കര്‍ഷക ആത്മഹത്യ ഉള്‍പ്പെടെ മൂന്ന് സുപ്രധാന വിഷയങ്ങളില്‍ ബജറ്റ് സമ്മേളനത്തില്‍ സിപിഐ എം ചര്‍ച്ച ആവശ്യപ്പെടുമെന്ന് പാര്‍ടിയുടെ രാജ്യസഭാ നേതാവ് സീതാറാം യെച്ചൂരി പറഞ്ഞു.
കാര്‍ഷികപ്രതിസന്ധിക്കു പുറമെ ഫെബ്രുവരി 28ലെ പൊതുപണിമുടക്കില്‍ കേന്ദ്രട്രേഡ് യൂണിയനുകള്‍ മുന്നോട്ടുവച്ച വിവിധ ജനകീയപ്രശ്നങ്ങള്‍ , സംസ്ഥാനങ്ങളുടെ അധികാരം കവര്‍ന്നെടുക്കുന്ന കേന്ദ്ര നീക്കം എന്നീ വിഷയങ്ങളാകും സഭയില്‍ ഉയര്‍ത്തുക. ഈ വിഷയങ്ങളില്‍ ചര്‍ച്ചയ്ക്ക് നോട്ടീസ് നല്‍കി. കഴിഞ്ഞ സമ്മേളനത്തില്‍ രാജ്യസഭയില്‍ കര്‍ഷകരുടെ ആത്മഹത്യ ചര്‍ച്ച ചെയ്തെങ്കിലും ലോക്സഭയില്‍ ചര്‍ച്ച നടന്നിട്ടില്ല. വിദര്‍ഭ ഉള്‍പ്പെടെ കര്‍ഷക ആത്മഹത്യകള്‍ വര്‍ധിക്കുന്ന മേഖലകള്‍ പാര്‍ലമെന്റ് അംഗങ്ങളുടെ സമിതി സന്ദര്‍ശിക്കുമെന്ന് കേന്ദ്രം ഉറപ്പ് നല്‍കിയിരുന്നു.
സ്വതന്ത്ര ഇന്ത്യ കണ്ട ഏറ്റവും വലിയ വ്യാവസായിക പണിമുടക്കിനാണ് ഫെബ്രുവരി 28ന് രാജ്യം സാക്ഷ്യം വഹിച്ചത്. ട്രേഡ്യൂണിയനുകള്‍ മുന്നോട്ടുവച്ച മുഖ്യവിഷയങ്ങള്‍ പാര്‍ലമെന്റില്‍ ഉയര്‍ത്തും. ഭീകരവിരുദ്ധ കേന്ദ്രം(എന്‍സിടിസി) രൂപീകരിക്കാനുള്ള കേന്ദ്രനീക്കത്തിനെതിരെ ഒട്ടേറെ സംസ്ഥാനങ്ങള്‍ രംഗത്തുവന്നിട്ടുണ്ട്. ക്രമസമാധാനം സംസ്ഥാനങ്ങളുടെ അധികാരത്തില്‍ വരുന്ന വിഷയമാണ്. ഈ അധികാരത്തില്‍ വെള്ളംചേര്‍ക്കാനാണ് കേന്ദ്രനീക്കം. ബിഎസ്എഫ് നിയമത്തില്‍ കൊണ്ടുവരുന്ന ഭേദഗതിയും സംസ്ഥാന അധികാരങ്ങള്‍ കവര്‍ന്നെടുക്കുന്നതാണ്. റെയില്‍വേ സ്റ്റേഷനുകളിലെ ക്രമസമാധാന ഉത്തരവാദിത്തം റെയില്‍വേ പൊലീസിന് കൈമാറുന്ന റെയില്‍വേ സംരക്ഷണനിയമവും സര്‍ക്കാര്‍ കൊണ്ടുവരുന്നുണ്ട്. നിലവില്‍ സംസ്ഥാന പൊലീസ് ചെയ്യുന്നതാണിത്. കേന്ദ്രം സംസ്ഥാന അധികാരങ്ങള്‍ കവര്‍ന്നെടുക്കുന്നുവെന്ന് ഇപ്പോള്‍ മുഖ്യമായും പരാതി ഉയര്‍ത്തുന്നതും മമതയാണ്- യെച്ചൂരി പറഞ്ഞു.
