മലപ്പുറം: ക്ഷേത്രഭൂമി കൈയടക്കിയ മനോരമ കുടുംബത്തിനെതിരായ സമരത്തില്‍ ഒരു നാടാകെ അണിചേരുന്നു. പന്തലൂര്‍ ഭഗവതീക്ഷേത്രത്തിനുമുന്നില് ക്ഷേത്ര സംരക്ഷണ സമിതി നേതൃത്വത്തില്‍ നടക്കുന്ന സമരമാണ് മതേതരത്വത്തിന്റെ കൂട്ടായ്മയില്‍ ശ്രദ്ധേയമാവുന്നത്. രാവിലെ മുതല്‍ വൈകുവോളം കുട്ടികളും സ്ത്രീകളുമടങ്ങുന്നവര്‍ സമരപ്പന്തലില്‍ സജീവമാണ്. എട്ടാം ദിവസത്തിലേക്ക് കടക്കുന്ന സമരത്തിന് ജാതി-മത രാഷ്ട്രീയ ഭേദമില്ലാതെ വന്‍ പിന്തുണയാണ് ലഭിക്കുന്നത്.
പാട്ടക്കരാര്‍ കാലാവധി കഴിഞ്ഞിട്ടും ക്ഷേത്രത്തിന് വിട്ടുനല്‍കാതെ വിശ്വാസികളെ വഞ്ചിക്കുന്ന മനോരമ കുടുംബത്തിനെതിരെ നാട്ടുകാര്‍ അണിനിരന്നുകഴിഞ്ഞു. എല്ലാവരും ഏതെങ്കിലുമൊരു നേരത്ത് സമരപ്പന്തലിലെത്തി സൗഹൃദം പങ്കിടുന്നു. വിവിധ സംഘടനകള്‍ അഭിവാദ്യമര്‍പ്പിച്ച് സമരപ്പന്തലില്‍ എത്തുന്നുണ്ട്. സിപിഐ എമ്മിന്റെ ജില്ലാ നേതാക്കള്‍ ഉള്‍പ്പെടെ സമരകേന്ദ്രം സന്ദര്‍ശിച്ച് ആവേശം പകരുന്നു. സമിതി സെക്രട്ടറി കെ പി മണികണ്ഠന് ആരംഭിച്ച സമരം പ്രതിപക്ഷ നേതാവ് വി എസ് അച്യുതാനന്ദനാണ് ഉദ്ഘാടനം ചെയ്തത്. മണികണ്ഠനെ അറസ്റ്റ് ചെയ്തുനീക്കിയപ്പോള് വി കെ മുരളി നിരാഹാരമിരുന്നു. ഇദ്ദേഹത്തെയും പൊലീസ് അറസ്റ്റുചെയ്ത് നീക്കി. ശിവാനന്ദന് മറുകാടാണ് ഇപ്പോള്‍ നിരാഹാരമനുഷ്ഠിക്കുന്നത്. മനോരമ കുടുംബം കൈയടക്കിയ 400ഏക്കര്‍ ക്ഷേത്രഭൂമി വിട്ടുനല്‍കണമെന്നാവശ്യപ്പെട്ടാണ് സമരം.
