Monday, March 28, 2011

മലമ്പുഴയില്‍ കോണ്‍ഗ്രസ്- ബിജെപി ബന്ധം പുറത്തായി: സിപിഐ എം

പാലക്കാട്: വി എസ് അച്യുതാനന്ദന്‍ മത്സരിക്കുന്ന മലമ്പുഴ മണ്ഡലത്തില്‍ ബിജെപി സ്ഥാനാര്‍ഥി മത്സരിക്കാത്തത് കോണ്‍ഗ്രസ്- ബിജെപി ബന്ധം മറനീക്കി പുറത്തുവന്നതിന്റെ തെളിവാണെന്ന് സിപിഐ എം ജില്ലാ സെക്രട്ടറി പി ഉണ്ണി വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചു.

കഴിഞ്ഞ തദ്ദേശ തെരഞ്ഞെടുപ്പില്‍ മലമ്പുഴ മണ്ഡലത്തില്‍ വരുന്ന മിക്ക പഞ്ചായത്തുകളിലും ജില്ലയില്‍ ആകെയും എല്‍ഡിഎഫിനെതിരെ പൊതുസ്ഥാനാര്‍ഥികളെ നിര്‍ത്തിയാണ് കോണ്‍ഗ്രസും ബിജെപിയും മത്സരിച്ചത്. മണ്ഡലത്തില്‍പ്പെടുന്ന പുതുശേരി പഞ്ചായത്തില്‍ ബിജെപിയും കോണ്‍ഗ്രസും യോജിച്ചാണ് ഇപ്പോഴും ഭരിക്കുന്നത്. തൊട്ടടുത്ത എലപ്പുള്ളി പഞ്ചായത്തിലും കോണ്‍ഗ്രസ് -ബിജെപി പൊതുസ്ഥാനാര്‍ഥികളാണ് എല്‍ഡിഎഫിനെതിരെ മത്സരിച്ചത്. കണ്ണാടി പഞ്ചായത്തില്‍ കോണ്‍ഗ്രസും ബിജെപിയും യോജിച്ച് പൌരമുന്നണി എന്ന പേരിലാണ് ഭരിക്കുന്നത്. ഈ പ്രദേശങ്ങള്‍ ഉള്‍പ്പെടുന്ന ജില്ലാ പഞ്ചായത്ത് വാര്‍ഡില്‍ ബിജെപിക്ക് സ്ഥാനാര്‍ഥിയുണ്ടായിരുന്നില്ല. തദ്ദേശ തെരഞ്ഞെടുപ്പിലെ ഈ അവിശുദ്ധ ബന്ധം നിയമസഭാ തെരഞ്ഞെടുപ്പിലും പ്രകടമായി.

പ്രതിപക്ഷനേതാവ് ഉമ്മന്‍ചാണ്ടിയും കെപിസിസി പ്രസിഡന്റ് രമേശ്ചെന്നിത്തലയും നടത്തിയ പ്രസ്താവന മലമ്പുഴ മണ്ഡലത്തിലെ അവിശുദ്ധ ബന്ധം കോണ്‍ഗ്രസ് സംസ്ഥാന നേതൃത്വം തന്നെ ഉണ്ടാക്കിയതാണെന്ന് വ്യക്തമാക്കുന്നു. വി എസിനെതിരെ തെരഞ്ഞെടുപ്പില്‍ ആരുമായും ബന്ധം സ്ഥാപിക്കുന്നതിന് മടിയില്ല എന്നതാണ് ഇത് വ്യക്തമാക്കുന്നത്. എന്നാല്‍ മലമ്പുഴയിലെ ജനങ്ങള്‍ ഈ കാപട്യം തിരിച്ചറിയുമെന്നും പ്രസ്താവനയില്‍ പറഞ്ഞു.

ദേശാഭിമാനി 280311

2 comments:

  1. കഴിഞ്ഞ തദ്ദേശ തെരഞ്ഞെടുപ്പില്‍ മലമ്പുഴ മണ്ഡലത്തില്‍ വരുന്ന മിക്ക പഞ്ചായത്തുകളിലും ജില്ലയില്‍ ആകെയും എല്‍ഡിഎഫിനെതിരെ പൊതുസ്ഥാനാര്‍ഥികളെ നിര്‍ത്തിയാണ് കോണ്‍ഗ്രസും ബിജെപിയും മത്സരിച്ചത്. മണ്ഡലത്തില്‍പ്പെടുന്ന പുതുശേരി പഞ്ചായത്തില്‍ ബിജെപിയും കോണ്‍ഗ്രസും യോജിച്ചാണ് ഇപ്പോഴും ഭരിക്കുന്നത്. തൊട്ടടുത്ത എലപ്പുള്ളി പഞ്ചായത്തിലും കോണ്‍ഗ്രസ് -ബിജെപി പൊതുസ്ഥാനാര്‍ഥികളാണ് എല്‍ഡിഎഫിനെതിരെ മത്സരിച്ചത്. കണ്ണാടി പഞ്ചായത്തില്‍ കോണ്‍ഗ്രസും ബിജെപിയും യോജിച്ച് പൌരമുന്നണി എന്ന പേരിലാണ് ഭരിക്കുന്നത്. ഈ പ്രദേശങ്ങള്‍ ഉള്‍പ്പെടുന്ന ജില്ലാ പഞ്ചായത്ത് വാര്‍ഡില്‍ ബിജെപിക്ക് സ്ഥാനാര്‍ഥിയുണ്ടായിരുന്നില്ല. തദ്ദേശ തെരഞ്ഞെടുപ്പിലെ ഈ അവിശുദ്ധ ബന്ധം നിയമസഭാ തെരഞ്ഞെടുപ്പിലും പ്രകടമായി.

