Wednesday, March 30, 2011

മാധ്യമപ്രവര്‍ത്തകരോട് എന്നും ബഹുമാനം: പി ജയരാജന്‍

കണ്ണൂര്‍: മാധ്യമപ്രവര്‍ത്തകരെ എന്നും ബഹുമാനത്തോടെ കാണുന്ന പൊതുപ്രവര്‍ത്തകനാണ് താനെന്ന് സിപിഐ എം ജില്ലാ ആക്ടിങ് സെക്രട്ടറി പി ജയരാജന്‍ എംഎല്‍എ പറഞ്ഞു. ഏഷ്യാനെറ്റ് ലേഖകന്‍ നല്‍കിയ കള്ളക്കേസില്‍ കണ്ണൂര്‍ ടൌണ്‍ പൊലീസ് സ്റ്റേഷനില്‍ ജാമ്യമെടുത്തശേഷം വാര്‍ത്താലേഖകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

മാധ്യമപ്രവര്‍ത്തകരില്‍ മഹാഭൂരിപക്ഷവും ധാര്‍മികത ഉയര്‍ത്തിപ്പിടിക്കുന്നവരാണ്. എന്നാല്‍, പണം വാങ്ങി വാര്‍ത്തയുണ്ടാക്കുന്ന പത്രപ്രവര്‍ത്തനത്തിലെ അധമശൈലി എതിര്‍ക്കപ്പെടേണ്ടതാണ്. തിങ്കളാഴ്ച വൈകിട്ട് ഏഷ്യാനെറ്റിന്റെ തെരഞ്ഞെടുപ്പ് പരിപാടിയായ 'പോര്‍ക്കള'ത്തിന്റെ ചിത്രീകരണത്തിനിടെ അവതാരകന്‍ പി ഷാജഹാന്‍ നടത്തിയ അപകീര്‍ത്തികരമായ പരാമര്‍ശമാണ് ജനരോഷത്തിനിടയാക്കിയത്. തെരഞ്ഞെടുപ്പില്‍ രാഷ്ട്രീയപ്രശ്നങ്ങള്‍ക്കു പകരം പി ശശിക്കെതിരെയുള്ള ആരോപണവും കണ്ടല്‍പാര്‍ക്കും വിഷയമാകുമെന്നാണ് ഷാജഹാന്‍ ഉപസംഹാരമായി പറഞ്ഞത്. പക്ഷപാതപരമായ സമീപനമായിരുന്നു ഷാജഹാന്റേത്. താന്‍ ഷാജഹാനെ രക്ഷിക്കാന്‍ ശ്രമിച്ചതിനെയാണ് കൈയേറ്റമായി ചിത്രീകരിച്ചത്. രാഷ്ട്രീയ എതിരാളികളുടെ അക്രമത്തെ തുടര്‍ന്ന് തന്റെ വലതുകൈ പ്രവര്‍ത്തനക്ഷമമല്ല. പരിപാടിക്ക് ക്ഷണിച്ച ഏഷ്യാനെറ്റ് കണ്ണൂര്‍ ലേഖകന്‍ ഷമ്മി പ്രഭാകറും ഷാജഹാന്റെ പരാമര്‍ശം അനുചിതമാണെന്ന് പറഞ്ഞിരുന്നു. സംഭവത്തില്‍ ഷാജഹാന്‍ ഖേദം പ്രകടിപ്പിക്കണമെന്നും പി ജയരാജന്‍ പറഞ്ഞു.

ദേശാഭിമാനി 300311

1 comment:

  1. മാധ്യമപ്രവര്‍ത്തകരെ എന്നും ബഹുമാനത്തോടെ കാണുന്ന പൊതുപ്രവര്‍ത്തകനാണ് താനെന്ന് സിപിഐ എം ജില്ലാ ആക്ടിങ് സെക്രട്ടറി പി ജയരാജന്‍ എംഎല്‍എ പറഞ്ഞു. ഏഷ്യാനെറ്റ് ലേഖകന്‍ നല്‍കിയ കള്ളക്കേസില്‍ കണ്ണൂര്‍ ടൌണ്‍ പൊലീസ് സ്റ്റേഷനില്‍ ജാമ്യമെടുത്തശേഷം വാര്‍ത്താലേഖകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

    ReplyDelete