കൊച്ചി> പട്ടിക വര്‍ഗ്ഗക്കാരില്‍ നിന്ന് ഡോക്ടര്‍മാരെ നിയമിക്കാന്‍ മഹാമാരിക്കാലത്ത് പോലും അഭിമുഖം നടത്തിയ പിഎസ്‌സിക്കെതിരെ നുണവാര്‍ത്തയുമായി പത്രങ്ങള്‍. 2013ല്‍ നടത്തിയ റിക്രൂട്ട്മെന്റില്‍ ആവശ്യത്തിനു പട്ടികവര്‍ഗ്ഗക്കാരെ (എസ്‌ടി) കിട്ടാതെ വന്നതിനാല്‍ അവര്‍ക്കുള്ള തസ്തികകള്‍ ഒഴിഞ്ഞു കിടക്കുകയായിരുന്നു. ഇങ്ങനെയുള്ള 89 ഒഴിവുകള്‍ നികത്താന്‍ സര്‍ക്കാര്‍ പിഎസ്‌സിയോട് റാങ്ക് ലിസ്റ്റ് ചോദിച്ചു. കോവിഡ് ബാധ മൂലമുള്ള അടിയന്തര സാഹചര്യം കൂടി പരിഗണിച്ചായിരുന്നു ഇത്. ഉടന്‍ നിയമിച്ചാല്‍ ഇവരെ ഫസ്റ്റ് ലൈന്‍ ട്രീറ്റ്‌മെന്റ് സെന്ററുകളില്‍ നിയോഗിക്കാന്‍ കഴിയും. ടെസ്റ്റില്ലാതെ ഇന്റര്‍വ്യൂ മാത്രം നടത്തി നിയമിക്കാനായിരുന്നു പിഎസ്‌സി തീരുമാനം.
ആദ്യഘട്ട ലോക്ക് ഡൌണ്‍ നീങ്ങിയപ്പോള്‍ തന്നെ ഇതിനായി തിരുവനന്തപുരത്ത് പിഎസ്‌സി അഭിമുഖം നടത്തി. ആകെ അപേക്ഷിച്ച 57പേരില്‍ 37 പേര്‍ ഹാജരായി. കണ്ടൈന്‍മെന്റ് മേഖലയില്‍ പെട്ടതിനാല്‍ മൂന്നുപേര്‍ക്ക് വരാനായില്ല. അവരുടെ അപേക്ഷ പരിഗണിച്ച് അവര്‍ക്കായി ഓണ്‍ലൈന്‍ അഭിമുഖം നടത്തി.ഇങ്ങനെ രണ്ടുഘട്ടമായി അഭിമുഖത്തില്‍ പങ്കെടുത്ത മുഴുവന്‍ പേരെയും ഉള്‍പ്പെടുത്തി 40 പേരുള്ള റാങ്ക് പട്ടിക പിഎസ്‌സി ജൂലൈ 28 നു പ്രസിദ്ധീകരിയ്ക്കുകയും ചെയ്തു. എടുത്തവരുടെ ഇരട്ടിയിലേറെ ഒഴിവുകള്‍ ഉള്ളതിനാല്‍ ഈ ലിസ്റ്റിലുള്ള എല്ലാവര്‍ക്കും ഉടന്‍ തന്നെ സര്‍ക്കാര്‍ നിയമനം നല്‍കുകയും ചെയ്യും.
പട്ടികവര്‍ഗ്ഗ വിഭാഗത്തിന്റെ പ്രാതിനിധ്യം മെഡിക്കല്‍ സര്‍വീസില്‍ ഉറപ്പു വരുത്താനും അസാധാരണ സാഹചര്യം പരിഗണിച്ചുമാണ് പിഎസ്‌സി ഓണ്‍ലൈന്‍ അഭിമുഖം കൂടി നടത്തി മുഴുവന്‍ പേരെയും ലിസ്റ്റില്‍ പെടുത്തിയത്. ഇപ്പോഴും 49പേരുടെ കുറവുണ്ട്. ഏറ്റവും പിന്നോക്കം നില്‍ക്കുന്ന ജനവിഭാഗമായ പട്ടികവര്‍ഗ്ഗക്കാരില്‍ നിന്ന് ഉയര്‍ന്ന തസ്തികകളില്‍ നിയമനം നടക്കുന്നില്ലെന്ന പരാതി നിലനില്‍ക്കെയാണ് ലഭ്യമായ അര്‍ഹതപ്പെട്ട മുഴുവന്‍പേരെയും ഉള്‍പ്പെടുത്തി പിഎസ്‌സി റാങ്ക് പട്ടിക പ്രസിദ്ധീകരിച്ചത്.
ഓണ്‍ലൈന്‍ അഭിമുഖം നടത്തുന്നതിനു നിയമതടസ്സങ്ങള്‍ ഒന്നും നിലവിലില്ല.ആരുടേയും അവസരം ഈ അഭിമുഖം വഴി നിഷേധിക്കപ്പെടുന്നുമില്ല.എന്നിട്ടും നുണവാര്‍ത്ത ചമയ്ക്കുകയാണ് പത്രങ്ങള്‍. സിപിഐ എം കാരെ തിരുകി കയറ്റാനാണ് ഓണ്‍ലൈന്‍ അഭിമുഖം നടത്തിയത് എന്നുവരെ 'മാധ്യമം' പത്രം എഴുതി. കേരളകൗമുദി,മാതൃഭൂമി പത്രങ്ങളും സമാനമായ വാര്‍ത്തകള്‍ നല്‍കി.പരിവര്‍ത്തിത ക്രൈസ്തവരെയാണ് നിയമിച്ചതെന്ന തെറ്റും മാതൃഭൂമി വാര്‍ത്തയില്‍ കടന്നുകൂടി.
പട്ടികവര്‍ഗ്ഗക്കാരായ ഡോക്ടര്‍മാരുടെ പിഎസ്‌സി റാങ്ക് പട്ടികതാഴെ:
No comments:
Post a Comment