Thursday, March 15, 2012

മുഖ്യമന്ത്രിയുടെ ഓഫീസ് കള്ളക്കഥ മെനയുന്നു പി ജയരാജന്‍

മുസ്ലിം ലീഗിലെ തീവ്രവാദികളെ രക്ഷിക്കാനും അവരുടെ അക്രമങ്ങള്‍ക്ക് മറയിടാനും മുഖ്യമന്ത്രിയുടെ ഓഫീസ് കള്ളക്കഥ മെനയുകയാണെന്ന് സിപിഐഎം ജില്ലാസെക്രട്ടറി പി ജയരാജന്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. പിറവം ഉപതെരഞ്ഞെടുപ്പിന് തൊട്ടുമുമ്പ് സിപിഐഎമ്മിനെതിരെ സങ്കല്‍പ കഥ സൃഷ്ടിച്ച് മാധ്യമങ്ങള്‍ക്ക് വിതരണം ചെയ്ത മുഖ്യമന്ത്രിയുടെ ഓഫീസിെന്‍റ നടപടി ഭരണത്തിെന്‍റ ദുര്‍വിനിയോഗമാണ്. കണ്ണൂര്‍ ജില്ലയില്‍ പാര്‍ട്ടി കോടതി ഉണ്ടെന്നാണ് പൊലീസിന്റെതെന്ന വ്യാജേന ഉമ്മന്‍ചാണ്ടിയുടെ പേഴ്സണല്‍ സ്റ്റാഫ് തയാറാക്കി ഏതാനും മാധ്യമങ്ങളിലുടെ പ്രചരിപ്പിക്കുന്ന നുണ.

പട്ടുവത്ത് സി പി ഐ എം ബ്രാഞ്ച് സെക്രട്ടറി കുന്നോല്‍ രാജനെ പത്രം വിതരണത്തിനിടെ മുസ്ലീം ലീഗുകാര്‍ അക്രമിച്ചതില്‍ തുടങ്ങിയ സംഘര്‍ഷം ആസൂത്രിതമായി ലീഗ് കണ്ണൂര്‍ ജില്ലയിലാകെ വ്യാപിപ്പിച്ചു. സിപിഐ എം നേതാക്കള്‍ക്കെതിരായ വധശ്രമത്തിലേക്കും തീവെപ്പിലേക്കും തീവ്രവാദി ശൈലിയില്‍ ലീഗ് ആക്രമണം വ്യാപിച്ചു. സംഘര്‍ഷത്തിലുപരിയായ മാനം നല്‍കാന്‍ ലീഗിെന്‍റ ശ്രമമുണ്ടായി. മക്തബ് എന്ന പത്രത്തിെന്‍റ പ്രസും ഒരുടെയിലറിങ്ങ് ഷോപ്പും പെട്രോള്‍ ഒഴിച്ച് കത്തിച്ചു. ഈ രണ്ട് സ്ഥാപനങ്ങളും സിപിഐ എമ്മുമായി ബന്ധമില്ലാത്തവയാണ്. ഇതിന് നേതൃത്വം നല്‍കിയ മുസമ്മില്‍ , മുനീര്‍ എന്നീ ലീഗുകാരെ ചോദ്യം ചെയ്തപ്പോള്‍ തളിപ്പറമ്പില്‍ ഇസ്ലാം മതത്തില്‍പെട്ടയാളുടെ വസ്ത്ര വ്യാപാര സ്ഥാപനം കത്തിക്കുവാന്‍ ഗൂഢാലോചന നടത്തിയതും വെളിപ്പെട്ടു.

