Sunday, March 11, 2012

ധീരസഖാക്കള്‍ക്ക് ആദരം

അവകാശ സമരത്തിന്റെ ആദ്യാക്ഷരങ്ങള്‍ പകര്‍ന്ന ധീരനേതാക്കളുടെ സ്മരണകള്‍ ദീപ്തമാക്കിയ സദസ്സില്‍ മുന്‍കാല തൊഴിലാളി സഖാക്കള്‍ക്ക് ആദരം. സിപിഐ എം 20-ാം പാര്‍ടി കോണ്‍ഗ്രസിന്റെ ഭാഗമായി ടൗണ്‍ഹാളില്‍ നടത്തിയ സംഗമം സിഐടിയു അഖിലേന്ത്യാ വൈസ് പ്രസിഡന്റ് ടി കെ രംഗരാജന്‍ ഉദ്ഘാടനം ചെയ്തു. തൊഴിലാളി യൂണിയനുകള്‍ കെട്ടിപ്പടുക്കാന്‍ ആദ്യകാല നേതാക്കള്‍ സഹിച്ച ത്യാഗം മാതൃകയാണെന്ന് അദ്ദേഹം പറഞ്ഞു. ഒരോ തൊഴില്‍ മേഖലയിലെയും പ്രശ്നങ്ങളില്‍ ഇടപെട്ട് സംഘടന രൂപീകരിക്കുകയായിരുന്നു. സംഘടനയുണ്ടാക്കിയ ശേഷം പ്രശ്നങ്ങളില്‍ ഇടപെടുകയായിരുന്നില്ല. ലോകം മാറുന്നതിനനുസരിച്ച് തൊഴിലാളി യൂണിയനുകളുടെ പ്രവര്‍ത്തന രീതികളും മാറണം. പുതിയ ലോകക്രമത്തില്‍ ഇന്ത്യയില്‍ 94 ശതമാനം തൊഴിലാളികളും അസംഘടിതരാണ്. ഐടി, നേഴ്സിങ്, അധ്യാപനം തുടങ്ങിയ നിരവധി മേഖലകളിലെ പ്രശ്നങ്ങളില്‍ ഇടപെടണമെന്നും അദ്ദേഹം പറഞ്ഞു.
സംഗമത്തില്‍ ജില്ലയില്‍ വിവിധ തൊഴിലാളി യൂണിയനുകള്‍ കെട്ടിപ്പടുക്കാന്‍ യത്നിച്ച പഴയകാല സഖാക്കളെ ആദരിച്ചു. 1940ല്‍ 90 ദിവസം ആറോണ്‍ സമരത്തില്‍ പങ്കെടുത്ത നെയ്ത്തു തൊഴിലാളി യൂണിയന്‍ നേതാവ് വടകര മേപ്പയിലെ ചിങ്ങന്‍ നാരായണന്‍ , 1948ല്‍ വടകരയില്‍ ചുരുട്ടു തൊഴിലാളികളെ സംഘടിപ്പിച്ച് പൊലീസ് മര്‍ദനങ്ങള്‍ ഏറ്റുവാങ്ങിയ കെ ടി കെ ഗോവിന്ദന്‍ , ഷണ്‍മുഖം എന്‍ജിനിയറിങ് തൊഴിലാളി യൂണിയന്‍ നേതാവ് നല്ലളത്തെ ചോയിക്കുട്ടി, ടൈല്‍ വര്‍ക്കേഴ്സ് യൂണിയന്റെ ആദ്യകാലം മുതല്‍ നേതൃത്വത്തിലുള്ള ഫറോക്കിലെ പി സുബ്രഹ്മണ്യന്‍ , മമ്മിളി കോഫി ആന്‍ഡ് കാഷ്യു യൂണിയന്‍ നേതാവ് ഫറോക്കിലെ പി ചന്ദ്രശേഖരന്‍ , സ്റ്റീല്‍ വര്‍ക്കേഴ്സ് യൂണിയന്‍ നേതാവ് കൊളത്തറയിലെ ചന്ദ്രന്‍ , കോമണ്‍വെല്‍ത്ത് ടെക്സ്റ്റൈല്‍സ് വര്‍ക്കേഴ്സ് യൂണിയന്‍ ഭാരവാഹി ബേപ്പൂരിലെ കെ ജനാര്‍ദനന്‍ , കോട്ടൂളിയിലെ പി കരുണാകരന്‍നായര്‍ , ഗോവിന്ദപുരത്തെ പി ചന്ദ്രന്‍ , ടൈല്‍ വര്‍ക്കേഴ്സ് യൂണിയന്‍ നേതാവ് കൊളത്തറ കെ ശ്രീധരന്‍ , സെറാമിക്സ് വര്‍ക്കേഴ്സ് യൂണിയന്‍ രൂപീകരിക്കാന്‍ നേതൃത്വം നല്‍കിയ കോടമ്പുഴയിലെ പി വേലുക്കുട്ടി, കൊളത്തറയിലെ ടി ദാസന്‍ , 1966ല്‍ പേരാമ്പ്രയില്‍ എസ്റ്റേറ്റ് ലേബര്‍ യൂണിയന്‍ രൂപീകരിക്കാന്‍ നേതൃത്വം വഹിച്ച പള്ളുരുത്തി ജോസഫ്, പ്രസ് വര്‍ക്കേഴ്സ് യൂണിയന്‍ നേതാവ് ഇ വേണു, ഈര്‍ച്ചമില്‍ തൊഴിലാളി യൂണിയന്‍ നേതാവ് അളത്തില്‍ വാസു, മാത്യു പാലമറ്റം, ഓട്ടുകമ്പനി തൊഴിലാളികളെ സംഘടിപ്പിച്ച ഒ കെ അപ്പുണ്ണി, വീറ്റ് ആന്‍ഡ് ഓയില്‍മില്‍ യൂണിയന് നേതൃത്വം വഹിച്ച അത്താണിക്കലിലെ പി മൂസ, ക്വാറിസമരത്തില്‍ പങ്കെടുത്ത് നേതൃത്വത്തിലേക്കുയര്‍ന്ന ഒളവണ്ണയിലെ എ കെ കണ്ടക്കുട്ടി, ഗ്വാളിയോര്‍ റയോണ്‍സിലെ നേതാവ് കെ എം കുഞ്ഞവറാന്‍ , പെരുമണ്ണ ബീഡിത്തൊഴിലാളി യൂണിയന്‍ നേതാവ് പി അബൂബക്കര്‍ , കാലിക്കറ്റ് മില്‍ വര്‍ക്കേഴ്സ് യൂണിയനിലെ ചെമ്പ്ര ചന്ദ്രശേഖരന്‍ , നെയ്ത്തു തൊഴിലാളി യൂണിയനിലെ പാറക്കണ്ടി ബാലകൃഷ്ണന്‍ , മോട്ടോര്‍ യൂണിയന്‍ നേതാവ് കെ പി നാരായണക്കുറുപ്പ് എന്നിവരെയാണ് ആദരിച്ചത്. ഇവരുടെ കുടുംബാംഗങ്ങളും പങ്കെടുത്തു.

