കുടുംബമാകെ പ്രദര്‍ശന നഗരിയില്‍
പാര്‍ടി കോണ്‍ഗ്രസിന്റെ ഭാഗമായ "സോഷ്യലിസമാണ് ഭാവി" പ്രദര്‍ശനത്തില്‍ വന്‍തിരക്ക്. സ്ത്രീകളും കുട്ടികളും ഉള്‍പ്പെടെ കൂടുതല്‍ കുടുംബങ്ങള്‍ പ്രദര്‍ശന നഗരിയിലെത്തി. സിഐടിയു ദേശീയ വൈസ്പ്രസിഡന്റ് ടി കെ രംഗരാജന്‍ , സംസ്ഥാന സെക്രട്ടറി കെ പി സഹദേവന്‍ എന്നിവരുള്‍പ്പെടെ ഏഴായിരത്തോളം പേര്‍ പ്രദര്‍ശനം കണ്ടു. ക്വിസ് മത്സരത്തില്‍ വെള്ളിയാഴ്ചത്തെ വിജയികളായി പി വി ശ്രീനി (പടിഞ്ഞാറേവളവില്‍ , ചെണ്ടി, പേരാമ്പ്ര), ഹരി പാടാട്ട് (തേഞ്ഞിപ്പലം), സുരേഷ്കുമാര്‍ കന്നൂര് (കൊയിലാണ്ടി) എന്നിവരെയും ശനിയാഴ്ച എം ജി ബലരാജ് (ബാലുശേരി), റീന സാകേതം (വേളം, കുറ്റ്യാടി), കെ ആര്യ (വൃന്ദാവന്‍ , എടക്കാട് )എന്നിവരെയും തെരഞ്ഞെടുത്തു.
വനിതാസംഗമം 19ന്
സിപിഐ എം 20-ാം പാര്‍ടി കോണ്‍ഗ്രസിന്റെ ഭഭാഗമായി 19ന് പകല്‍ 3ന് ഇ ബാലാനന്ദന്‍ നഗറില്‍ (മുതലക്കുളം) നടക്കുന്ന വനിതാസംഗമം കേന്ദ്രകമ്മിറ്റി അംഗം സുഭാഷിണി അലി ഉദ്ഘാടനം ചെയ്യും. കമ്യൂണിസ്റ്റ് പാര്‍ടിയുടെ വളര്‍ച്ചയ്ക്കായി സ്ത്രീകള്‍ നടത്തിയ പ്രവര്‍ത്തനത്തിന്റെ അനുസ്മരണത്തിന്റെ ഭാഗമായി ആദ്യകാല നേതാക്കളുടെ കുടുംബാംഗങ്ങളെ സംഗമത്തില്‍ ആദരിക്കും. സ്ത്രീപ്രശ്നങ്ങളും കൂട്ടായ്മയില്‍ ചര്‍ച്ച ചെയ്യും. എല്ലാ വനിതകളും പങ്കെടുക്കണമെന്ന് സംഘാടകസമിതി കണ്‍വീനര്‍ എന്‍ കെ രാധ അഭ്യര്‍ഥിച്ചു.
പ്രവര്‍ത്തക സംഗമം 14ന്
പാര്‍ടി കോണ്‍ഗ്രസിന്റെ ഭഭാഗമായി ആദ്യകാല അധ്യാപക-സര്‍വീസ് സംഘടനാ പ്രവര്‍ത്തകരുടെ സംഗമം 14-ന് പകല്‍ മൂന്നിന് ടൗണ്‍ഹാളില്‍ നടക്കും. 1960-കളിലും 70-കളിലും സമരങ്ങളില്‍ പങ്കെടുത്ത കേന്ദ്ര-സംസ്ഥാന ജീവനക്കാരെയും അധ്യാപകരെയും ചടങ്ങില്‍ ആദരിക്കും. സംസ്ഥാനകമ്മിറ്റി അംഗം ടി ശിവദാസമേനോന്‍ ഉദ്ഘാടനം ചെയ്യും. കെ ചന്ദ്രന്‍ അധ്യക്ഷനാകും. തുടര്‍ന്ന് മണിയൂര്‍ അകം നാടകവേദിയുടെ തുന്നല്‍ക്കാരന്‍ എന്ന നാടകം അരങ്ങേറും.
വ്യാപാരി വ്യവസായി സംഗമം ഇന്ന്
സിപിഐ എം 20-ാം പാര്‍ടി കോണ്‍ഗ്രസിനോടനുബന്ധിച്ച് ഞായറാഴ്ച പകല്‍ മൂന്നിന് മുതലക്കുളം മൈതാനിയില്‍ വ്യാപാരി വ്യവസായി സംഗമം നടക്കും. കേന്ദ്രകമ്മിറ്റി അംഗം ഇ പി ജയരാജന്‍ ഉദ്ഘാടനം ചെയ്യും. മുന്‍ ധനമന്ത്രി ഡോ. തോമസ് ഐസക് മുഖ്യപ്രഭാഷണം നടത്തും. കോണ്‍ഫെഡറേഷന്‍ ഓഫ് ഇന്ത്യന്‍ ഇന്‍ഡസ്ട്രി ചെയര്‍മാന്‍ പി ഗണേശന്‍ , വ്യാപാരി വ്യവസായി ഏകോപനസമിതി പ്രസിഡന്റ് ടി നസറുദ്ദീന്‍ , ചെറുകിട വ്യവസായ അസോസിയേഷന്‍ വൈസ് പ്രസിഡന്റ് കെ പി രാമചന്ദ്രന്‍നായര്‍ , ഫെഡറേഷന്‍ ഓഫ് നാഷണല്‍ ചേംബര്‍ ഓഫ് കൊമേഴ്സ് പ്രസിഡന്റ് പി വി ഗംഗാധരന്‍ , കോഴിക്കോട് ജില്ലാ വ്യാപാരി വ്യവസായി ഏകോപന സമിതി പ്രസിഡന്റ് കെ ഹസ്സന്‍കോയ, വ്യാപാരി വ്യവസായി സമിതി ജനറല്‍ സെക്രട്ടറി ഇ എസ് ബിജു എന്നിവര്‍ ചര്‍ച്ച നയിക്കും. സമാപനത്തില്‍ സിപിഐ എം ജില്ലാ സെക്രട്ടറി ടി പി രാമകൃഷ്ണന്‍ മുഖ്യപ്രഭാഷണം നടത്തും. മാസ്റ്റര്‍പീസ് ഓര്‍ക്കസ്ട്രയുടെ ഗാനമേളയുമുണ്ട്.
deshabhimani 110312
No comments:
Post a Comment