ഇന്ത്യയില്‍ അസ്വസ്ഥതകള്‍ ഉണ്ടാക്കിക്കാന് കാരണമായി എന്നു കരുതുന്ന സന്നദ്ധ സംഘടനകള്‍ക്ക് പതിനായിരം കോടി രൂപയുടെ വിദേശ ധനസഹായം ലഭിച്ചിരുന്നുവെന്ന് വെളിപ്പെടുത്തല്‍. ഏകദേശം 22,000 ഗ്രൂപ്പുകള്‍ക്ക് ഇത്തരത്തില്‍ ധനസഹായം ലഭിച്ചൂവെന്നാണ് ഗവണ്മെന്റ് രേഖകള്‍ വെളിപ്പെടുത്തുന്നത്. 2009-10 കാലയളവിലാണ് വിദേശസഹായം ലഭിച്ചിട്ടുള്ളത്. തമിഴ്നാട്ടില്‍ നിന്നുള്ള 3,218 സന്നദ്ധസംഘടനകള്‍ക്ക് യു എസ്, യു കെ, ജര്‍മ്മനി, ഇറ്റലി, നെതര്‍ലന്റ്സ് എന്നീ രാജ്യങ്ങളില്‍ നിന്ന് ലഭിച്ചത് 1663.31 കോടി രൂപയാണ്.
തമിഴ്നാട്ടിലെ കൂടംകുളം ആണവവിരുദ്ധ പ്രവര്‍ത്തനത്തിന് സന്നദ്ധസംഘടനകള്‍ വിദേശപ്പണം സ്വീകരിച്ചുവെന്ന പ്രധാനമന്ത്രിയുടെ വെളിപ്പെടുത്തലിനെത്തുടര്‍ന്നാണ് ആഭ്യന്തര മന്ത്രാലയം ഇത്തരത്തിലുള്ള റിപ്പോര്‍ട്ട് തയ്യാറാക്കിയത്. ധനസഹായം ഏറ്റവും കൂടുതല്‍ നല്കിയ രാജ്യങ്ങളിലൊന്ന് യു എസ് ആണെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. തമിഴ്നാട്ടിലെ വേള്‍ഡ് വിഷന്‍ ഇന്ത്യ എന്ന സംഘടനയാണ് ഏറ്റവും കൂടുതല്‍ വിദേശപ്പണസഹായം സ്വീകരിച്ചിട്ടുള്ളത്. ആഭ്യന്തര മന്ത്രാലയത്തിന്റെ കണക്കനുസരിച്ച് ഒരു സംഘടന സ്വീകരിച്ചിട്ടുള്ളത് ഏകദേശം 208.94 കോടി രൂപയാണ്. വിദേശസഹായം സ്വീകരിക്കുകയും വിനിയോഗിക്കുകയും ചെയ്യുന്ന ഇന്ത്യന്‍ സന്നദ്ധ-സംഘടനകളുടെ എണ്ണം വര്‍ധിക്കുന്നതായി റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടുന്നു. ഈ സംഘടനകളൊന്നുംതന്നെ വാര്‍ഷിക വരുമാനം കാണിക്കുന്നില്ലെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.
janayugom 140312
No comments:
Post a Comment