കേരളം അപമാനംകൊണ്ട് തലകുനിച്ച നാളുകളായിരുന്നു അത്. പാഠപുസ്തകസമരത്തിന്റെ പേരില്‍ പുസ്തകങ്ങള്‍ കത്തിച്ചും അധ്യാപകനെ ചവിട്ടിക്കൊന്നും മലപ്പുറം ജില്ലയില്‍ മുസ്ളിംലീഗ് പ്രവര്‍ത്തകര്‍ അഴിഞ്ഞാടിയ കാലം. 2008 ജൂണ്‍, ജൂലൈ മാസങ്ങളില്‍ മലപ്പുറത്ത് ലീഗുകാര്‍ നടത്തിയ സമരപ്പേക്കൂത്തില്‍ തകര്‍ന്നടിഞ്ഞത് കേരളം വിദ്യാഭ്യാസമേഖലയില്‍ പടുത്തുയര്‍ത്തിയ അഭിമാനത്തിന്റെ ഗോപുരങ്ങളായിരുന്നു. 2008 ജൂലൈ 19ന്കിഴിശ്ശേരിയില്‍ ക്ളസ്റര്‍യോഗത്തിനെത്തിയ വാലില്ലാപ്പുഴ എഎംഎല്‍പി സ്കൂളിലെ പ്രധാനാധ്യാപകന്‍ ജയിംസ് അഗസ്റിനെ കൊലപ്പെടുത്തിയ ലീഗുകാര്‍ ഈ സംഭവത്തില്‍ ഒട്ടും കുറ്റബോധം പ്രകടിപ്പിച്ചില്ലെന്നുമാത്രമല്ല, പ്രതികള്‍ക്കെതിരെ മൊഴികൊടുക്കുന്ന സാക്ഷികളെ കൊലപ്പെടുത്തുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തു. സാക്ഷികളെ കൊല്ലുമെന്നും കോടതിയില്‍ പ്രതികള്‍ക്കെതിരെ മിണ്ടിയാല്‍ കാലുവെട്ടുമെന്നും പൊതുയോഗത്തില്‍ പറഞ്ഞ മുസ്ളിംലീഗ് സംസ്ഥാന പ്രവര്‍ത്തകസമിതി അംഗം പി കെ ബഷീര്‍ ഏറനാട് നിയോജകമണ്ഡലത്തില്‍ സ്ഥാനാര്‍ഥിയാണിന്ന്. കേന്ദ്രമന്ത്രി ഇ അഹമ്മദ് അടക്കമുള്ള മുതിര്‍ന്ന ലീഗ് നേതാവിന്റെ സാന്നിധ്യത്തിലായിരുന്നു പി കെ ബഷീറിന്റെ കൊലവിളി. 2008 നവംബറില്‍ മുസ്ളിംലീഗ് സംഘടിപ്പിച്ച സമരയാത്രയുടെ സമാപന പൊതുയോഗത്തിലായിരുന്നു ബഷീറിന്റെ ഭീഷണി. ലീഗുകാരെ അറസ്റുചെയ്യുന്ന പൊലീസുകാരെപ്പോലും കൈകാര്യം ചെയ്യുമെന്ന് ബഷീര്‍ ഭീഷണിപ്പെടുത്തി.
ഏഴാംക്ളാസ് സാമൂഹ്യപാഠത്തില്‍ മതനിന്ദ ആരോപിച്ചായിരുന്നു ലീഗിന്റെ സമരാഭാസം. മലപ്പുറത്ത് ഡിഡി ഓഫീസ് മാര്‍ച്ചിനെത്തിയവര്‍ ഗോഡൌണില്‍നിന്ന് പിടിച്ചെടുത്ത 14,000 പാഠപുസ്തകങ്ങളാണ് റോഡില്‍ കൂട്ടിയിട്ട് കത്തിച്ചത്. 2008 ജൂണ്‍ 24നായിരുന്നു ഇത്. പാവപ്പെട്ട സ്കൂള്‍വിദ്യാര്‍ഥികള്‍ക്ക് സൌജന്യമായി വിതരണംചെയ്യാനുള്ളവയായിരുന്നു ഇവ. രണ്ട്, നാല്, ആറ് ക്ളാസുകളിലെ അറബി പാഠപുസ്തകമാണ് ചാരമായവയിലേറെയും. ഖുര്‍ആന്‍ സൂക്തവും നബിവചനവുമെല്ലാം അടങ്ങിയ പുസ്തകങ്ങള്‍. നമസ്കരിക്കുമ്പോള്‍ ആദ്യം ചൊല്ലുന്ന പ്രാര്‍ഥനയായ 'ഫാത്തിഹ സൂറത്തും' അനാഥര്‍ക്ക് അഭയം നല്‍കുന്നതിന്റെ പ്രാധാന്യം വിശദമാക്കുന്ന 'ഇഹ' എന്ന ഖുര്‍ആന്‍ സൂക്തവും വിജ്ഞാനം പ്രകാശമാണെന്നതടക്കമുള്ള നബിവചനങ്ങളും അടങ്ങുന്ന പേജുകളില്‍ തീയാളുമ്പോള്‍ ലീഗുകാര്‍ അട്ടഹസിക്കുകയായിരുന്നു. പുസ്തകം കത്തിച്ച് കേരളമാകെ സാമുദായിക സ്പര്‍ധ വളര്‍ത്താനായിരുന്നു ലീഗിന്റെ നീക്കം.
