പിറവത്തെ യുഡിഎഫ് സ്ഥാനാര്ഥി തെരഞ്ഞെടുപ്പ് കമീഷനു സമര്പ്പിച്ചത് തെറ്റായ സത്യവാങ്മൂലം. എറണാകുളം ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതിയില് നിലവിലുള്ള കേസിനെക്കുറിച്ച് സത്യവാങ്ങ്മൂലത്തില് പറഞ്ഞിട്ടില്ല. കേസില് അഞ്ചാംപ്രതിയും പിടികിട്ടാപ്പുള്ളിയുമാണ് അനൂപ് ജേക്കബ്ബ്.റിപ്പോര്ട്ടര് ചാനലാണ് ഇക്കാര്യം പുറത്തുകൊണ്ടു വന്നത്. യുഡിഎഫ് നേതാക്കള്ക്ക് ഇക്കാര്യത്തില് അറിവുണ്ടായിരുന്നതിനാലാണ് ജേക്കബിന്റെ ഭാര്യ ആനിജേക്കബിനെക്കൊണ്ടും നാമനിര്ദേശപത്രിക സമര്പ്പിച്ചത്.
ഹൈക്കോടതി ഉത്തരവ് ലംഘിച്ചതിന് എറണാകുളം സെന്ട്രല് പൊലീസ് രജിസ്റ്റര് ചെയ്ത കേസിലാണ് അനൂപ് പ്രതിചേര്ക്കപ്പെട്ടത്. നാമനിര്ദേശപത്രികയില് ഇക്കാര്യം കാണിച്ചിട്ടില്ല. അനൂപ് പിടികിട്ടാപ്പുള്ളിയാണെന്നാണ് പൊലീസ് റിപ്പോര്ട്ട്. ഐപിസി 143,147,149,188 വകുപ്പുകള് പ്രകാരമാണ് കേസ് രജിസ്റ്റര് ചെയ്തിട്ടുള്ളത്. ഇപ്പോള് കോടതിയുടെ പരിഗണനയിലാണ്. അനൂപിന്റെ സ്ഥാനാര്ഥിത്വം അയോഗ്യതക്ക് കാരണമാവുമെന്നാണ് നിയമവിദഗ്ധരുടെ അഭിപ്രായം. സ്ഥാനാര്ഥിയെക്കുറിച്ചുള്ള വ്യക്തിപരമായ വിവരങ്ങളടക്കം മുഴുവന് കാര്യങ്ങളും ചേര്ക്കണമെന്നിരിക്കെയാണ് അനൂപ് ജേക്കബ് കേസില് പ്രതിയാണെന്ന കാര്യം മറച്ചുവെച്ചത്.
deshabhimani news

പിറവത്തെ യുഡിഎഫ് സ്ഥാനാര്ഥി തെരഞ്ഞെടുപ്പ് കമീഷനു സമര്പ്പിച്ചത് തെറ്റായ സത്യവാങ്മൂലം. എറണാകുളം ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതിയില് നിലവിലുള്ള കേസിനെക്കുറിച്ച് സത്യവാങ്ങ്മൂലത്തില് പറഞ്ഞിട്ടില്ല. കേസില് അഞ്ചാംപ്രതിയും പിടികിട്ടാപ്പുള്ളിയുമാണ് അനൂപ് ജേക്കബ്ബ്.റിപ്പോര്ട്ടര് ചാനലാണ് ഇക്കാര്യം പുറത്തുകൊണ്ടു വന്നത്. യുഡിഎഫ് നേതാക്കള്ക്ക് ഇക്കാര്യത്തില് അറിവുണ്ടായിരുന്നതിനാലാണ് ജേക്കബിന്റെ ഭാര്യ ആനിജേക്കബിനെക്കൊണ്ടും നാമനിര്ദേശപത്രിക സമര്പ്പിച്ചത്.
