Sunday, March 11, 2012

മനോരമ വാര്‍ത്ത നുണ; ശിക്ഷാര്‍ഹവും: ജ. മുഹമ്മദ് കമ്മിറ്റി

സ്വാശ്രയ മെഡിക്കല്‍ കോളേജുകളിലെ പിജി കോഴ്സുകളുടെ ഫീസ്നിര്‍ണയത്തില്‍ അനിശ്ചിതത്വം തുടരുന്നുവെന്ന മനോരമ വാര്‍ത്ത സത്യവിരുദ്ധമെന്നും ശിക്ഷാര്‍ഹമെന്നും ജസ്റ്റിസ് പി എ മുഹമ്മദ് കമ്മിറ്റി. ജനുവരിയില്‍ ചേര്‍ന്ന ഫീസ്നിര്‍ണയ കമ്മിറ്റി കഴിഞ്ഞ വര്‍ഷം നിശ്ചയിച്ച താല്‍ക്കാലിക ഫീസ് അടുത്ത മൂന്നുവര്‍ഷവും തുടരാന്‍ തീരുമാനിക്കുകയും വിശദവിവരങ്ങള്‍ വെബ്സൈറ്റില്‍ പ്രസിദ്ധീകരിക്കുകയും ചെയ്തിരുന്നു. പക്ഷെ, മുഹമ്മദ് കമ്മിറ്റി ഏകകണ്ഠമായിട്ടല്ല ഫീസ് നിര്‍ണയിച്ചതെന്നാണ് മനോരമയുടെ വാദം. അതിനാല്‍ ഫീസിനെക്കുറിച്ച് ചര്‍ച്ചചെയ്യാന്‍ കഴിഞ്ഞദിവസം യോഗം ചേര്‍ന്നുവെന്നും അതിലും തീരുമാനമായില്ലെന്നുമാണ് വാര്‍ത്ത.

എന്നാല്‍ , അടുത്ത മൂന്നുവര്‍ഷത്തേക്കുള്ള ഫീസിനെക്കുറിച്ചുള്ള വിശദവിവരങ്ങള്‍ വെബ്സൈറ്റിലടക്കം ലഭ്യമാണെന്നത് മനഃപൂര്‍വം മറച്ചുവച്ചാണ് വാര്‍ത്ത നല്‍കിയതെന്ന് ജസ്റ്റിസ് പി എ മുഹമ്മദ് പറഞ്ഞു. ജനങ്ങളില്‍ തെറ്റിദ്ധാരണ സൃഷ്ടിക്കുന്ന ഇത്തരമൊരു വാര്‍ത്ത മനോരമ എന്തിനാണ് നല്‍കിയതെന്ന് അറിയില്ല. ഫീസ്നിര്‍ണയത്തെപ്പറ്റി തര്‍ക്കമോ ആക്ഷേപമോ കമ്മിറ്റിയില്‍ ഉണ്ടായിട്ടില്ല. ഫീസിനെക്കുറിച്ച് കമ്മിറ്റി ജനുവരിയില്‍ ഇറക്കിയ ഉത്തരവ് അന്തിമമായിരിക്കും. വിദ്യാര്‍ഥികളെയും രക്ഷിതാക്കളെയും തെറ്റിദ്ധരിപ്പിക്കാനാണ് മനോരമയുടെ ശ്രമം. വാര്‍ത്ത നല്‍കുംമുമ്പ് തങ്ങളുമായി ബന്ധപ്പെട്ട് കാര്യങ്ങള്‍ തിരക്കാന്‍ തയ്യാറാകണമായിരുന്നു. ഇതിനു വിരുദ്ധമായി അര്‍ധ ജുഡീഷ്യല്‍ സ്വഭാവമുള്ള സ്റ്റാറ്റ്യൂട്ടറി കമ്മിറ്റിക്ക് എതിരെ തെറ്റായ വാര്‍ത്ത പ്രസിദ്ധീകരിക്കുന്നത് പത്രധര്‍മത്തിന് എതിരും അപകീര്‍ത്തി പരത്തുന്നത് ശിക്ഷാര്‍ഹമാണെന്നും കമ്മിറ്റി വാര്‍ത്താക്കുറിപ്പില്‍ വ്യക്തമാക്കി.

deshabhimani 110312

1 comment:

  1. സ്വാശ്രയ മെഡിക്കല്‍ കോളേജുകളിലെ പിജി കോഴ്സുകളുടെ ഫീസ്നിര്‍ണയത്തില്‍ അനിശ്ചിതത്വം തുടരുന്നുവെന്ന മനോരമ വാര്‍ത്ത സത്യവിരുദ്ധമെന്നും ശിക്ഷാര്‍ഹമെന്നും ജസ്റ്റിസ് പി എ മുഹമ്മദ് കമ്മിറ്റി. ജനുവരിയില്‍ ചേര്‍ന്ന ഫീസ്നിര്‍ണയ കമ്മിറ്റി കഴിഞ്ഞ വര്‍ഷം നിശ്ചയിച്ച താല്‍ക്കാലിക ഫീസ് അടുത്ത മൂന്നുവര്‍ഷവും തുടരാന്‍ തീരുമാനിക്കുകയും വിശദവിവരങ്ങള്‍ വെബ്സൈറ്റില്‍ പ്രസിദ്ധീകരിക്കുകയും ചെയ്തിരുന്നു. പക്ഷെ, മുഹമ്മദ് കമ്മിറ്റി ഏകകണ്ഠമായിട്ടല്ല ഫീസ് നിര്‍ണയിച്ചതെന്നാണ് മനോരമയുടെ വാദം. അതിനാല്‍ ഫീസിനെക്കുറിച്ച് ചര്‍ച്ചചെയ്യാന്‍ കഴിഞ്ഞദിവസം യോഗം ചേര്‍ന്നുവെന്നും അതിലും തീരുമാനമായില്ലെന്നുമാണ് വാര്‍ത്ത.

    ReplyDelete