അരിയില്‍ തുടങ്ങിയ ആക്രമണം വര്‍ഗ്ഗീയ കലാപമാക്കി മാറ്റാനുള്ള ആസൂത്രണമാണ് ഇതിലൂടെ പുറത്തുവന്നത്്. ലീഗിനകത്തുള്ള തീവ്രവാദി സംഘം നടത്തുന്ന ഇത്തരം ശ്രമങ്ങള്‍ മറച്ചുവെക്കാനാണ്, സിപിഐഎമ്മിനുമേല്‍ മുഖ്യമന്ത്രിയുടെ ഓഫീസ്കുറ്റാരോപണം നടത്തുന്നത്. കീഴറയില്‍ മുസ്ലിം ലീഗ് പ്രവര്‍ത്തകന്‍ വധിക്കപ്പെട്ട സംഭവത്തില്‍ നിരപരാധികളെ പൊലീസ് പീഡിപ്പിക്കുകയാണ്. കള്ളക്കഥ പ്രചരിക്കുന്നതിന് മുമ്പ് ഉമ്മന്‍ചാണ്ടിയുടെ പൊലീസ് വര്‍ഗീയ ശക്തികളുടെ പ്രവര്‍ത്തനം തടഞ്ഞ് നാടിനെ രക്ഷിക്കാനാണ് ശ്രമിക്കേണ്ടത്. മുസ്ലീം ലീഗ് സമ്മര്‍ദ്ദം ചെലുത്തി കേസന്വേഷണങ്ങള്‍ അട്ടിമറിക്കാന്‍ മാത്രമല്ല, വര്‍ഗീയ ചേരിതിരിവുണ്ടാക്കാന്‍ ശ്രമിക്കുമ്പോള്‍ തടയിടേണ്ട മുഖ്യമന്ത്രി വര്‍ഗീയക്കളിക്ക് ഒരുങ്ങുന്നത് ഗൗരവതരമാണ്. പാര്‍ട്ടി കോടതി എന്നും മറ്റുമുള്ള കള്ള വാര്‍ത്തകളുടെ പ്രചാരണം അവസാനിപ്പിച്ച് ശരിയായ അന്വേഷണത്തിന് സാഹചര്യമൊരുക്കണം. പിറവം തെരഞ്ഞെടുപ്പിന് തൊട്ടുമുമ്പ് കള്ളക്കഥകള്‍ കൊണ്ടുവരുന്നത് വലിയ വിപത്തിന് കാരണമായേക്കുമെന്ന വസ്തുത ഉമ്മന്‍ചാണ്ടിയും അദ്ദേഹത്തിന്റെ ഓഫീസും മറന്നുപോകരുതെന്നും പി ജയരാജന്‍ ഓര്‍മ്മിപ്പിച്ചു.

deshabhimani news

2 comments:

  1. മുസ്ലിം ലീഗിലെ തീവ്രവാദികളെ രക്ഷിക്കാനും അവരുടെ അക്രമങ്ങള്‍ക്ക് മറയിടാനും മുഖ്യമന്ത്രിയുടെ ഓഫീസ് കള്ളക്കഥ മെനയുകയാണെന്ന് സിപിഐഎം ജില്ലാസെക്രട്ടറി പി ജയരാജന്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. പിറവം ഉപതെരഞ്ഞെടുപ്പിന് തൊട്ടുമുമ്പ് സിപിഐഎമ്മിനെതിരെ സങ്കല്‍പ കഥ സൃഷ്ടിച്ച് മാധ്യമങ്ങള്‍ക്ക് വിതരണം ചെയ്ത മുഖ്യമന്ത്രിയുടെ ഓഫീസിെന്‍റ നടപടി ഭരണത്തിെന്‍റ ദുര്‍വിനിയോഗമാണ്. കണ്ണൂര്‍ ജില്ലയില്‍ പാര്‍ട്ടി കോടതി ഉണ്ടെന്നാണ് പൊലീസിന്റെതെന്ന വ്യാജേന ഉമ്മന്‍ചാണ്ടിയുടെ പേഴ്സണല്‍ സ്റ്റാഫ് തയാറാക്കി ഏതാനും മാധ്യമങ്ങളിലുടെ പ്രചരിപ്പിക്കുന്ന നുണ.

    ReplyDelete
  2. പെരിങ്ങോം: അണികളുടെ കൊഴിഞ്ഞുപോക്ക് തടയുന്നതിനാണ് ലീഗ് വ്യാപകമായി അക്രമമഴിച്ചുവിടുന്നതെന്ന് സിപിഐ എം ജില്ലാ സെക്രട്ടറി പി ജയരാജന്‍ പറഞ്ഞു. അക്രമവും കവര്‍ച്ചയും അവസാനിപ്പിക്കുന്നതിന് ലീഗ് നേതൃത്വം തയ്യാറാകുന്നില്ലെങ്കില്‍ ശക്തമായ തിരിച്ചടി നേരിടേണ്ടിവരും. ലീഗ് അക്രമങ്ങള്‍ക്കെതിരെ സിപിഐ എം ഏരിയാ കമ്മിറ്റി നേതൃത്വത്തില്‍ കാങ്കോല്‍ ടൗണില്‍ സംഘടിപ്പിച്ച പൊതുയോഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. തീവ്രവാദ ശക്തികള്‍ക്ക് പണവും ആയുധവും നല്‍കുന്ന സമീപനമാണ് ലീഗിന്റേത്. ഭരണ സ്വാധീനമുപയോഗിച്ച് നടത്തുന്ന ഇത്തരം നീക്കങ്ങള്‍ തടയുന്നതിന് പൊലീസ് കര്‍ശന നടപടി സ്വീകരിക്കണം- ജയരാജന്‍ പറഞ്ഞു. കെ പി രാഘവന്‍ അധ്യക്ഷനായി. വി നാരായണന്‍ , പി ശശിധരന്‍ , സി സത്യപാലന്‍ , പി രവീന്ദ്രന്‍ എന്നിവര്‍ സംസാരിച്ചു. കെ രാജന്‍ സ്വാഗതം പറഞ്ഞു.

    ReplyDelete