ഇന്ത്യന്‍ യൂണിയന് മുസ്ലിംലീഗില്‍ സ്ത്രീകള്‍ക്ക് രക്ഷയില്ലെന്നാരോപിച്ച് മലപ്പുറം ജില്ലയിലെ പൂക്കോട്ടൂര്‍ പഞ്ചായത്ത് വൈസ് പ്രസിഡന്റ് വേട്ടശേരി മറിയുമ്മ രാജിവച്ച സംഭവം ആ സംഘടനയിലെ വനിതകളോടുള്ള സമീപനത്തിന്റെ ഇരുണ്ടവശം മറനീക്കി പുറത്തുകൊണ്ടുവരാന്‍ ഇടയാക്കിയിരിക്കുന്നു. വനിതാലീഗ് പഞ്ചായത്ത് പ്രസിഡന്റ് കൂടിയായിരുന്ന മറിയുമ്മ. ആ സ്ഥാനവും രാജിവച്ചു. ലീഗിലെ പുരുഷാംഗങ്ങളുടെ തുടര്‍ച്ചയായ ശല്യം കാരണം ഔദ്യോഗിക കൃത്യനിര്‍വഹണം അസാധ്യമായ നിലയിലെത്തിയിരിക്കുന്നു എന്നാണ് മറിയുമ്മ പറയുന്നത്. ലീഗ് അംഗമായി ജയിച്ച് പതിനൊന്നര വര്‍ഷമായി പഞ്ചായത്തില്‍ തുടരുന്ന അവര്‍ ഇതിനുമുന്‍പും പുരുഷശല്യം കാരണം രാജിക്ക് മുതിര്‍ന്നിരുന്നു. ഈ പഞ്ചായത്തംഗങ്ങളില്‍ ഏഴ് വനിതകളും ആറ് പുരുഷന്മാരുമാണ് ലീഗിനുള്ളത്.
സ്ത്രീകള്‍ പഞ്ചായത്ത് യോഗങ്ങളില്‍ പങ്കെടുക്കുകയല്ലാതെ ഓഫീസുമായി ബന്ധപ്പെട്ട് ഔദ്യോഗിക കര്‍ത്തവ്യം നിര്‍വഹിക്കരുതെന്നാണ് ലീഗ് നേതൃത്വത്തിന്റെ നിര്‍ദേശം. വൈകിട്ട് ആറു മണിക്കുശേഷം വനിതകളായ ലീഗംഗങ്ങള്‍ പുറത്തിറങ്ങരുതെന്നും നിര്ദേശമുണ്ടുപോലും. ഇതേ പഞ്ചായത്തിലെ മറ്റൊരംഗമായ ലീഗ് വനിതാനേതാവ് പതിനാലര വയസ്സുള്ള മകളെ ബാലവിവാഹം കഴിപ്പിച്ചു. അത് നിയമവിരുദ്ധമാണെന്നും ശരിയല്ലെന്നുമുള്ള നിലപാടാണ് മറിയുമ്മ സ്വീകരിച്ചത്. അതും ലീഗ് നേതൃത്വത്തിന്റെ വിരോധത്തിനിടയാക്കി. ലീഗ് ജില്ലാ പ്രസിഡന്റ് സാദിഖലി ശിഹാബ് തങ്ങളുടെ സാന്നിധ്യത്തില്‍ ഇതൊക്കെ ചര്‍ച്ച ചെയ്തെങ്കിലും ഒരു നടപടിയുമുണ്ടായില്ലെന്നാണ് മറിയുമ്മ പറയുന്നത്.
മുസ്ലിംലീഗില്‍ സ്ത്രീകളുടെ നില ദയനീയമാണെന്നാണ് സ്വന്തം അനുഭവത്തിന്റെ അടിസ്ഥാനത്തില്‍ ഇവര്‍ വെളിപ്പെടുത്തുന്നത്. തദ്ദേശസ്ഥാപനങ്ങളില്‍ 50 ശതമാനം സംവരണം ഏര്‍പ്പെടുത്തിയത് വെറും അലങ്കാരമായി നിലനിര്‍ത്താനാണ് മുസ്ലിംലീഗ് ആഗ്രഹിക്കുന്നതെന്ന് വ്യക്തമായിക്കഴിഞ്ഞു. വേട്ടശേരി മറിയുമ്മയുടെ അനുഭവം മുസ്ലിംലീഗിന്റെ തനിനിറം മറനീക്കി പുറത്തുകൊണ്ടുവരാന്‍ സഹായിച്ചതില്‍ ആശ്വസിക്കാന്‍ വകയുണ്ട്. ഇതൊരു തുടക്കം മാത്രമാണെന്നാണ് കരുതേണ്ടത്. ഇത്തരം സ്ത്രീപീഡനങ്ങള്‍ മുസ്ലിംലീഗിനെന്നല്ല ഒരു സംഘടനയ്ക്കും അധികകാലം തുടരാന്‍ കഴിയുകയില്ല.
deshabhimani editorial 140312

ReplyDelete