Thursday, March 15, 2012

എസ്പിഒ ജീവനൊടുക്കി; കാരണക്കാരന്‍ മുഖ്യമന്ത്രിയെന്ന് ആത്മഹത്യാക്കുറിപ്പ്

തിരുവനന്തപുരം ഫോര്‍ട്ട് പൊലീസ് സ്റ്റേഷന് കീഴില്‍ സ്പെഷല്‍ പൊലീസ് ഓഫീസര്‍(എസ്പിഒ) കള്ളിക്കാട് ഹില്‍വ്യൂയില്‍ സജീവ്(47) ആത്മഹത്യ ചെയ്തു. മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയാണ് തന്റെ ആത്മഹത്യയ്ക്ക് പിന്നിലെന്നും മരണവിവരം മുഖ്യമന്ത്രിയെ അറിയിക്കണമെന്നും സജീവിന്റെ ആത്മഹത്യാകുറിപ്പിലുണ്ട്.

ഏഴ്വര്‍ഷം പട്ടാളക്കാരനായി ജോലിചെയ്ത സജീവ് ബംഗളൂരു ഇന്‍ഫോസിസില്‍ സെക്യൂരിറ്റി ഓഫീസറായും ജോലിചെയ്തിട്ടുണ്ട്. കഴക്കൂട്ടം ടെക്നോപാര്‍ക്കിലെ അഭയയില്‍ സെക്യൂരിറ്റി ഓഫീസറായി ജോലിചെയ്യുന്നതിനിടെയാണ് സര്‍ക്കാര്‍ എസ്പിഒ അപേക്ഷ ക്ഷണിച്ചത്. മാസം 13,000 രൂപ ലഭിച്ചിരുന്ന ജോലിയുപേക്ഷിച്ച് സര്‍ക്കാര്‍ ജോലിക്ക് ശ്രമിച്ചു. ദിവസം 380 രൂപ ലഭിക്കുമെന്നും ജോലി വേണ്ട എന്ന് പറയും വരെ ജോലിയില്‍ തുടരാമെന്നും സര്‍ക്കാര്‍ ഉറപ്പ് നല്‍കിയിരുന്നു.

2011 നവം 21ന് ജോലിയില്‍ പ്രവേശിച്ചെങ്കിലും ജനുവരി 21ന് ജോലിയില്‍ നിന്ന് പിരിഞ്ഞ് പോകാന്‍ പറയുകയായിരുന്നു. ജോലിചെയ്ത രണ്ടുമാസത്തെ ശമ്പളവും നല്‍കിയിട്ടില്ല. ശമ്പളം നല്‍കണമെന്നും ജോലിയില്‍ തിരികെ പ്രവേശിപ്പിക്കണമെന്നും ആവശ്യപ്പെട്ട് മുഖ്യമന്ത്രിയെ കണ്ടെങ്കിലും പരിഹാരമുണ്ടായില്ല. ഇതോടെയാണ് വെള്ളിയാഴ്ച പുലര്‍ച്ചെ രണ്ട് മുപ്പതോടെ ഇയാള്‍ വിഷം കഴിച്ച് മരിച്ചത്. പൊലീസ് വീട്ടിലെത്തി മൃതദേഹം മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് പോസ്റ്റ്മോര്‍ട്ടത്തിന് വിട്ടെങ്കിലും ഉന്നത ഇടപെടല്‍ മൂലം നെയ്യാറ്റിന്‍കര ആശുപത്രിയിലേക്ക് മാറ്റി. ഇതില്‍ പ്രതിഷേധിച്ച് നാട്ടുകാരും ജനപ്രതിനിധികളും മൃതദേഹം കൊണ്ടുവന്ന ആംബുലന്‍സ് തടഞ്ഞു.

deshabhimani

2 comments:

  1. തിരുവനന്തപുരം ഫോര്‍ട്ട് പൊലീസ് സ്റ്റേഷന് കീഴില്‍ സ്പെഷല്‍ പൊലീസ് ഓഫീസര്‍(എസ്പിഒ) കള്ളിക്കാട് ഹില്‍വ്യൂയില്‍ സജീവ്(47) ആത്മഹത്യ ചെയ്തു. മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയാണ് തന്റെ ആത്മഹത്യയ്ക്ക് പിന്നിലെന്നും മരണവിവരം മുഖ്യമന്ത്രിയെ അറിയിക്കണമെന്നും സജീവിന്റെ ആത്മഹത്യാകുറിപ്പിലുണ്ട്.

    ReplyDelete
  2. :( sakalathum mudichchitte ee nashicha sarkaar irangipokoo..

    ReplyDelete