    ReplyDelete
  2. വര്‍ഗീയശക്തികളുമായി ചേര്‍ന്ന് ഇപ്പോഴും ഭരണം നടത്തുന്നവരാണ് ബിജെപി ബാന്ധവമെന്നു പറഞ്ഞ് ഞങ്ങളെ കൊഞ്ഞനം കുത്താന്‍ നോക്കുന്നതെന്ന് സിപിഐ എം സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍ പറഞ്ഞു. കാട്ടായിക്കോണം വി ശ്രീധര്‍ അനുസ്മരണസമ്മേളനം കാട്ടായിക്കോണത്ത് ഉദ്ഘാടനം ചെയ്യുകയായിരുന്നു പിണറായി. സിപിഐ എമ്മുമായി ബിജെപിക്ക് ബന്ധമുണ്ടെന്നാണ് ഇപ്പോള്‍ കോണ്‍ഗ്രസ് പറയുന്നത്. ഇതിന്റെ ഉദാഹരണമായി യുഡിഎഫ് ചൂണ്ടിക്കാട്ടുന്നത് മലമ്പുഴ നിയോജകമണ്ഡലമാണ്. മലമ്പുഴ നിയോജകമണ്ഡലത്തിലെ പുതുശേരി പഞ്ചായത്തില്‍ ബിജെപിയും കോണ്‍ഗ്രസും സഖ്യത്തിലാണ്. പാലക്കാട് ജില്ലയിലെ വിവിധ പഞ്ചായത്തുകളില്‍ ഈ സഖ്യമുണ്ട്. കണ്ണാടിയില്‍ ഇത് പരസ്യസഖ്യമാണ്. നാല് വോട്ടിനും പഞ്ചായത്തുഭരണത്തിനും വേണ്ടി ബിജെപിയുമായി ഒന്നിച്ചവരാണ് തത്വാധിഷ്ഠിതനിലപാട് സ്വീകരിക്കുന്ന എല്‍ഡിഎഫിനെ കൊഞ്ഞനം കുത്തുന്നത്. നാല് വോട്ടിനുവേണ്ടി രാഷ്ട്രീയചെറ്റത്തരം കാണിക്കുന്ന മുന്നണിയല്ല എല്‍ഡിഎഫ്. കള്ളപ്പണത്തിന്റെ ഒരു ഭാഗം സ്വീകരിക്കുന്ന കോണ്‍ഗ്രസ് നേതൃത്വത്തിന്റെ യഥാര്‍ഥ അനുയായികളാണെന്ന് തെളിയിച്ചിരിക്കയാണ് കേരളത്തിലെ യുഡിഎഫും കോണ്‍ഗ്രസും. ഇത്തവണത്തെ തെരഞ്ഞെടുപ്പില്‍ സാധാരണ നിലവിട്ടുള്ള നടപടികളാണ് അവര്‍ സ്വീകരിക്കുന്നത്. പല വിമര്‍ശങ്ങളും വന്നശേഷം ഹെലികോപ്്റ്ററില്‍ പ്രചാരണം വേണ്ടെന്നുവച്ചെന്നാണ് വാര്‍ത്ത. ഹെലികോപ്റ്റര്‍ ഉപയോഗിക്കുന്നതിനുവേണ്ടി വരുന്ന കോടികള്‍ എവിടെനിന്നാണ്. ഇപ്പോള്‍ കോടിക്കണക്കിന് രൂപയാണ് സംസ്ഥാനത്ത് ചെലവിടാന്‍ പോകുന്നതെന്ന് കേള്‍ക്കുന്നു. പലതരത്തില്‍ സമ്പാദിച്ച കള്ളപ്പണമാണ് തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് ഉപയോഗിക്കുന്നത്. കള്ളപ്പണം ഉപയോഗിച്ച് ജനാഭിലാഷത്തെ അട്ടിമറിക്കാനാണ് ശ്രമം. ഇതിനെ എല്‍ഡിഎഫ് ഭയപ്പെടുന്നില്ല. എന്നാല്‍, ഇത് നല്ല ഗൌരവത്തോടെ കാണണം. ഊഹിക്കാന്‍ കഴിയാത്തത്ര പണമാണ് യുഡിഎഫ് ഒഴുക്കാന്‍ പോകുന്നതെന്നും പിണറായി പറഞ്ഞു.

    ReplyDelete