Thursday, March 15, 2012

മുഖ്യമന്ത്രിയുടെ റോഡ് ഷോ ചട്ടവിരുദ്ധം: എല്‍.ഡി.എഫ്


മുഖ്യമന്ത്രിയുടെ റോഡ്ഷോ പരാതി കിട്ടി: നളിനി നെറ്റോ

തിരു: തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം ലംഘിച്ചെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിക്കെതിരെ പരാതി ലഭിച്ചിട്ടുണ്ടെന്ന് ചീഫ് ഇലക്ട്രല്‍ ഓഫീസര്‍ നളിനി നെറ്റോ. ഈ പരാതിയെപ്പറ്റി അന്വേഷിച്ചുവരികയാണെന്നും തിരുവനന്തപുരത്ത് നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ അവര്‍ വ്യക്തമാക്കി. കഴിഞ്ഞ ദിവസം മുഖ്യമന്ത്രി നടത്തിയ റോഡ് ഷോയാണ് പരാതിക്കാധാരം. തെരഞ്ഞെടുപ്പ് ക്രമീകരണങ്ങള്‍ പൂര്‍ത്തിയായതായി നളിനി നെറ്റോ വ്യക്തമാക്കി. തെരഞ്ഞെടുപ്പിന് മുന്‍പ് എക്സിറ്റ്പോള്‍ പ്രചരണങ്ങള്‍ നടത്തരുതെന്നും ഇലക്ഷന്‍ കമ്മീഷന്റെ നിര്‍ദ്ദേശങ്ങള്‍ കര്‍ശനമായി പാലിക്കണമെന്നും നെറ്റോ പറഞ്ഞു.

2 comments:

  1. തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം ലംഘിച്ചെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിക്കെതിരെ പരാതി ലഭിച്ചിട്ടുണ്ടെന്ന് ചീഫ് ഇലക്ട്രല്‍ ഓഫീസര്‍ നളിനി നെറ്റോ. ഈ പരാതിയെപ്പറ്റി അന്വേഷിച്ചുവരികയാണെന്നും തിരുവനന്തപുരത്ത് നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ അവര്‍ വ്യക്തമാക്കി.

    ReplyDelete
  2. യുഡിഎഫ് സ്ഥാനാര്‍ഥിയുടെ പ്രചാരണത്തിനു വന്ന വൈക്കം നഗരസഭയുടെ ഔദ്യോഗിക കാര്‍ നാട്ടുകാര്‍ പിടികൂടി തെരഞ്ഞെടുപ്പു കമീഷന്‍ നിരീക്ഷകരെ ഏല്‍പ്പിച്ചു. കമീഷന്റെ നിര്‍ദേശപ്രകാരം പൊലീസ് കാര്‍ കസ്റ്റഡിയിലെടുത്തു. എന്നാല്‍ ഇതുസംബന്ധിച്ച പരാതി സ്വീകരിക്കാന്‍ പൊലീസ് തയ്യാറായില്ല. ബുധനാഴ്ച മണീട് എല്‍പി സ്കൂളിനു സമീപമാണ് സംഭവം. നഗരസഭയുടെ ഔദ്യോഗിക കാറിന്റെ നമ്പര്‍പ്ലേറ്റ് മൂടിവച്ചിരുന്നത്സംശയം തോന്നി നാട്ടുകാര്‍ വാഹനം തടഞ്ഞ് പരിശോധിച്ചപ്പോഴാണ് കള്ളി വെളിച്ചത്തായത്. ചെയര്‍പേഴ്സണും സംഘവും കാറിലുണ്ടായിരുന്നു. ഉടനെ തെരഞ്ഞെടുപ്പു നിരീക്ഷകരെ അറിയിക്കുകയായിരുന്നു. തുടര്‍ന്ന് കാര്‍ കസ്റ്റഡിയിലെടുത്തെങ്കിലും എസ്പി വന്നാലേ പരാതി സ്വീകരിക്കൂവെന്ന് പൊലീസ് ശാഠ്യംപിടിച്ചു. യുഡിഎഫിന്റെ അധികാരദുര്‍വിനിയോഗത്തില്‍ പ്രതിഷേധിച്ച് എല്‍ഡിഎഫ് നേതൃത്വത്തില്‍ പ്രകടനം നടത്തി. പി ബി രതീഷ്, അനില്‍കൃഷ്ണന്‍ , എം ഒ രവി, സി എം കുഞ്ഞുമോന്‍ , പി പ്രമോദ് എന്നിവര്‍ നേതൃത്വം നല്‍കി. എസ് ജയമോഹനന്‍ , സി ബി ദേവദര്‍ശനന്‍ , പി വാസുദേവന്‍ എന്നിവര്‍ സംസാരിച്ചു.

    ReplyDelete