ചൊവ്വാഴ്ച കര്‍ഷകസംഘം ജില്ലാ കമ്മിറ്റി നേതൃത്വത്തില്‍ പ്രവര്‍ത്തകര്‍ സമരത്തെ അഭിവാദ്യം ചെയ്യാനെത്തി. ട്രഷറര്‍ കെ എ അരവിന്ദാക്ഷന് , ജില്ലാ ജോയിന്റ് സെക്രട്ടറി കെ ടി അലവിക്കുട്ടി, ജില്ലാ കമ്മിറ്റിയംഗം എ പി സത്യനാഥ് എന്നിവര്‍ സംസാരിച്ചു. മണികണ്ഠന് സ്വാഗതവും ബൈജു നന്ദിയും പറഞ്ഞു
deshabhimani 140312
ക്ഷേത്രഭൂമി കൈയടക്കിയ മനോരമ കുടുംബത്തിനെതിരായ സമരത്തില്‍ ഒരു നാടാകെ അണിചേരുന്നു. പന്തലൂര്‍ ഭഗവതീക്ഷേത്രത്തിനുമുന്നില് ക്ഷേത്ര സംരക്ഷണ സമിതി നേതൃത്വത്തില്‍ നടക്കുന്ന സമരമാണ് മതേതരത്വത്തിന്റെ കൂട്ടായ്മയില്‍ ശ്രദ്ധേയമാവുന്നത്. രാവിലെ മുതല്‍ വൈകുവോളം കുട്ടികളും സ്ത്രീകളുമടങ്ങുന്നവര്‍ സമരപ്പന്തലില്‍ സജീവമാണ്. എട്ടാം ദിവസത്തിലേക്ക് കടക്കുന്ന സമരത്തിന് ജാതി-മത രാഷ്ട്രീയ ഭേദമില്ലാതെ വന്‍ പിന്തുണയാണ് ലഭിക്കുന്നത്.
ReplyDeleteക്ഷേത്രഭൂമി കൈയടക്കിയ മനോരമ കുടുംബത്തിനെതിരായ സമരം ശക്തമാകുന്നു. പന്തലൂര്‍ ഭഗവതീക്ഷേത്രത്തിനുമുന്നില് ക്ഷേത്ര സംരക്ഷണ സമിതി നേതൃത്വത്തില്‍ നടക്കുന്ന സമരത്തിന് പിന്തുണയുമായി സാമൂഹ്യ രാഷ്ട്രീയ മേഖലയുള്പ്പെടെയുള്ളവര് സമരപ്പന്തലിലെത്തി. വ്യാഴാഴ്ച കെ ടി ജലീല്‍ എംഎല്‍എ സമരത്തെ അഭിവാദ്യംചെയ്തു. ക്ഷേത്രഭൂമി പ്രശ്നത്തില്‍ പാണക്കാട് ഹൈദരലി ശിഹാബ് തങ്ങളും മുസ്ലിംലീഗും നിലപാട് വ്യക്തമാക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. മതേതരത്വം കാത്തുസൂക്ഷിക്കുന്നുവെന്ന് അവകാശപ്പെടുന്ന മുസ്ലിംലീഗും കോണ്‍ഗ്രസും സമരം കണ്ടില്ലെന്ന് നടിക്കുകയാണ്. പ്രശ്നത്തില്‍ ജില്ലയിലെ എംഎല്‍എമാരും എംപിമാരുമുള്പ്പടെയുള്ള ജനപ്രതിനിധികള്‍ നിലപാട് വ്യക്തമാക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. സിഐടിയു ജില്ലാ സെക്രട്ടറി കെ രാമദാസ്, മലബാര്‍ ദേവസ്വം ബോര്‍ഡ് എംപ്ലോയീസ് യൂണിയന് ഭാരവാഹികള്‍ , പന്തലൂര്‍ ദേവസ്വം മാനേജിങ് ട്രസ്റ്റി കോഴിക്കോട് സാമൂതിരി രാജയുടെ പ്രതിനിധി കൃഷ്ണനുണ്ണി രാജ തുടങ്ങിയവര്‍ സമരസ്ഥലത്തെത്തി. മനോരമ കുടുംബം കൈയടക്കിയ 400 ഏക്കര്‍ ക്ഷേത്രഭൂമി വിട്ടുനല്കണമെന്നാവശ്യപ്പെട്ട് നടക്കുന്ന നിരാഹാരം പ്രതിപക്ഷ നേതാവ് വി എസ് അച്യുതാനന്ദനാണ് ഉദ്ഘാടനംചെയ്തത്. വെള്ളിയാഴ്ച സമരം പത്താം ദിവസത്തിലേക്ക് കടക്കുമ്പോള്‍ ശിവാനന്ദന് മറുകാടാണ് നിരാഹാരമനുഷ്ഠിക്കുന്നത്.
ReplyDelete