ചരക്കുകടത്തുകൂലി വര്‍ധിപ്പിച്ചതിനു പിന്നാലെ യാത്രാക്കൂലിയും വര്‍ധിപ്പിച്ചതില്‍ സിപിഐഎം പൊളിറ്റ് ബ്യൂറോ പ്രതിഷേധിച്ചു. ചരക്കുകടത്തുകൂലി വര്‍ധിപ്പിച്ചതോടെ വളം, കല്‍ക്കരി, ഭക്ഷ്യവസ്തുക്കള്‍ , ഉരുക്ക്, സിമന്റ് എന്നിവയുടെ വില കൂടി. സെക്കന്റ്ക്ലാസ് മുതല്‍ എക്സ്പ്രസ് ട്രെയിന്‍ വരെയുള്ളവയില്‍ മൂന്നുരൂപമുതല്‍ അഞ്ചുവരെ വര്‍ധനയുണ്ടായി. സ്ഥിരം യാത്രക്കാരായ ലക്ഷക്കണക്കിനു തൊഴിലാളികളെയും ജീവനക്കാരെയും ഇതു ബാധിക്കും. ഇന്ധനച്ചെലവുമായി തട്ടിച്ചുനോക്കുമ്പോള്‍ യാത്രാക്കൂലിക്കൊപ്പം വര്‍ധന വേണമെന്ന നിലപാടിലാണ് കടത്തുകൂലി കൂട്ടിയത്.
ജനങ്ങള്‍ക്കുമേല്‍ ഭാരം അടിച്ചേല്‍പ്പിച്ചത് റെയില്‍വേയുടെ നഷ്ടം നികത്താനെന്നാണ് മന്ത്രി പറയുന്നത്. അധികൃതരുടെ കാര്യക്ഷമതയില്ലാത്തതിനാലാണ് വരുമാനനഷ്ടമുണ്ടാകുന്നത്. രണ്ടാം യുപിഎ സര്‍ക്കാരിന്റെ പിടിപ്പുകേടാണ് റെയില്‍വേയെ നഷ്ടത്തിലെത്തിച്ചത്. വെറും വാഗ്ദാനങ്ങള്‍ മാത്രമായി ബജറ്റവതരണം മാറി. ഒന്നും നടപ്പിലാക്കാറില്ല. പാലിക്കാന്‍ കഴിയാത്ത വാഗ്ദാനങ്ങള്‍ നിറച്ച ജനവിരുദ്ധബജറ്റാണ് പാര്‍ലമെന്റില്‍ അവതരിപ്പിച്ചതെന്നും പൊളിറ്റ് ബ്യൂറോ വിലയിരുത്തി.
കേരളത്തോട് കാട്ടിയത് കടുത്ത അവഗണന പിണറായി
പിറവം: റെയില്‍വ ബജറ്റില്‍ കേരളത്തോട് കടുത്ത അവഗണനയാണ് കാട്ടിയതെന്ന് സിപിഐ എം സംസ്ഥാന സെക്രട്ടറി പിണറായി വിജയന് വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. ഭീമമായ വര്‍ധനയാണ് യാത്രാക്കൂലിയില്‍ ഉണ്ടായിരിക്കുന്നത്. പുതിയ പദ്ധതികള്‍ ഇല്ലെന്നുമാത്രമല്ല പഴയ ബജറ്റില്‍ അനുവദിച്ചിരുന്ന പദ്ധതികള്‍ക്ക് പണവും നീക്കിവെച്ചിട്ടില്ല. രാജ്യത്തെ സ്വകാര്യവല്‍ക്കരിക്കാനുള്ള നീക്കത്തിന്റെ തുടക്കമാണ് റെയില്‍വേയില്‍ സ്വകാര്യവല്‍ക്കരണനടപടികള്‍ ആരംഭിക്കുമെന്ന മന്ത്രിയുടെ പ്രഖ്യാപനം വ്യക്തമാക്കുന്നത്. റെയില്‍വേയുടെ ഘടന തന്നെ മാറുകയാണ്. എല്ലാപദ്ധതികളിലും സ്വകാര്യവല്‍ക്കരണം വരുന്നു. പേരിന് മാത്രമാണ് സംസ്ഥാനപങ്കാളിത്തം. കേള്‍ക്കുമ്പോള്‍ ലളിതമാണെന്നു തോന്നുമെങ്കിലും യാത്രാക്കൂലി വര്‍ധന ഭീമമാണ്. സാധാരണയായി ബജറ്റിലാണ് വര്‍ധന നടപ്പാക്കുക. അതിനുവിരുദ്ധമായി കഴിഞ്ഞ ദിവസം കടത്തുകൂലി വര്‍ധിപ്പിച്ചു. ന്യായീകരിക്കാനാവാത്ത വര്‍ധനയാണ് നടത്തിയത്.
കേരളത്തിന് പുതിയ തീവണ്ടികളൊന്നുമില്ല. കഴിഞ്ഞവര്‍ഷം പ്രഖ്യാപിച്ച മെമുസര്‍വീസ് ആരംഭിക്കാത്ത സാഹചര്യത്തില്‍ പുതിയ സര്‍വീസ് പ്രഖ്യാപിക്കുന്നതില്‍ കാര്യമില്ല. 21 പാസഞ്ചര്‍ തീവണ്ടികളില്‍ ഒന്നുപോലും കേരളത്തിനില്ല. റെയില്‍വേ മന്ത്രി കേരളത്തിലെത്തിയപ്പോള്‍ മുഖ്യമന്ത്രിയുമായി ചര്‍ച്ച നടത്തി. മുഖ്യമന്ത്രിയും മന്ത്രിമാരും ഡല്‍ഹിയിലെത്തിയും ചര്‍ച്ച നടത്തി. ഒരു കാര്യവുമുണ്ടായില്ല. ജനങ്ങള്‍ പ്രതീക്ഷിച്ചത് കിട്ടിയില്ല. കേരളത്തെ പൂര്‍ണ്ണമായും അവഗണിച്ചതിനെതിരെ എല്ലാവിഭാഗം ജനങ്ങളും പ്രതിഷേധിക്കണമെന്നും പിണറായി ആവശ്യപ്പെട്ടു.
deshabhimani news

ReplyDelete