കൊണ്ടോട്ടി: 'അന്നൊക്കെ പെരുന്നാളിലും വെള്ളിയാഴ്ചകളിലുമായിരുന്നു അരിഭക്ഷണം. ദാരിദ്ര്യം കൊടുമ്പിരികൊള്ളുന്ന കാലം. പ്രമാണിമാരുടെ വീടുകളില്‍നിന്ന് കിട്ടുന്ന നെല്ലായിരുന്നു ഒരുവര്‍ഷത്തെ അധ്യാപനത്തിനുള്ള പ്രതിഫലം'. അരനൂറ്റാണ്ടിനപ്പുറമുള്ള മദ്രസാധ്യാപകരുടെ സ്ഥിതി വിവരിക്കുമ്പോള്‍ ഖാലിദ് മുസ്ള്യാരുടെയും മാനു മുസ്ള്യാരുടെയും മുഖത്ത് വേദനിക്കുന്ന ഭൂതകാലം.
മതവിദ്യാഭ്യാസ ബോര്‍ഡ് നിലവില്‍വന്ന ശേഷം 25 രൂപയും 50 രൂപയും ശമ്പളം ലഭിച്ചുതുടങ്ങി. അക്കാലം മാറി. വിഷമങ്ങളും യാതനകളും അനുഭവിക്കുന്ന മദ്രസാധ്യാപകര്‍ക്ക് ഇടതുമുന്നണി സര്‍ക്കാര്‍ തുണയായി. ക്ഷേമനിധിയും പ്രതിമാസ പെന്‍ഷനും ഏര്‍പ്പെടുത്തി ഇവരുടെ ജീവിതനിലവാരം ഉയര്‍ത്താനായിരുന്നു ശ്രമം. ആരും ശ്രദ്ധിക്കാതെപോയ മദ്രസാധ്യാപകരെ ന്യൂനപക്ഷ സെല്ലിലേക്ക് കൊണ്ടുവന്ന എല്‍ഡിഎഫ് സര്‍ക്കാരിന്റെ നടപടി സ്വാഗതാര്‍ഹമാണെന്ന് 46 വര്‍ഷമായി മദ്രസാ അധ്യാപകനായി ജോലിചെയ്യുന്ന മാനു മുസ്ള്യാര്‍ പറഞ്ഞു. ഹജ്ജ് തീര്‍ഥാടകര്‍ക്ക് വിശ്രമിക്കാന്‍ വിമാനത്താവളത്തിനടുത്ത് ആധുനിക ഹജ്ജ് ഹൌസ് നിര്‍മിച്ചത് സര്‍ക്കാരിന്റെ മികച്ച നേട്ടങ്ങളിലൊന്നാണെന്ന് 48 വര്‍ഷമായി മദ്രസാ അധ്യാപകനായ ഖാലിദ് മുസ്ള്യാര്‍ക്ക് സംശയമില്ല. ഏറെ അവഗണന പേറിയ മദ്രസാധ്യാപകര്‍ക്ക് ക്ഷേമനിധിയും പ്രതിമാസ പെന്‍ഷനും ഏര്‍പ്പെടുത്തിയ സര്‍ക്കാര്‍ നടപടിയും സ്വാഗതാര്‍ഹംതന്നെ. രണ്ടുരൂപ അരി നല്‍കാനുള്ള സര്‍ക്കാരിന്റെ തീരുമാനം സംസ്ഥാനത്ത് പട്ടിണിയില്ലാതാക്കും. കൂടാതെ ആരോഗ്യ ഇന്‍ഷുറന്‍സ് പദ്ധതിയും അവശത അനുഭവിക്കുന്നവര്‍ക്കും സമൂഹത്തിന്റെ താഴെ തട്ടിലുള്ളവര്‍ക്കും ഏറെ പ്രയോജനപ്പെടുമെന്നും ഖാലിദ് മുസ്ള്യാര്‍ പറഞ്ഞു.
ദേശാഭിമാനി 300311
'അന്നൊക്കെ പെരുന്നാളിലും വെള്ളിയാഴ്ചകളിലുമായിരുന്നു അരിഭക്ഷണം. ദാരിദ്ര്യം കൊടുമ്പിരികൊള്ളുന്ന കാലം. പ്രമാണിമാരുടെ വീടുകളില്‍നിന്ന് കിട്ടുന്ന നെല്ലായിരുന്നു ഒരുവര്‍ഷത്തെ അധ്യാപനത്തിനുള്ള പ്രതിഫലം'. അരനൂറ്റാണ്ടിനപ്പുറമുള്ള മദ്രസാധ്യാപകരുടെ സ്ഥിതി വിവരിക്കുമ്പോള്‍ ഖാലിദ് മുസ്ള്യാരുടെയും മാനു മുസ്ള്യാരുടെയും മുഖത്ത് വേദനിക്കുന്ന ഭൂതകാലം.
ReplyDeleteshame shame.. I totally disagree to pay salary for religious education people. ഭൂമി പരന്നതാണെന്ന് സമര്‍ഥിക്കുന്ന ഒരു മതനേതാവിനു സര്‍ക്കാര്‍ ശംബളം കൊടുക്കേ? കഷ്റ്റം തന്നെ!
ReplyDeleteമതേതര ഇന്ത്യയിൽ ‘ഇസ്ല്മാമിക മതപഠനം’ മാത്രം സർക്കാർ ചിലവിൽ. അത് ഇസ്ലാമിനു മാത്രം അവകാശപ്പെട്ടത്. ഇന്ത്യയിൽ മാത്രം കാണുന്ന മതേതരത്വം. എന്തേ മറ്റുള്ളവരൊന്നും ദൈവത്തിന്റെ സൃഷ്ടികളല്ലെ.
ReplyDelete