്‍സായിരുന്നു ഉമ്മന്‍ചാണ്ടി സര്‍ക്കാരിന്റെ കാലത്ത്. പൊലീസും നോക്കുകുത്തികളായി. ബിഷപ് ഹൌസ് ആക്രമണത്തില്‍ ഉന്നതര്‍ക്ക് പങ്കുള്ളതായി തുടക്കംമുതലേ സംശയമുണ്ടായിരുന്നു. അത് തെളിയിക്കുന്നതായിരുന്നു തുടര്‍ന്നങ്ങോട്ട് ഭരണതലത്തില്‍നിന്ന് പ്രതികള്‍ക്ക് ലഭിച്ച സഹായങ്ങള്‍. അക്രമം നടന്ന ബിഷപ് ഹൌസ് സന്ദര്‍ശിക്കാന്‍പോലും മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി തയ്യാറായില്ല. സംഭവത്തിനുശേഷം ചിലരെ ചോദ്യം ചെയ്യാനെന്നപേരില്‍ കസ്റഡിയിലെടുത്ത് പ്രഹസനമാക്കുകയാണ് പൊലീസ് ചെയ്തത്.
ബിഷപ് ഹൌസിനടുത്തു താമസിച്ചിരുന്ന പ്ളാങ്കാല വീട്ടില്‍ കൃഷ്ണദാസിനെ ചവിട്ടിക്കൊന്നകേസിലെ ഒന്നാംപ്രതിയായിരുന്നു സജിന്‍ലാല്‍. സജിന്‍ലാല്‍ ഉള്‍പ്പെടുന്ന മദ്യമാഫിയകള്‍ക്കിെരെ ശബ്ദമുയര്‍ത്തിയതാണ് കൃഷ്ണകുമാറിനെ കൊലപ്പെടുത്താന്‍ കാരണം. ഈ സംഭവത്തിന്റെ രണ്ടുവര്‍ഷം തികയുന്ന ദിവസമാണ് ബിഷപ് ഹൌസ് ആക്രമിച്ചത്. ആക്രമണം നടക്കുന്നതിന് മുന്‍പ് കുറച്ചുനാളുകളായി ബിഷപ് ഹൌസും പുരോഹിതന്മാരും കോണ്‍ഗ്രസ് നേതൃത്വത്തിലുള്ള അക്രമി സംഘത്തിന്റെ ഭീഷണിയിലായിരുന്നു. സജിന്‍ലാല്‍ ഉള്‍പ്പെട്ട കൊലക്കേസിന്റെയും മറ്റുചില കൊലപാതകക്കേസുകളുടെയും അന്വേഷണത്തില്‍ പൊലീസ് അനാസ്ഥകാണിച്ചിരുന്നു. ഇതില്‍ പ്രതിഷേധിച്ച് നാട്ടുകാര്‍ക്കൊപ്പം സഭയും പുരോഹിതരും രംഗത്തുവന്നതാണ് കോണ്‍ഗ്രസ് നേതൃത്വത്തെ ചൊടിപ്പിച്ചത്.
deshabhimani 290311

ReplyDelete