കേരളത്തിന്റെ സാമൂഹ്യ സാംസ്കാരിക നേതൃത്വം ഒറ്റക്കെട്ടായി അപലപിച്ചിട്ടും ലീഗുകാര്‍ പ്രകോപനം തുടര്‍ന്നു. അതിനൊടുവിലാണ് അധ്യാപകനെ ക്രൂരമായി കൊലപ്പെടുത്തിയത്. തികഞ്ഞ കത്തോലിക്ക വിശ്വാസിയും കോണ്‍ഗ്രസ് അനുഭാവിയുമായ ജയിംസ് അഗസ്റിനെ കൊപ്പെടുത്തിയിട്ടും ശൌര്യം തീരാതെയാണ് ലീഗുകാര്‍ സാക്ഷികള്‍ക്കെതിരെ തിരിഞ്ഞത്. സാക്ഷികളെ കൊലപ്പെടുത്താനും പൊലീസിനെ അപായപ്പെടുത്താനും പരസ്യമായി ആഹ്വാനം ചെയ്ത നേതാവിനെ സ്ഥാനാര്‍ഥിയാക്കിയതിലൂടെ കേരളം തള്ളിക്കളഞ്ഞ ഒരു സമരപ്പേക്കൂത്തിനെ ഒരിക്കല്‍ക്കൂടി ന്യായീകരിക്കുകയാണ് ലീഗ് നേതൃത്വം.
ദേശാഭിമാനി 300311
കേരളം അപമാനംകൊണ്ട് തലകുനിച്ച നാളുകളായിരുന്നു അത്. പാഠപുസ്തകസമരത്തിന്റെ പേരില്‍ പുസ്തകങ്ങള്‍ കത്തിച്ചും അധ്യാപകനെ ചവിട്ടിക്കൊന്നും മലപ്പുറം ജില്ലയില്‍ മുസ്ളിംലീഗ് പ്രവര്‍ത്തകര്‍ അഴിഞ്ഞാടിയ കാലം. 2008 ജൂണ്‍, ജൂലൈ മാസങ്ങളില്‍ മലപ്പുറത്ത് ലീഗുകാര്‍ നടത്തിയ സമരപ്പേക്കൂത്തില്‍ തകര്‍ന്നടിഞ്ഞത് കേരളം വിദ്യാഭ്യാസമേഖലയില്‍ പടുത്തുയര്‍ത്തിയ അഭിമാനത്തിന്റെ ഗോപുരങ്ങളായിരുന്നു. 2008 ജൂലൈ 19ന്കിഴിശ്ശേരിയില്‍ ക്ളസ്റര്‍യോഗത്തിനെത്തിയ വാലില്ലാപ്പുഴ എഎംഎല്‍പി സ്കൂളിലെ പ്രധാനാധ്യാപകന്‍ ജയിംസ് അഗസ്റിനെ കൊലപ്പെടുത്തിയ ലീഗുകാര്‍ ഈ സംഭവത്തില്‍ ഒട്ടും കുറ്റബോധം പ്രകടിപ്പിച്ചില്ലെന്നുമാത്രമല്ല, പ്രതികള്‍ക്കെതിരെ മൊഴികൊടുക്കുന്ന സാക്ഷികളെ കൊലപ്പെടുത്തുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തു.
ReplyDelete"കേന്ദ്രമന്ത്രി ഇ അഹമ്മദ് അടക്കമുള്ള മുതിര്‍ന്ന ലീഗ് നേതാവിന്റെ സാന്നിധ്യത്തിലായിരുന്നു പി കെ ബഷീറിന്റെ കൊലവിളി. 2008 നവംബറില്‍ മുസ്ളിംലീഗ് സംഘടിപ്പിച്ച സമരയാത്രയുടെ സമാപന പൊതുയോഗത്തിലായിരുന്നു ബഷീറിന്റെ ഭീഷണി."
ReplyDeletehttp://www.youtube.com/watch?v=cOBiONGNAIg
Why and who is playing this down? Has this already been brought into attention of the court which tries the James Augustin master case? Any idea?
@pamaran- that video has been removed!!! any backups?
ReplyDeletejayarajanteyum .shasiyude yum pinkamikalalla muslim leagukar CPI(M) chila kolavilikal kanenamenkil nokkikko?
ReplyDelete1.http://www.youtube.com/watch?v=KMS-Ck-TOfc&feature=player_embedded
2.http://www.youtube.com/watch?v=AmS-cI4eEf4&feature=player_embedded
3.http://www.youtube.com/watch?v=KyX_BVMqm1c&feature=player_embedded
4.http://www.youtube.com/watch?v=0H3ZZsUuHKQ&feature=player_embedded
5.http://www.youtube.com/watch?v=sa-seoLkdIY&feature=player_embedded
6.http://www.youtube.com/watch?v=rSsdJ6cYfbM
7.http://www.youtube.com/watch?v=fqxnrg2SpdE
8.http://www.youtube.com/watch?v=a9KX-XMB2u8&feature=related
9.http://www.youtube.com/watch?v=CG4wkAkp-jc
10.http://www.youtube.com/watch?v=lXYOlW9CBZE
iniveno sagavinu