എം ഭാസ്കരന്‍ അധ്യക്ഷനായി. സിഐടിയു സംസ്ഥാന സെക്രട്ടറിമാരായ കെ പി സഹദേവന്‍ , ടി പി രാമകൃഷ്ണന്‍ എന്നിവര്‍ സംസാരിച്ചു. ടി ദാസന്‍ സ്വാഗതം പറഞ്ഞു. തുടര്‍ന്ന് കണ്ണൂര്‍ കെപിആര്‍ പണിക്കര്‍ വിപ്ലവ ഗായകസംഘത്തിന്റെ ഗാനമേളയുമുണ്ടായി.

deshabhimani 110312

1 comment:

  1. അവകാശ സമരത്തിന്റെ ആദ്യാക്ഷരങ്ങള്‍ പകര്‍ന്ന ധീരനേതാക്കളുടെ സ്മരണകള്‍ ദീപ്തമാക്കിയ സദസ്സില്‍ മുന്‍കാല തൊഴിലാളി സഖാക്കള്‍ക്ക് ആദരം. സിപിഐ എം 20-ാം പാര്‍ടി കോണ്‍ഗ്രസിന്റെ ഭാഗമായി ടൗണ്‍ഹാളില്‍ നടത്തിയ സംഗമം സിഐടിയു അഖിലേന്ത്യാ വൈസ് പ്രസിഡന്റ് ടി കെ രംഗരാജന്‍ ഉദ്ഘാടനം ചെയ്തു. തൊഴിലാളി യൂണിയനുകള്‍ കെട്ടിപ്പടുക്കാന്‍ ആദ്യകാല നേതാക്കള്‍ സഹിച്ച ത്യാഗം മാതൃകയാണെന്ന് അദ്ദേഹം പറഞ്ഞു. ഒരോ തൊഴില്‍ മേഖലയിലെയും പ്രശ്നങ്ങളില്‍ ഇടപെട്ട് സംഘടന രൂപീകരിക്കുകയായിരുന്നു. സംഘടനയുണ്ടാക്കിയ ശേഷം പ്രശ്നങ്ങളില്‍ ഇടപെടുകയായിരുന്നില്ല. ലോകം മാറുന്നതിനനുസരിച്ച് തൊഴിലാളി യൂണിയനുകളുടെ പ്രവര്‍ത്തന രീതികളും മാറണം. പുതിയ ലോകക്രമത്തില്‍ ഇന്ത്യയില്‍ 94 ശതമാനം തൊഴിലാളികളും അസംഘടിതരാണ്. ഐടി, നേഴ്സിങ്, അധ്യാപനം തുടങ്ങിയ നിരവധി മേഖലകളിലെ പ്രശ്നങ്ങളില്‍ ഇടപെടണമെന്നും അദ്ദേഹം പറഞ്ഞു.

    ReplyDelete