Thursday, March 31, 2011

ലേഖകനെ തല്ലിയെന്ന് ഏഷ്യാനെറ്റിന്റെ പരാതിയിലില്ല

കണ്ണൂര്‍: കണ്ണൂരില്‍ ഏഷ്യാനെറ്റ് ലേഖകനെ പി ജയരാജന്‍ എംഎല്‍എ തല്ലിയെന്ന ആരോപണം തെറ്റാണെന്ന് ഏഷ്യാനെറ്റ് ചാനലിന്റെ പരാതി വ്യക്തമാക്കുന്നു. കണ്ണൂര്‍ ടൌ പൊലീസ് സ്റ്റേഷനില്‍ ഏഷ്യാനെറ്റ് ജില്ലാ ലേഖകന്‍ ഷമ്മി പ്രഭാകര്‍ നല്‍കിയ പരാതിയില്‍ പറയുന്നത് കൈയേറ്റശ്രമം നടന്നുവെന്ന് മാത്രമാണ്. കണ്ണൂര്‍ ടൌണ്‍ സ്ക്വയറില്‍ ഏഷ്യാനെറ്റ് ന്യൂസിന്റെ 'പോര്‍ക്കളം' പരിപാടിയുടെ ഷൂട്ടിങ്ങിനിടെ അവതാരകനായ ഷാജഹാനെ പി ജയരാജന്‍ എംഎല്‍എ തല്ലിയെന്ന് മാധ്യമങ്ങള്‍ കാടിളക്കി നടത്തുന്ന പ്രചാരണം സത്യവിരുദ്ധമാണെന്നാണ് പരാതി വ്യക്തമാക്കുന്നത്. പരാതിയുടെ പൂര്‍ണരൂപം ഇങ്ങനെ: ഇന്ന് 4.30 മുതല്‍ ആറു മണിവരെ കണ്ണൂര്‍ ടൌ സ്ക്വയറില്‍ ഏഷ്യാനെറ്റ് ന്യൂസിന്റെ പോര്‍ക്കളം പരിപാടിയുടെ ഷൂട്ടിങ് നടന്നിരുന്നു. പരിപാടി കഴിഞ്ഞയുടന്‍ സിപിഎം ജില്ലാ സെക്രട്ടറി പി ജയരാജന്റെ നേതൃത്വത്തിലുള്ള ഒരുസംഘം എല്‍ഡിഎഫ് പ്രവര്‍ത്തകര്‍, ഏകദേശം മുപ്പതോളം പ്രവര്‍ത്തകര്‍ ഞങ്ങളുടെ കോഴിക്കോട് ബ്യൂറോ ചീഫ് ഷാജഹാനെ കൈയേറ്റം ചെയ്യാന്‍ ശ്രമിക്കുകയും അസഭ്യം പറയുകയും ചെയ്തു. ആയതിനാല്‍ വേണ്ട നിയമനടപടി സ്വീകരിക്കാന്‍ അപേക്ഷ'.

സംവാദം അവസാനിപ്പിച്ച് സംസാരിക്കുന്നതിനിടെ ജയരാജന്‍ ഷര്‍ട്ടിന്റെ കോളറിനുപിടിക്കുകയും രണ്ടുതവണ നെഞ്ചില്‍ ഇടിക്കുകയും ചെയ്തതായി ഷാജഹാന്‍ വെളിപ്പെടുത്തിയിരുന്നു. സ്വന്തം ചാനലും, ഷാജഹാനെ ഉദ്ധരിച്ച് മിക്ക മാധ്യമങ്ങളും ഈ കഥ ഏറ്റുപാടി. പൊലീസുകാരുടെ കണ്‍മുന്നിലായിരുന്നു സംഭവമെന്നും ഷാജഹാന്‍ ആരോപിച്ചു. എന്നാല്‍, ഇക്കാര്യങ്ങളൊന്നും പരാതിയിലില്ല. തിങ്കളാഴ്ച വൈകിട്ട് ആറിന് നടന്ന സംഭവം കോണ്‍ഗ്രസിന്റെ ജയ്ഹിന്ദ് ചാനല്‍ സംപ്രേഷണംചെയ്ത് ഒരുമണിക്കൂറിനുശേഷമാണ് ഏഷ്യാനെറ്റ് ന്യൂസ് വാര്‍ത്തയാക്കിയത്. പി ജയരാജന്‍ എംഎല്‍എയുടെ നേതൃത്വത്തില്‍ കൈയേറ്റം ചെയ്യാന്‍ ശ്രമമെന്നാണ് ആദ്യം എഴുതിക്കാണിച്ചത്. പിന്നീടിത് ജയരാജന്‍ കൈയേറ്റം ചെയ്തുവെന്നാക്കി. ചെറിയൊരു സംഭവത്തെ ഊതിപ്പെരുപ്പിക്കാവുന്ന തെരഞ്ഞെടുപ്പ് വിഷയമാക്കാമെന്നുകണ്ട് യുഡിഎഫ് നേതൃത്വം ഇടപെട്ടതോടെയാണ് നിറംപിടിപ്പിച്ച കഥകള്‍ പുറത്തുവന്നത്. ചാനലുകള്‍ സംപ്രേഷണംചെയ്ത ദൃശ്യങ്ങളിലൊന്നും ജയരാജനോ പ്രവര്‍ത്തകരോ ആക്രമിക്കുന്നത് കാണാനില്ല. തെരഞ്ഞെടുപ്പില്‍ രാഷ്ട്രീയപ്രശ്നങ്ങളല്ല, പി ശശിക്കെതിരെയുള്ള ആരോപണവും കണ്ടല്‍പാര്‍ക്ക് വിഷയവുമാണ് ചര്‍ച്ചയാവുകയെന്ന് ഷാജഹാന്‍ ആവര്‍ത്തിച്ചുപറഞ്ഞത് ജനത്തെ രോഷാകുലരാക്കിയിരുന്നു. ഇവരെ ശാന്തരാക്കാനുള്ള ജയരാജന്റെ ശ്രമത്തെയാണ് കൈയേറ്റമായി വ്യാഖ്യാനിച്ചത്. ഷാജഹാന്റെ പരാമര്‍ശം അനുചിതമായെന്ന് സംഭവസ്ഥലത്തുവച്ചുതന്നെ ജില്ലാലേഖകന്‍ ഷമ്മി പ്രഭാകര്‍ പറഞ്ഞിരുന്നു. ഇതിന് ജയരാജനോട് ഷമ്മി ക്ഷമാപണവും നടത്തി.

