അഴീക്കോട് മണ്ഡലത്തില്‍ എസ്ഡിപിഐ സ്ഥാനാര്‍ഥിയായിരുന്ന നൗഷാദ് പുന്നക്കലാണ് കോടതിയെ സമീപിച്ചത്. കഴിഞ്ഞ നിയമസഭ തെരഞ്ഞെടുപ്പില്‍ അഴീക്കോട് മണ്ഡലത്തില്‍നിന്ന് തെരഞ്ഞെടുക്കപ്പെട്ട മുസ്ലിംലീഗിലെ കെ എം ഷാജി നാമനിര്‍ദേശ പത്രികയോടൊപ്പം നല്കിയ സത്യവാങ്മൂലത്തില്‍ ഭാര്യ കെ എം ആശയുടെ പേരിലുള്ള 40 സെന്റ് സ്ഥലം ഉള്‍പ്പെടുത്തിയില്ലെന്ന് കോടതിയില്‍ നല്കിയ പരാതിയില്‍ പറഞ്ഞു. കോഴിക്കോട് വേങ്ങേരി വില്ലേജിലെ സര്‍വെ നമ്പര്‍ 62ല്‍പ്പെട്ട മങ്ങോട്ട കണ്ടി പറമ്പിലെ 40 സെന്റ് ഭൂമിയാണ് മറച്ചുവച്ചത്. 2011 മാര്‍ച്ച് നാലിന് കോഴിക്കോട് സെന്റ് ആന്റണീസ് ഫൊറോന ചര്‍ച്ചിലെ ഫാദര്‍ ജോസ് മണിമലയില്‍ നിന്ന് 15,77,700 രൂപക്ക് തീറാധാരമായി വാങ്ങിയതാണ് ഈ ഭൂമി. ഭാര്യയുടെ ആസ്തി രേഖപ്പെടുത്തേണ്ട കോളത്തില്‍ സ്വത്തൊന്നുമില്ലെന്നാണ് രേഖപ്പെടുത്തിയത്. ജനപ്രാതിനിധ്യ നിയമം വകുപ്പ് 125 എ പ്രകാരം കുറ്റാര്‍ഹമായ നടപടിയാണ് ഷാജിയുടേതെന്നും അര്‍ഹമായ ശിക്ഷ നല്‍കണമെന്നും പരാതിയില്‍ പറഞ്ഞു. ഷാജിയുടെ ഭാര്യയുടെ പേരില്‍ വാങ്ങിയ സ്ഥലത്തിന് ആധാരത്തില്‍ തുക കുറച്ചുകാണിച്ചതും ശിക്ഷാര്‍ഹമാണ്. സെന്റിന് 1,10000 രൂപയുള്ള സ്ഥലത്തിന് ആധാരത്തില്‍ 15,77,700 (40 സെന്റിന്) രൂപ മാത്രമേ കാണിച്ചുള്ളൂ. യഥാര്‍ഥത്തില്‍ 44 ലക്ഷം രൂപയാണ് ആധാരത്തില്‍ കാണിക്കേണ്ടിയിരുന്നത്.
കണ്ണൂര്‍ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് അവധിയായതിനാല്‍ തലശേരി അഡീഷണല്‍ ചീഫ് ജൂഡീഷ്യല്‍ മജിസ്ട്രേറ്റ് കോടതിയാണ് കേസ് പരിഗണിച്ചത്. നൗഷാദ് പുന്നക്കലിനുവേണ്ടി അഭിഭാഷകരായ സി പി നൗഷാദ്, കെ പി മുഹമ്മദ് ഷബീര്‍ എന്നിവര്‍ ഹാജരായി. കേസിന് ആധാരമായ രേഖകളും സാക്ഷിപ്പട്ടികയും കോടതിയില്‍ സമര്‍പ്പിച്ചു. കാട്ടാമ്പള്ളി സ്വദേശിയായ നൗഷാദ് പുന്നക്കല്‍ എസ്ഡിപിഐ ജില്ലാസെക്രട്ടറിയാണ്.
deshabhimani 150312
നിയമസഭാ തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്നതിന് നാമനിര്‍ദേശ പത്രികയോടൊപ്പം സമര്‍പ്പിച്ച സത്യവാങ്മൂലത്തില്‍ ഭാര്യയുടെ സ്വത്ത് മറച്ചുവച്ച കെ എം ഷാജി എംഎല്‍എക്കെതിരെ കേസെടുക്കാന്‍ കോടതി നിര്‍ദേശം. കണ്ണൂര്‍ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയാണ് വളപട്ടണം പൊലീസിനോട് എഫ്ഐആര്‍ റജിസ്റ്റര്‍ ചെയ്ത് കേസ് അന്വേഷിക്കാന്‍ ആവശ്യപ്പെട്ടത്.
ReplyDelete