പിഎഫ് പെന്‍ഷന്‍കാര്‍ പാര്‍ലമെന്റിനു മുന്നില്‍ ഉപവസിച്ചു
ന്യൂഡല്‍ഹി: വിവിധ ആവശ്യങ്ങള്‍ ഉന്നയിച്ച് പ്രോവിഡന്റ് ഫണ്ട് പെന്‍ഷനേഴ്സ് അസോസിയേഷന്റെ ആഭിമുഖ്യത്തില്‍ പാര്‍ലമെന്റിനു മുന്നില്‍ ഉപവാസധര്‍ണ നടത്തി. കുറഞ്ഞ പെന്‍ഷന്‍ 3000 രൂപ ആക്കുക, ജീവിതനിലവാര സൂചികയ്ക്കനുസരിച്ച് ക്ഷാമബത്ത കൂട്ടുക, 2000ന് ശേഷമുള്ള പെന്‍ഷന്‍ വര്‍ധന അനുവദിക്കുക, പെന്‍ഷന്‍ നിയമം പരിഷ്കരിക്കുക എന്നീ മുദ്രാവാക്യങ്ങള്‍ ഉയര്‍ത്തിയ ധര്‍ണയില്‍ വിവിധസംസ്ഥാനങ്ങളില്‍നിന്നുള്ള പെന്‍ഷന്‍കാര്‍ പങ്കെടുത്തു. രാജ്യത്തെ 34 ലക്ഷം പെന്‍ഷന്‍കാരെ ആരോഗ്യ ഇന്‍ഷുറന്‍ സ് പദ്ധതിയില്‍ ഉള്‍പ്പെടുത്തണമെന്ന് ധര്‍ണ ആവശ്യപ്പെട്ടു. ഐഎന്‍ടിയുസി പ്രസിഡന്റ് ജി സഞ്ജീവ റെഡ്ഡി, സിപിഐ എം ലോക്സഭാകക്ഷി നേതാവ് പി കരുണാകരന്‍ , എംപിമാരായ എ സമ്പത്ത്, പി കെ ബിജു, എം ബി രാജേഷ്, എം പി അച്യുതന്‍ , കൊടിക്കുന്നില്‍ സുരേഷ്, ഇ ടി മുഹമ്മദ് ബഷീര്‍ , പ്രോവിഡന്റ് ഫണ്ട് പെന്‍ഷനേഴ്സ് അസോസിയേഷന്‍ സംസ്ഥാനപ്രസിഡന്റ് കെ പവിത്രന്‍ , വൈസ് പ്രസിഡന്റ് എം ധര്‍മജന്‍ , ജനറല്‍ സെക്രട്ടറി ടി പി ഉണ്ണിക്കുട്ടി എന്നിവര്‍ സംസാരിച്ചു.
കര്‍ഷക ആത്മഹത്യ: പ്രത്യേക ചര്‍ച്ചയാകാമെന്ന് സ്പീക്കര്‍
കേരളത്തിലും ബംഗാളിലും ഉള്‍പ്പെടെ രാജ്യത്ത് കര്‍ഷക ആത്മഹത്യ വര്‍ധിക്കുന്നതിനെക്കുറിച്ച് ലോക്സഭയില്‍ മറുപടിയില്ലാതെ കേന്ദ്രം. ചോദ്യോത്തരവേളയില്‍ കൃഷിമന്ത്രിയുടെ മറുപടിയില്‍ തൃപ്തരാകാതെ പ്രതിപക്ഷം ഒറ്റക്കെട്ടായി രംഗത്തുവന്നതോടെ വിഷയത്തില്‍ പ്രത്യേക ചര്‍ച്ച അനുവദിക്കാമെന്ന് സ്പീക്കര്‍ മീരാകുമാര്‍ ഉറപ്പുനല്‍കി. ചോദ്യോത്തരവേളയില്‍ സിപിഐ എം ലോക്സഭാ ഉപനേതാവ് പി കരുണാകരനാണ് പ്രശ്നം ഉന്നയിച്ചത്. കേരളത്തിലും ബംഗാളിലും വിദര്‍ഭയിലും രാജ്യത്തിന്റെ മറ്റു ഭാഗങ്ങളിലുമൊക്കെ കര്‍ഷക ആത്മഹത്യ പെരുകുകയാണ്. കേന്ദ്രനയങ്ങളാണ് കര്‍ഷകരെ ദുരിതത്തിലേക്ക് തള്ളിവിടുന്നതെന്നും കര്‍ഷകര്‍ക്കായി പ്രത്യേക പദ്ധതി ആവിഷ്കരിക്കാന്‍ കേന്ദ്രം തയ്യാറാകുമോയെന്നും കരുണാകരന്‍ ചോദിച്ചു. കര്‍ഷകരുടെ പ്രശ്നം പരിഹരിക്കാന്‍ സംസ്ഥാനങ്ങള്‍ക്ക് കേന്ദ്രം നിരന്തരം സഹായം നല്‍കുന്നുണ്ടെന്നായിരുന്നു കൃഷിമന്ത്രി ശരത്പവാറിന്റെ മറുപടി. 25,000 കോടി രൂപ വിഹിതത്തോടെ രാഷ്ട്രീയ കൃഷിവികാസ് യോജനയ്ക്ക് കേന്ദ്രം രൂപം നല്‍കിയിട്ടുണ്ട്. അതല്ലാതെ ധനസഹായത്തിന്റെ കാര്യത്തില്‍ കൃത്യമായ നിര്‍ദേശം ഉരുത്തിരിഞ്ഞിട്ടില്ലെന്നും പവാര്‍ പറഞ്ഞു.
മന്ത്രിയുടെ മറുപടി തൃപ്തികരമല്ലെന്നു ചൂണ്ടിക്കാട്ടി ഈ ഘട്ടത്തില്‍ പ്രതിപക്ഷം ഒറ്റക്കെട്ടായി രംഗത്തെത്തി. കര്‍ഷകര്‍ കൂട്ട ആത്മഹത്യയിലേക്ക് നീങ്ങുമ്പോള്‍ സര്‍ക്കാര്‍ കൈയുംകെട്ടി നോക്കിനില്‍ക്കുകയാണെന്നു കുറ്റപ്പെടുത്തി പ്രതിപക്ഷം രംഗത്തെത്തിയതോടെ സഭ സ്തംഭിച്ചു. പ്രത്യേക ചര്‍ച്ചയാകാമെന്ന് സ്പീക്കര്‍ മീരാകുമാര്‍ ഉറപ്പുനല്‍കിയതോടെയാണ് സഭാനടപടികള്‍ പുനരാരംഭിക്കാനായത്. ഭക്ഷ്യധാന്യ സംഭരണത്തിലും വലിയ വീഴ്ച സംഭവിക്കുന്നെന്ന്പ്രതിപക്ഷം ചൂണ്ടിക്കാട്ടി. സംസ്ഥാന സര്‍ക്കാര്‍ ഏജന്‍സികളുടെ സംഭരണത്തില്‍ വീഴ്ച സംഭവിക്കുന്നുണ്ടെന്ന് അംഗങ്ങള്‍ ചോദ്യോത്തരവേളയില്‍ പറഞ്ഞു. ഇക്കാര്യത്തില്‍ കേന്ദ്രത്തിന് കാര്യമായൊന്നും ചെയ്യാനാകില്ലെന്നായിരുന്നു മന്ത്രിയുടെ മറുപടി. എഫ്സിഐക്ക് രാജ്യത്ത് എല്ലായിടത്തും സംഭരണകേന്ദ്രങ്ങള്‍ തുറക്കാനാകില്ല. അതിനുള്ള സംവിധാനമില്ല. സംഭരണം സംസ്ഥാനങ്ങളുടെ ഉത്തരവാദിത്തമാണ്. എഫ്സിഐ ഇതിനാവശ്യമായ ഫണ്ട് നല്‍കും- പവാര്‍ പറഞ്ഞു.
(എം പ്രശാന്ത്)
deshabhimani 140312
കര്‍ഷക ആത്മഹത്യ ഉള്‍പ്പെടെ മൂന്ന് സുപ്രധാന വിഷയങ്ങളില്‍ ബജറ്റ് സമ്മേളനത്തില്‍ സിപിഐ എം ചര്‍ച്ച ആവശ്യപ്പെടുമെന്ന് പാര്‍ടിയുടെ രാജ്യസഭാ നേതാവ് സീതാറാം യെച്ചൂരി പറഞ്ഞു.
ReplyDelete