Thursday, March 31, 2011

ലാവ്ലിന്‍: പിണറായി ഹര്‍ജി പിന്‍വലിച്ചു

ന്യൂഡല്‍ഹി: ലാവ്ലിന്‍ കേസില്‍ ഗവര്‍ണറുടെ പ്രോസിക്യൂഷന്‍ അനുമതിയെ ചോദ്യംചെയ്ത് സുപ്രീംകോടതിയില്‍ സമര്‍പ്പിച്ച റിട്ട് ഹര്‍ജി പിണറായി വിജയന്‍ പിന്‍വലിച്ചു. ഹൈക്കോടതിയെ സമീപിക്കാന്‍ അനുമതി നല്‍കിക്കൊണ്ട് ഹര്‍ജി പിന്‍വലിക്കാന്‍ സുപ്രീംകോടതി അനുവദിക്കുകയായിരുന്നു. കീഴ്ക്കോടതിയില്‍ പോകാതെ നേരിട്ട് സമര്‍പ്പിച്ചെന്ന കാരണത്താല്‍ ഹര്‍ജി പരിഗണിക്കുന്നതിന് കോടതി ബുദ്ധിമുട്ട് പ്രകടിപ്പിച്ചതിനാലാണ് ഹര്‍ജി പിന്‍വലിച്ചത്. ലാവ്ലിന്‍ കേസില്‍ മന്ത്രിസഭാ തീരുമാനം മറികടന്ന് പ്രോസിക്യൂഷന്‍ അനുമതി നല്‍കിയ ഗവര്‍ണറുടെ തീരുമാനം ഭരണഘടനാവിരുദ്ധമാണെന്നു ചൂണ്ടിക്കാട്ടിയായിരുന്നു പിണറായി സുപ്രീംകോടതിയെ സമീപിച്ചത്. മൌലികാവകാശങ്ങളുടെ ലംഘനം ഉള്‍പ്പെട്ട കേസെന്ന നിലയില്‍ ഭരണഘടനയുടെ 32-ാം വകുപ്പുപ്രകാരമാണ് സുപ്രീംകോടതിയില്‍ നേരിട്ട് റിട്ട് സമര്‍പ്പിച്ചത്. ഹര്‍ജിയില്‍ ഉന്നയിക്കുന്ന കാര്യങ്ങളില്‍ കഴമ്പുണ്ടെന്നു കണ്ടതിനാല്‍ ഫയലില്‍ സ്വീകരിച്ച കോടതി വിശദമായ വാദത്തിനു തീരുമാനിച്ചു. ഹര്‍ജി ആദ്യം കേട്ട ജസ്റിസ് ആര്‍ വി രവീന്ദ്രന്‍ വ്യക്തിപരമായ കാരണങ്ങളാല്‍ കേസില്‍ നിന്നു പിന്മാറിയതിനാല്‍ ജസ്റിസുമാരായ എച്ച് എസ് ബേദി, സി കെ പ്രസാദ് എന്നിവരുള്‍പ്പെട്ട പുതിയ ബെഞ്ചാണ് തിങ്കളാഴ്ച കേസ് കേട്ടത്.

