Sunday, March 27, 2011

ഡോക്ടര്‍മാരുടെ സമരം അനവസരത്തിലുള്ളത്

ശമ്പളപരിഷ്കരണത്തിലെ അപാകതകളുടെ പേരില്‍ കെജിഎംഒഎയുടെ നേതൃത്വത്തില്‍ ഒരു വിഭാഗം സര്‍ക്കാര്‍ ഡോക്ടര്‍മാര്‍ നടത്തുന്ന സമരം അനവസരത്തിലുള്ളതും അനാവശ്യവുമാണെന്ന് ആരോഗ്യമന്ത്രി പി കെ ശ്രീമതി പ്രസ്താവനയില്‍ പറഞ്ഞു. ശമ്പളപരിഷ്കരണ കമീഷന്‍ റിപ്പോര്‍ട്ടില്‍ ഡോക്ടര്‍മാരുടെ അടിസ്ഥാനശമ്പള നിരക്കില്‍ നല്ല രീതിയിലുള്ള വര്‍ധന നടപ്പില്‍വന്നിട്ടുണ്ടെങ്കിലും അലവന്‍സുകളുടെയും മറ്റും കാര്യത്തില്‍ അവ്യക്തതയും പോരായ്മയും ഉണ്ടെന്നത് വസ്തുതയാണ്. സ്പെഷ്യലിസ്റ് ഡോക്ടര്‍മാരുടെ ശമ്പളക്കാര്യത്തിലും ചില മാറ്റങ്ങള്‍ ആവശ്യമാണ്. അവ പരിശോധിച്ച് നടപടിയെടുക്കാന്‍ സര്‍ക്കാര്‍ പ്രതിജ്ഞാബദ്ധവുമാണ്.

എന്നാല്‍, തെരഞ്ഞെടുപ്പ് നടക്കുന്ന വേളയില്‍ അത്തരം തീരുമാനങ്ങളെടുക്കാന്‍ കഴിയില്ലെന്നുള്ളത് സമരം ചെയ്യുന്നവര്‍ക്ക് അറിയാത്തതല്ല. തെരഞ്ഞെടുപ്പിനുശേഷം സര്‍ക്കാര്‍ അടിയന്തരപ്രാധാന്യത്തോടെ ഈ വിഷയം കൈകാര്യംചെയ്യും. ഇപ്പോള്‍ നടത്തുന്ന സമരം പൊതുജനാരോഗ്യരംഗത്ത് അവശ്യം നടക്കേണ്ട രോഗപ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്കും വികസനപദ്ധതികളുടെ നിര്‍വഹണത്തിനും തടസ്സം സൃഷ്ടിക്കാന്‍മാത്രമേ ഉപകരിക്കൂ. സാമ്പത്തികവര്‍ഷത്തിന്റെ അവസാനഘട്ടത്തില്‍ സമയബന്ധിതമായി പൂര്‍ത്തീകരിക്കേണ്ട പദ്ധതിപ്രവര്‍ത്തനങ്ങള്‍ക്കാണ് ഇതുവഴി മുടക്കമുണ്ടാവുക. സര്‍ക്കാര്‍ ആശുപത്രികളില്‍ ചികിത്സ തേടിയെത്തുന്ന രോഗികളുടെ ബുദ്ധിമുട്ട് കണക്കിലെടുത്ത് പൊതുതാല്‍പ്പര്യം മുന്‍നിര്‍ത്തി സമരം പിന്‍വലിക്കാന്‍ കെജിഎംഒഎ തയ്യാറാകണമെന്നും മന്ത്രി അഭ്യര്‍ഥിച്ചു.

1 comment:

  1. ശമ്പളപരിഷ്കരണത്തിലെ അപാകതകളുടെ പേരില്‍ കെജിഎംഒഎയുടെ നേതൃത്വത്തില്‍ ഒരു വിഭാഗം സര്‍ക്കാര്‍ ഡോക്ടര്‍മാര്‍ നടത്തുന്ന സമരം അനവസരത്തിലുള്ളതും അനാവശ്യവുമാണെന്ന് ആരോഗ്യമന്ത്രി പി കെ ശ്രീമതി പ്രസ്താവനയില്‍ പറഞ്ഞു. ശമ്പളപരിഷ്കരണ കമീഷന്‍ റിപ്പോര്‍ട്ടില്‍ ഡോക്ടര്‍മാരുടെ അടിസ്ഥാനശമ്പള നിരക്കില്‍ നല്ല രീതിയിലുള്ള വര്‍ധന നടപ്പില്‍വന്നിട്ടുണ്ടെങ്കിലും അലവന്‍സുകളുടെയും മറ്റും കാര്യത്തില്‍ അവ്യക്തതയും പോരായ്മയും ഉണ്ടെന്നത് വസ്തുതയാണ്. സ്പെഷ്യലിസ്റ് ഡോക്ടര്‍മാരുടെ ശമ്പളക്കാര്യത്തിലും ചില മാറ്റങ്ങള്‍ ആവശ്യമാണ്. അവ പരിശോധിച്ച് നടപടിയെടുക്കാന്‍ സര്‍ക്കാര്‍ പ്രതിജ്ഞാബദ്ധവുമാണ്.

    എന്നാല്‍, തെരഞ്ഞെടുപ്പ് നടക്കുന്ന വേളയില്‍ അത്തരം തീരുമാനങ്ങളെടുക്കാന്‍ കഴിയില്ലെന്നുള്ളത് സമരം ചെയ്യുന്നവര്‍ക്ക് അറിയാത്തതല്ല

    ReplyDelete