ReplyDeleteകള്ളസത്യവാങ്മൂലം നല്കിയതിലൂടെ പിറവത്തെ യുഡിഎഫ് സ്ഥാനാര്ഥി അനൂപ് ജേക്കബ് ജനങ്ങളെ വഞ്ചിച്ചിരിക്കുകയാണെന്ന് എല്ഡിഎഫ്. എറണാകുളം ഒന്നാംക്ലാസ് മജിസ്ട്രേറ്റ് കോടതിയില് നിലവിലുള്ള കേസിനെക്കുറിച്ച് സത്യവാങ്മൂലത്തില് മറച്ചുവെച്ച വാര്ത്ത പുറത്തുവന്ന സാഹചര്യത്തില് പിറവത്ത് നടത്തിയ വാര്ത്താസമ്മേളനത്തിലാണ് എല്ഡിഎഫ് നേതാക്കള് നിലപാട് വ്യക്തമാക്കിയത്. ഈ പ്രശ്നം ചൂണ്ടിക്കാട്ടി തെരഞ്ഞെടുപ്പ് കമ്മീഷനെ സമീപിക്കും. ഇ പി ജയരാജന് എംഎല്എ, എം വി ഗോവിന്ദന് , സി എന് ചന്ദ്രന് എന്നിവരാണ് വാര്ത്താസമ്മേളനം നടത്തിയത്.
ReplyDeleteഎംഎല്എയെ പണംകൊടുത്ത് സ്വാധീനിച്ചതിലും വലിയ തെറ്റാണ് കള്ളസത്യവാങ്മൂലം. ജനപ്രതിനിധിയാകാന് മത്സരിക്കുന്ന വ്യക്തി രാജ്യത്തെ നിയമങ്ങള് പാലിക്കാന് തയ്യാറാകാത്തത് ഗുരുതരമായ കുറ്റമാണ്. പിടികിട്ടാപ്പുള്ളിയായി പ്രഖ്യാപിച്ച പ്രതിയോടൊപ്പം ആഭ്യന്തര വകുപ്പ് കൈകാര്യം ചെയ്യുന്ന മുഖ്യമന്ത്രി വേദി പങ്കിട്ടത് ചര്ച്ച ചെയ്യപ്പെടണം. അനൂപിനെ സംരക്ഷിക്കുന്ന നിലപാടാണ് മുഖ്യമന്ത്രി സ്വീകരിച്ചത്.
പി സി ജോര്ജിന്റെ നേതൃത്വത്തില് യുഡിഎഫ് നടത്തുന്നതുപോലുള്ള കുതിരക്കച്ചവടത്തിന് എല്ഡിഎഫ് തയ്യാറല്ല. പിറവത്ത് എല്ഡിഎഫ് ജയിച്ചാലും ഉമ്മന്ചാണ്ടി സര്ക്കാറിന് ഭൂരിപക്ഷമുണ്ടാകും. കുറഞ്ഞഭൂരിപക്ഷമുള്ള സര്ക്കാറിനെ ജനാധിപത്യവിരുദ്ധ നീക്കത്തിലൂടെ പുറത്തിറക്കാന് എല്ഡിഎഫ് തയ്യാറല്ല. ഉമ്മന്ചാണ്ടി സര്ക്കാര് ഭരിച്ച് നാറുമെന്നും നാറ്റം സഹിക്കവയ്യാതെ ജനങ്ങള് സര്ക്കാറിനെ തള്ളുമെന്നും നേതാക്കള് വ്യക്തമാക്കി.
അനൂപ് ജേക്കബ് കള്ള സത്യവാങ്മൂലം നല്കിയെന്ന വാര്ത്ത ശരിയല്ലെന്ന് യുഡിഎഫ് നേതാക്കള് വാര്ത്താസമ്മേളനത്തില് പറഞ്ഞു. എറണാകുളം ഒന്നാംക്ലാസ് മജിസ്ട്രേറ്റ് കോടതിയില് അനൂപിനെതിരെ നിലനില്ക്കുന്ന കേസിനെക്കുറിച്ച് അറിവില്ലാത്തതുകൊണ്ടാണ് സത്യവാങ്മൂലത്തില് സൂചിപ്പിക്കാതിരുന്നത്. 2007ല് രജിസ്റ്റര് ചെയ്ത കേസില് ഇതുവരെ കോടതിയില് നിന്ന് സമന്സ് ലഭിച്ചിട്ടില്ലെന്ന് യുഡിഎഫ് നേതാക്കള് പറഞ്ഞു. മന്ത്രി കെ ബാബു, ജോണി നെല്ലൂര് , ലതിക സുഭാഷ്, പി സി വിഷ്ണുനാഥ് എംഎല്എ എന്നിവരാണ് പത്രസമ്മേളനം നടത്തിയത്. സിന്ധു ജോയിക്കെതിരെ പ്രതിപക്ഷനേതാവ് വി എസ് അച്യുതാനന്ദന് നടത്തിയ പ്രസ്താവന പിന്വലിച്ച് മാപ്പ് പറയണമെന്ന് ലതിക സുഭാഷ് ആവശ്യപ്പെട്ടു.
ReplyDelete