കുന്നംകുളം: ഇടതുപക്ഷ ഏകോപന സമിതിയുടെ കാട്ടകാമ്പാല്‍ പഞ്ചായത്തിലെ മുഴുവന്‍ പ്രവര്‍ത്തകരും സിപിഐ എമ്മിലേക്ക്. ഏകോപന സമിതി കാട്ടകാമ്പാല്‍ പഞ്ചായത്ത് കമ്മിറ്റി പിരിച്ചുവിട്ടാണ് നൂറില്‍പരം പ്രവര്‍ത്തകര്‍ സിപിഐ എമ്മുമായി സഹകരിച്ച് പ്രവര്‍ത്തിക്കാന്‍ തീരുമാനിച്ചത്. സമിതിയുടെ പഞ്ചായത്ത് കമ്മിറ്റി ഭാരവാഹികള്‍ കുന്നംകുളത്ത് വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചതാണ് ഇക്കാര്യം.
യഥാര്‍ഥ ഇടതുപക്ഷം എന്ന് തെറ്റിധരിപ്പിക്കപ്പെട്ടാണ് തങ്ങള്‍ ഏകോപനസമിതിയില്‍ പ്രവര്‍ത്തിച്ചത്. അധികാരത്തിനുവേണ്ടി കോണ്‍ഗ്രസ്, ബിജെപി, എന്നിവയുമായി ഇടതുപക്ഷ ഏകോപനസമിതി കുന്നംകുളത്തും ഷൊര്‍ണൂരും സഖ്യമുണ്ടാക്കി. നിയമസഭാ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസുമായി സമിതി സഹകരിക്കുന്നു. ഇടതുപക്ഷം എന്ന രീതിയില്‍ രൂപീകരിച്ച ഈ സംഘടനയെ കോണ്‍ഗ്രസിന് പണയപ്പെടുത്തുന്നതില്‍ പ്രതിഷേധിച്ചാണ് ഇടതുപക്ഷ ഏകോപന സമിതിയുടെ കാട്ടകാമ്പാല്‍ ഘടകം പിരിച്ചുവിടുന്നത്. ഇന്ത്യയിലെ യഥാര്‍ഥ തൊഴിലാളിവര്‍ഗ പ്രസ്ഥാനമാണെന്നതിനാലും ജനപക്ഷ വികസനം നടപ്പാക്കിയ എല്‍ഡിഎഫ് സര്‍ക്കാരിന്റെ തുടര്‍ച്ചയുണ്ടാകണമെന്ന് ആഗ്രഹിക്കുന്നതുകൊണ്ടും സിപിഐ എമ്മുമായി സഹകരിച്ച് പ്രവര്‍ത്തിക്കും. എല്‍ഡിഎഫ് സ്ഥാനാര്‍ഥി ബാബു എം പാലിശേരിയുടെ വിജയത്തിനായി പ്രവര്‍ത്തിക്കും. കെ സി സുബ്രു, പി എം അബൂബക്കര്‍, എം വി ബിജു എന്നിവര്‍ വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു.
ദേശാഭിമാനി 300111
ഇടതുപക്ഷ ഏകോപന സമിതിയുടെ കാട്ടകാമ്പാല്‍ പഞ്ചായത്തിലെ മുഴുവന്‍ പ്രവര്‍ത്തകരും സിപിഐ എമ്മിലേക്ക്. ഏകോപന സമിതി കാട്ടകാമ്പാല്‍ പഞ്ചായത്ത് കമ്മിറ്റി പിരിച്ചുവിട്ടാണ് നൂറില്‍പരം പ്രവര്‍ത്തകര്‍ സിപിഐ എമ്മുമായി സഹകരിച്ച് പ്രവര്‍ത്തിക്കാന്‍ തീരുമാനിച്ചത്. സമിതിയുടെ പഞ്ചായത്ത് കമ്മിറ്റി ഭാരവാഹികള്‍ കുന്നംകുളത്ത് വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചതാണ് ഇക്കാര്യം.
ReplyDelete