ദേശാഭിമാനി 310311

3 comments:

  1. കണ്ണൂരില്‍ ഏഷ്യാനെറ്റ് ലേഖകനെ പി ജയരാജന്‍ എംഎല്‍എ തല്ലിയെന്ന ആരോപണം തെറ്റാണെന്ന് ഏഷ്യാനെറ്റ് ചാനലിന്റെ പരാതി വ്യക്തമാക്കുന്നു. കണ്ണൂര്‍ ടൌ പൊലീസ് സ്റ്റേഷനില്‍ ഏഷ്യാനെറ്റ് ജില്ലാ ലേഖകന്‍ ഷമ്മി പ്രഭാകര്‍ നല്‍കിയ പരാതിയില്‍ പറയുന്നത് കൈയേറ്റശ്രമം നടന്നുവെന്ന് മാത്രമാണ്. കണ്ണൂര്‍ ടൌണ്‍ സ്ക്വയറില്‍ ഏഷ്യാനെറ്റ് ന്യൂസിന്റെ 'പോര്‍ക്കളം' പരിപാടിയുടെ ഷൂട്ടിങ്ങിനിടെ അവതാരകനായ ഷാജഹാനെ പി ജയരാജന്‍ എംഎല്‍എ തല്ലിയെന്ന് മാധ്യമങ്ങള്‍ കാടിളക്കി നടത്തുന്ന പ്രചാരണം സത്യവിരുദ്ധമാണെന്നാണ് പരാതി വ്യക്തമാക്കുന്നത്. പരാതിയുടെ പൂര്‍ണരൂപം ഇങ്ങനെ: ഇന്ന് 4.30 മുതല്‍ ആറു മണിവരെ കണ്ണൂര്‍ ടൌ സ്ക്വയറില്‍ ഏഷ്യാനെറ്റ് ന്യൂസിന്റെ പോര്‍ക്കളം പരിപാടിയുടെ ഷൂട്ടിങ് നടന്നിരുന്നു. പരിപാടി കഴിഞ്ഞയുടന്‍ സിപിഎം ജില്ലാ സെക്രട്ടറി പി ജയരാജന്റെ നേതൃത്വത്തിലുള്ള ഒരുസംഘം എല്‍ഡിഎഫ് പ്രവര്‍ത്തകര്‍, ഏകദേശം മുപ്പതോളം പ്രവര്‍ത്തകര്‍ ഞങ്ങളുടെ കോഴിക്കോട് ബ്യൂറോ ചീഫ് ഷാജഹാനെ കൈയേറ്റം ചെയ്യാന്‍ ശ്രമിക്കുകയും അസഭ്യം പറയുകയും ചെയ്തു. ആയതിനാല്‍ വേണ്ട നിയമനടപടി സ്വീകരിക്കാന്‍ അപേക്ഷ'.

    ReplyDelete
  2. ഇടി വന്ന വഴി, കൈ പൊങ്ങിയ സമയം എന്നിവ കൃത്യമായി രേഖപ്പെടുത്താതുകോണ്ട്, ഈ കേസ് ഇവിടെ അവസാനിപ്പിച്ചിരിക്കുന്നു! തല്ലാം പക്ഷേ, തല്ലിയാല്‍ തുറന്നു പറയാന്‍ ചങ്കൂറ്റം കാട്ടാണം.. ജയരാജന്‍ തന്നെ പറഞ്ഞല്ലോ ഇനിയും തല്ലുമെന്ന്.. പിന്നെയിപ്പോളെന്തിനാ ഒരു കരച്ചില്‍?

    ReplyDelete
  3. മുക്കുവനും കാക്കയെ ഛര്‍ദ്ദിക്കാന്‍ വന്നതാണോ? നടക്കട്ട്..

    ReplyDelete