Wednesday, March 30, 2011

കേരളം പൊറുക്കാത്ത കന്യാസ്ത്രീ വേട്ട

"പൊലീസ് എത്തിയില്ലായിരുന്നെങ്കില്‍ അവര്‍ ഞങ്ങളെ ചുട്ടുകൊല്ലുമായിരുന്നു-'' ആര്‍എസ്എസ്- ബിജെപി സംഘത്തിന്റെ ആക്രമണത്തിനിരയായ കന്യാസ്ത്രീയുടെ വിറയാര്‍ന്ന വാക്കുകളാണിത്. കോഴിക്കോട് ജില്ലയിലെ ഒളവണ്ണയില്‍നിന്ന് അന്നുകേട്ട കരച്ചില്‍ മതേതര കേരളസമൂഹത്തിന്റെ മനഃസാക്ഷിയെ പിടിച്ചുലയ്ക്കുന്നതായിരുന്നു.

യുഡിഎഫ് ഭരണകാലത്ത് സാധാരണക്കാരുടെ ജീവന് പോലും നിലനിന്നിരുന്ന ഭീഷണിക്ക് അടിവരയിടുന്നതായിരുന്നു ഒരു സംഘം ആര്‍എസ്എസ്- ബിജെപി അക്രമി സംഘത്തിന്റെ നേതൃത്വത്തില്‍ കന്യാസ്ത്രീകള്‍ക്കും ബ്രദര്‍മാര്‍ക്കും നേരെയുണ്ടായ കിരാതവേട്ട. 2004 സെപ്തംബര്‍ 25നാണ് ഒളവണ്ണ പഞ്ചായത്തിലെ മാമ്പുഴക്കാട് മീത്തല്‍ നാലുസെന്റ് കോളനിയില്‍കേരളം ലജ്ജിച്ചു തലതാഴ്ത്തേണ്ടിവന്ന സംഭവം അരങ്ങേറിയത്. അന്നത്തെ യുഡിഎഫ് സര്‍ക്കാര്‍ ക്രിമിനല്‍- മാഫിയകള്‍ക്കു കൂട്ടാണെന്ന് അരക്കിട്ടുറപ്പിക്കുന്ന കാഴ്ചയായിരുന്നു കേരളം കണ്ടത്. ആര്‍എസ്എസ്- ബിജെപി ക്രിമിനലുകളാണ് തങ്ങളെ കൈയേറ്റം ചെയ്തതെന്ന് അക്രത്തിനിരയായവരും സാക്ഷികളും വിളിച്ചുപറഞ്ഞിട്ടും അവര്‍ക്കെതിരെ ചെറുവിരല്‍ അനക്കാന്‍ പോലും മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെ ഭരണസംവിധാനത്തിനായില്ല.

ജീവകാരുണ്യപ്രവര്‍ത്തനവുമായി പാവപ്പെട്ടവരുടെ കോളനിയിലെത്തിയ മദര്‍തെരേസയുടെ മിഷണറീസ് ഓഫ് ചാരിറ്റിയിലെ കന്യാസ്ത്രീകളും ബ്രദര്‍മാരും കോളനി നിവാസികളെ മതം മാറ്റുന്നു എന്നാരോപിച്ചാണ് വധിക്കാന്‍ ശ്രമിച്ചത്. മിഷണറീസ് ഓഫ് ചാരിറ്റീസിന്റെ കോഴിക്കോട്ടെ സ്ഥാപനമായ അത്താണിക്കല്‍ സ്നേഹഭവനിലെ മദര്‍ സുപ്പീരിയര്‍ കുസുമം, സിസ്റര്‍മാരായ ഷാലറ്റ്, സിര്‍ലീന, റോസ്മെര്‍ലിന്‍, വെള്ളിമാടുകുന്ന് മേഴ്സി ഹോമിലെ ബ്രദര്‍ സുപ്പീരിയര്‍ വര്‍ഗീസ്, കെനിയക്കാരനായ ബ്രദര്‍ ബെര്‍നാട്, ബ്രദര്‍ വര്‍ഗീസ്, ഡ്രൈവമാരായ ആന്റോ, സജി എന്നിവര്‍ക്ക് മാരകമായി പരിക്കേറ്റു. ജീവകാരുണ്യപ്രവര്‍ത്തനത്തിന്റെ ഭാഗമായി അരിവിതരണത്തിന്റെ കാര്‍ഡ് നല്‍കാനായിരുന്നു ഇവര്‍ കോളനിയിലെത്തിയത്. ഇതിന്റെ പ്രവര്‍ത്തനങ്ങള്‍ നടക്കുമ്പോഴാണ് അഞ്ചംഗസംഘം ആക്രമിച്ചത്. സഭാവസ്ത്രത്തില്‍ ഉണ്ടായിരുന്ന കുരിശ് പൊട്ടിച്ചെറിഞ്ഞു. വാഹനം അടിച്ചുതകര്‍ത്തു. പൊലീസ് എത്തിയാണ് കന്യാസ്ത്രീകളെ രക്ഷപ്പെടുത്തിയത്. ഇതിനിടയില്‍ സംഭവം അറിഞ്ഞ് മദര്‍ സുപ്പീരിയര്‍ കുസുമത്തിന്റെ നേതൃത്വത്തില്‍ കന്യാസ്ത്രീകളും ബ്രദര്‍മാരും അക്രമം നടന്ന സ്ഥലത്തെത്തി. ഇവരെ നാല്‍പ്പതോളം വരുന്ന സംഘം തടഞ്ഞു നിര്‍ത്തി ആക്രമിച്ചു. സംഭവസ്ഥലത്തുണ്ടായിരുന്ന പൊലീസുകാര്‍ അക്രമം തടയുന്നതിനുവേണ്ട നടപടികളൊന്നും കൈക്കൊണ്ടില്ല. നാല്‍പ്പതോളം വരുന്ന ക്രമിനല്‍ സംഘം പൊലീസിന്റെ സാന്നിധ്യത്തില്‍ അഴിഞ്ഞാടുകയായിരുന്നു.

