കണ്ണൂര്‍ : ചിക്കന്‍പോക്സ് ബാധിച്ച വിദ്യാര്‍ഥിനിയെ പരീക്ഷയെഴുതാന്‍ അനുവദിക്കാത്തത് പ്രതിഷേധത്തിനിടയാക്കി. കണ്ണൂര്‍ ഗവ. വൊക്കേഷണല്‍ ഹയര്‍സെക്കന്‍ഡറി സ്കൂള്‍ വിദ്യാര്‍ഥിനി മാലൂര്‍ കുണ്ടേരിപൊയിലിലെ ശശിപ്രകാശിന്റെ മകളും സംസ്ഥാന സ്കൂള്‍ ബാസ്കറ്റ് ബോള്‍ ടീം അംഗവുമായ സി അനശ്വരക്കാണ് എസ്എസ്എല്‍സി പരീക്ഷയെഴുതാന്‍ കഴിയാതെ പോയത്. എസ്എഫ്ഐ പ്രവര്‍ത്തകര്‍ സ്കൂള്‍ പ്രിന്‍സിപ്പലിനെ ഉപരോധിച്ചതിനെ തുടര്‍ന്ന് ഡിഇഒ നടത്തിയ ചര്‍ച്ചയില്‍ ഇനിയുള്ള പരീക്ഷകള്‍ എഴുതാന്‍ സൗകര്യമൊരുക്കാമെന്ന് അധികൃതര്‍ ഉറപ്പു നല്കി.
സ്പോര്‍ട്സ് ഹോസ്റ്റലില്‍ താമസിച്ചാണ് അനശ്വര പഠിക്കുന്നത്. വ്യാഴാഴ്ചയാണ് പനി ബാധിച്ചത്. പരിശോധനയില്‍ ചിക്കന്‍പോക്സാണെന്ന് കണ്ടെത്തി. ഇക്കാര്യം വെള്ളിയാഴ്ച ഹോസ്റ്റല്‍ മേട്രന് അറിച്ചപ്പോള്‍ രക്ഷിതാക്കള്‍ വന്ന് വീട്ടിലേക്ക് കൊണ്ടുപോയി. പരീക്ഷയെഴുതാന്‍ കഴിയുമോയെന്നും ഇതിനായി പ്രത്യേക സൗകര്യമൊരുക്കാന്‍ സാധിക്കുമോയെന്നും രക്ഷിതാക്കള്‍ തിരക്കിയെങ്കിലും, പരീക്ഷാഭവന് സെക്രട്ടറിയുടെ നിര്‍ദേശത്തിന്റെ അടിസ്ഥാനത്തില്‍ ഇങ്ങനെ കഴിയില്ലെന്നായിരുന്നു അധികൃതരുടെ മറുപടി. ഇതേതുടര്‍ന്ന് തിങ്കളാഴ്ച നടന്ന പരീക്ഷ അനശ്വര എഴുതിയില്ല. ചിക്കന്‍പോക്സ് പോലുള്ള പകര്‍ച്ചവ്യാധികള്‍ ബാധിച്ചവര്‍ക്ക് പരീക്ഷയെഴുതാന്‍ പ്രത്യേക സൗകര്യമൊരുക്കിയിട്ടുണ്ടെന്ന് ഡിഡിഇ പറഞ്ഞതായുള്ള വാര്‍ത്ത ശ്രദ്ധയില്‍പ്പെട്ടതിനാലാണ് അനശ്വര മാതാപിതാക്കളോടൊപ്പം ചൊവ്വാഴ്ച സ്കൂളിലെത്തിയത്. എന്നാല്‍ പരീക്ഷാഭവന് സെക്രട്ടറിയുടെ നിര്‍ദേശമില്ലാതെ സൗകര്യമൊരുക്കാന്‍ കഴിയില്ലെന്നും പരീക്ഷയെഴുതാന്‍ സാധിക്കില്ലെന്നും സ്കൂള്‍ പ്രിന്‍സിപ്പല്‍ അറിയിച്ചു. അതേസമയം ജില്ലയിലെ ചില സ്കൂളുകളില്‍ ഇത്തരത്തില്‍ വിദ്യാര്‍ഥികള്‍ പരീക്ഷയെഴുതുന്നുണ്ടെന്നും സൗകര്യമൊരുക്കുന്നത് തീരുമാനിക്കേണ്ടത് പ്രധാനാധ്യാപകനാണെന്നുമായിരുന്നു ഡിഡിഇയുടെ പ്രതികരണം.
സംഭവമറിഞ്ഞെത്തിയ എസ്എഫ്ഐ പ്രവര്‍ത്തകര്‍ പ്രിന്‍സിപ്പലിന്റെ ഓഫീസ് ഉപരോധിച്ചു. ഡിഇഒയുടെ നേതൃത്വത്തില്‍ ചര്‍ച്ച നടന്നു. ബുധനാഴ്ച മുതല്‍ വിദ്യാര്‍ഥിക്ക് പരീക്ഷയെഴുതാന്‍ സൗകര്യമൊരുക്കാമെന്നും നഷ്ടപ്പെട്ട പരീക്ഷയുടെ കാര്യത്തില്‍ പരീക്ഷാ സെക്രട്ടറിയുമായി ആലോചിച്ച് സേ പരീക്ഷക്ക് അവസരമൊരുക്കുമെന്നും ഡിഇഒ ഉറപ്പു നല്കി. ഡിഇഒ കെ രാജന് , സ്കൂള്‍ പ്രിന്‍സിപ്പല്‍ വാസുദേവന്‍ നമ്പൂതിരി, എസ്എഫ്ഐ ജില്ലാ സെക്രട്ടറി വി കെ സനോജ്, വൈസ്പ്രസിഡന്റ് എം ഷാജിര്‍ , ജോയിന്റ് സെക്രട്ടറി കെ ടി നിതീഷ് എന്നിവര്‍ ചര്‍ച്ചയില്‍ പങ്കെടുത്തു.
deshabhimani 140312
ചിക്കന്‍പോക്സ് ബാധിച്ച വിദ്യാര്‍ഥിനിയെ പരീക്ഷയെഴുതാന്‍ അനുവദിക്കാത്തത് പ്രതിഷേധത്തിനിടയാക്കി. കണ്ണൂര്‍ ഗവ. വൊക്കേഷണല്‍ ഹയര്‍സെക്കന്‍ഡറി സ്കൂള്‍ വിദ്യാര്‍ഥിനി മാലൂര്‍ കുണ്ടേരിപൊയിലിലെ ശശിപ്രകാശിന്റെ മകളും സംസ്ഥാന സ്കൂള്‍ ബാസ്കറ്റ് ബോള്‍ ടീം അംഗവുമായ സി അനശ്വരക്കാണ് എസ്എസ്എല്‍സി പരീക്ഷയെഴുതാന്‍ കഴിയാതെ പോയത്. എസ്എഫ്ഐ പ്രവര്‍ത്തകര്‍ സ്കൂള്‍ പ്രിന്‍സിപ്പലിനെ ഉപരോധിച്ചതിനെ തുടര്‍ന്ന് ഡിഇഒ നടത്തിയ ചര്‍ച്ചയില്‍ ഇനിയുള്ള പരീക്ഷകള്‍ എഴുതാന്‍ സൗകര്യമൊരുക്കാമെന്ന് അധികൃതര്‍ ഉറപ്പു നല്കി.
ReplyDelete