നേരിട്ട് സുപ്രീംകോടതിയെ സമീപിച്ചതിനാല്‍ ഹര്‍ജി കേള്‍ക്കാനാകില്ലെന്ന പുതിയ നിലപാടാണ് ജസ്റിസുമാരായ ബേദിയുടെയും പ്രസാദിന്റെയും ബെഞ്ച് സ്വീകരിച്ചത്. ഭരണഘടനയുടെ 226-ാം വകുപ്പുപ്രകാരം ഹര്‍ജിയില്‍ ഉന്നയിക്കുന്ന വിഷയങ്ങള്‍ കാട്ടി ഹൈക്കോടതിയില്‍ റിട്ട് സമര്‍പ്പിക്കാവുന്നതാണെന്നും സുപ്രീംകോടതി അഭിപ്രായപ്പെട്ടു. കേസില്‍ വിശദമായി വാദംകേള്‍ക്കാന്‍ സുപ്രീംകോടതി നേരത്തെ തീരുമാനിച്ചിരുന്നതാണെന്ന് പിണറായിക്കു വേണ്ടി ഹാജരായ മുതിര്‍ന്ന അഭിഭാഷകന്‍ കെ കെ വേണുഗോപാല്‍ പറഞ്ഞു. ഗുരുതരമായ ഭരണഘടനാ പ്രശ്നങ്ങള്‍ ഉള്‍പ്പെട്ട കേസാണ് ഇതെന്ന് സുപ്രീംകോടതി തന്നെ നേരത്തെ അഭിപ്രായപ്പെട്ടിട്ടുണ്ട്. പ്രോസിക്യൂഷന്‍ അനുമതിക്ക് ഗവര്‍ണര്‍ക്ക് അധികാരമുണ്ടോ എന്നതാണ് പ്രശ്നം. ഭരണഘടനാ പ്രശ്നങ്ങള്‍ ഉള്‍പ്പെട്ടതിനാല്‍ ഭരണഘടനാ ബെഞ്ചിന് കേസ് വിടുകയാണ് വേണ്ടത്. ക്രിമിനല്‍നടപടി ചട്ടപ്രകാരം പ്രോസിക്യൂഷന്‍ അനുമതി നല്‍കേണ്ടത് സര്‍ക്കാരാണ്. സര്‍ക്കാരെന്ന നിലയില്‍ തീരുമാനമെടുക്കേണ്ടത് മന്ത്രിസഭയാണ്. എന്നാല്‍, മന്ത്രിസഭയെടുത്ത തീരുമാനം മറികടന്ന് ഗവര്‍ണര്‍ ഏകപക്ഷീയമായി പ്രോസിക്യൂഷന്‍ അനുമതി നല്‍കുകയായിരുന്നു-വേണുഗോപാല്‍ പറഞ്ഞു. എന്നാല്‍, കേസിന്റെ നിയമവശങ്ങളിലേക്ക് തങ്ങള്‍ കടക്കുന്നില്ലെന്നായിരുന്നു കോടതിയുടെ പ്രതികരണം. ഹൈക്കോടതിയില്‍ റിട്ട് സമര്‍പ്പിക്കാന്‍ വ്യവസ്ഥയുള്ളതിനാല്‍ ആ മാര്‍ഗമാണ് സ്വീകരിക്കേണ്ടത്. പിന്നീടാണ് സുപ്രീംകോടതിയില്‍ വരേണ്ടത്- രണ്ടംഗ ബെഞ്ച് അഭിപ്രായപ്പെട്ടു. അങ്ങനെയെങ്കില്‍ ഹര്‍ജി പിന്‍വലിച്ച് കീഴ്ക്കോടതിയെ സമീപിക്കാന്‍ അനുമതി തരണമെന്ന് വേണുഗോപാല്‍ ആവശ്യപ്പെട്ടു. കേസ് വേഗത്തില്‍ തീര്‍പ്പാക്കാന്‍ നിര്‍ദേശിക്കണമെന്നും അദേഹം അഭ്യര്‍ഥിച്ചു. ഇത് അംഗീകരിച്ച സുപ്രീംകോടതി ഹര്‍ജി പിന്‍വലിക്കാന്‍ അനുമതി നല്‍കി. കീഴ്ക്കോടതി കേസ് വേഗത്തില്‍ തീര്‍പ്പാക്കണമെന്നും കോടതി നിര്‍ദേശിച്ചു.

ദേശാഭിമാനി 310311

1 comment:

  1. ലാവ്ലിന്‍ കേസില്‍ ഗവര്‍ണറുടെ പ്രോസിക്യൂഷന്‍ അനുമതിയെ ചോദ്യംചെയ്ത് സുപ്രീംകോടതിയില്‍ സമര്‍പ്പിച്ച റിട്ട് ഹര്‍ജി പിണറായി വിജയന്‍ പിന്‍വലിച്ചു. ഹൈക്കോടതിയെ സമീപിക്കാന്‍ അനുമതി നല്‍കിക്കൊണ്ട് ഹര്‍ജി പിന്‍വലിക്കാന്‍ സുപ്രീംകോടതി അനുവദിക്കുകയായിരുന്നു. കീഴ്ക്കോടതിയില്‍ പോകാതെ നേരിട്ട് സമര്‍പ്പിച്ചെന്ന കാരണത്താല്‍ ഹര്‍ജി പരിഗണിക്കുന്നതിന് കോടതി ബുദ്ധിമുട്ട് പ്രകടിപ്പിച്ചതിനാലാണ് ഹര്‍ജി പിന്‍വലിച്ചത്. ലാവ്ലിന്‍ കേസില്‍ മന്ത്രിസഭാ തീരുമാനം മറികടന്ന് പ്രോസിക്യൂഷന്‍ അനുമതി നല്‍കിയ ഗവര്‍ണറുടെ തീരുമാനം ഭരണഘടനാവിരുദ്ധമാണെന്നു ചൂണ്ടിക്കാട്ടിയായിരുന്നു പിണറായി സുപ്രീംകോടതിയെ സമീപിച്ചത്. മൌലികാവകാശങ്ങളുടെ ലംഘനം ഉള്‍പ്പെട്ട കേസെന്ന നിലയില്‍ ഭരണഘടനയുടെ 32-ാം വകുപ്പുപ്രകാരമാണ് സുപ്രീംകോടതിയില്‍ നേരിട്ട് റിട്ട് സമര്‍പ്പിച്ചത്. ഹര്‍ജിയില്‍ ഉന്നയിക്കുന്ന കാര്യങ്ങളില്‍ കഴമ്പുണ്ടെന്നു കണ്ടതിനാല്‍ ഫയലില്‍ സ്വീകരിച്ച കോടതി വിശദമായ വാദത്തിനു തീരുമാനിച്ചു. ഹര്‍ജി ആദ്യം കേട്ട ജസ്റിസ് ആര്‍ വി രവീന്ദ്രന്‍ വ്യക്തിപരമായ കാരണങ്ങളാല്‍ കേസില്‍ നിന്നു പിന്മാറിയതിനാല്‍ ജസ്റിസുമാരായ എച്ച് എസ് ബേദി, സി കെ പ്രസാദ് എന്നിവരുള്‍പ്പെട്ട പുതിയ ബെഞ്ചാണ് തിങ്കളാഴ്ച കേസ് കേട്ടത്.

    ReplyDelete