2001ല്‍ യുഡിഎഫ് അധികാരമേറ്റശേഷം ആര്‍എസ്എസ്- ബിജെപി ക്രിമിനലുകളുടെ അക്രമപരമ്പരകളായിരുന്നു അരങ്ങേറിയത്. പ്രതികളെ പിടികൂടുന്നതില്‍ പൊലീസ് കാണിച്ച കുറ്റകരമായ അനാസ്ഥ ഇവര്‍ക്ക് സഹായകരമായി.

ദേശാഭിമാനി 300311

2 comments:

  1. "പൊലീസ് എത്തിയില്ലായിരുന്നെങ്കില്‍ അവര്‍ ഞങ്ങളെ ചുട്ടുകൊല്ലുമായിരുന്നു-'' ആര്‍എസ്എസ്- ബിജെപി സംഘത്തിന്റെ ആക്രമണത്തിനിരയായ കന്യാസ്ത്രീയുടെ വിറയാര്‍ന്ന വാക്കുകളാണിത്. കോഴിക്കോട് ജില്ലയിലെ ഒളവണ്ണയില്‍നിന്ന് അന്നുകേട്ട കരച്ചില്‍ മതേതര കേരളസമൂഹത്തിന്റെ മനഃസാക്ഷിയെ പിടിച്ചുലയ്ക്കുന്നതായിരുന്നു.

    യുഡിഎഫ് ഭരണകാലത്ത് സാധാരണക്കാരുടെ ജീവന് പോലും നിലനിന്നിരുന്ന ഭീഷണിക്ക് അടിവരയിടുന്നതായിരുന്നു ഒരു സംഘം ആര്‍എസ്എസ്- ബിജെപി അക്രമി സംഘത്തിന്റെ നേതൃത്വത്തില്‍ കന്യാസ്ത്രീകള്‍ക്കും ബ്രദര്‍മാര്‍ക്കും നേരെയുണ്ടായ കിരാതവേട്ട. 2004 സെപ്തംബര്‍ 25നാണ് ഒളവണ്ണ പഞ്ചായത്തിലെ മാമ്പുഴക്കാട് മീത്തല്‍ നാലുസെന്റ് കോളനിയില്‍കേരളം ലജ്ജിച്ചു തലതാഴ്ത്തേണ്ടിവന്ന സംഭവം അരങ്ങേറിയത്. അന്നത്തെ യുഡിഎഫ് സര്‍ക്കാര്‍ ക്രിമിനല്‍- മാഫിയകള്‍ക്കു കൂട്ടാണെന്ന് അരക്കിട്ടുറപ്പിക്കുന്ന കാഴ്ചയായിരുന്നു കേരളം കണ്ടത്. ആര്‍എസ്എസ്- ബിജെപി ക്രിമിനലുകളാണ് തങ്ങളെ കൈയേറ്റം ചെയ്തതെന്ന് അക്രത്തിനിരയായവരും സാക്ഷികളും വിളിച്ചുപറഞ്ഞിട്ടും അവര്‍ക്കെതിരെ ചെറുവിരല്‍ അനക്കാന്‍ പോലും മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെ ഭരണസംവിധാനത്തിനായില്ല.

    ReplyDelete
  2. ഈ കരച്ചിലിനെ പറ്റി കൂടുത ഒന്നും പറയണ്ട ഒളവണ്ണക്കരനായ എനിക്ക് അന്ന് എന്താണ് അവിടെ സംഭവിച്ചത് എന്നെ നല്ല വ്യക്തമായ ഓര്‍മയുണ്ട് .....ഇത്തരം മൂന്നന്കിട വികാരങ്ങള്‍ ഉദ്ദീപിച്ചു വോട്ടു ചോദിയ്ക്കാന്‍ നാണമില്ലേ.......
    മുപ്പതു വര്ഷം ഒളവണ്ണ പഞ്ചായത്ത് ഭരിക്കുന്നത്‌ കമ്മ്യുണിസ്റ്റ് പാര്‍ടിയാണ് ,ഇപ്പോഴും 2005 ഈ സംഭവം നടക്കുന്നത് വരെയും, ആ നാടിഇല്‍ ഇലട്രിസിടി,കുടിവെള്ളം പഞ്ചായത്ത് വക റോഡ്‌ എന്നിവ ഇല്ലായിരുന്നു..അന്നത്തെ വാക് തര്‍ക്കത്തില്‍ കെനിയക്കാരന്‍ നാട്ടുകാരെ വെല്ലുവിളിച്ചതാണ് പ്രശ്നത്തിന് കാരണം ...അന്ന് അയാളെ തല്ലാന്‍ ബി ജെ പി ,ഡി വൈ എഫ് ഐ ആള്‍ക്കാര്‍ ഉണ്ടായിരുന്നു

    ReplyDelete