രാജിക്കു തലേന്ന് അര്‍ധരാത്രിയും ജോര്‍ജും സെല്‍വരാജും ഫോണില്‍ സംസാരിച്ചു. ഒമ്പതിന് പുലര്‍ച്ചെ 5.07ന് സെല്‍വരാജിന്റെ പിഎ ടി ആര് രഘുനാഥിന്റെ മൊബൈലില്‍നിന്ന് ജോര്‍ജിനെ വിളിച്ചതായി രേഖകളിലുണ്ട്. 15 സെക്കന്‍ഡ് സംസാരിച്ചു. ജോര്‍ജിന്റെ പേഴ്സണല്‍ സ്റ്റാഫംഗം സണ്ണിയുടെ ഉടമസ്ഥതയിലുള്ള ഇന്നോവ കാറില്‍ മുഖ്യമന്ത്രിയെ കാണാന്‍ പുറപ്പെടുന്നതിനു തൊട്ടുമുമ്പാണിത്. മുഖ്യമന്ത്രിയുമായുള്ള കൂടിക്കാഴ്ചയ്ക്കു ശേഷം ഇവര്‍ ഇന്നോവയില്തന്നെ തിരിച്ചുപോയി. രാജിപ്രഖ്യാപനം ഉറപ്പിച്ച് മുഖ്യമന്ത്രിയുടെ വീട്ടില്‍ നിന്നിറങ്ങിയ സെല്‍വരാജുമായി ജോര്‍ജ് വീണ്ടും മൊബൈലില്‍ സംസാരിച്ചു. രാവിലെ 6.06നും 6.24നും സെല്‍വരാജിന്റെ പിഎയുടെ ഫോണില്‍നിന്ന് ജോര്‍ജിനെ വിളിച്ചിട്ടുണ്ട്. 6.06ന് 10 സെക്കന്‍ഡ് മാത്രമേ സംസാരിച്ചുള്ളൂ. എന്നാല്‍ , 6.24ന് 1.13 മിനിറ്റ് കൂടിയാലോചന നടന്നു. 7.33ന് സെല്‍വരാജിന്റെ ഫോണില്‍ നിന്നുതന്നെ ജോര്‍ജിനെ വിളിച്ച് 28 സെക്കന്‍ഡ് സംസാരിച്ചു. സ്പീക്കറുടെ വസതിയില്‍ അദ്ദേഹവുമായി കൂടിക്കാഴ്ച നടത്തുന്നതിനു മുമ്പും കണ്ടശേഷവും സെല്‍വരാജും ജോര്‍ജുമായി സംസാരിച്ചതായി ഈ രേഖകള്‍ തെളിയിക്കുന്നു. എട്ടിന് രാത്രിയും ജോര്‍ജ് സെല്‍വരാജിന്റെ പിഎയെ വിളിച്ചു. രാത്രി 11.12നാണിത്. 1.15 മിനിറ്റായിരുന്നു കോള്‍ സമയം. ഇതോടെ കുതിരക്കച്ചവടം ആസൂത്രണംചെയ്തതില്‍ ജോര്‍ജിന്റെ പങ്ക് കൂടുതല്‍ വ്യക്തമായി.
ജോര്‍ജിന്റെ വാദങ്ങളെല്ലാം പച്ചക്കള്ളമാണെന്ന് മൊബൈല്‍ ഫോണ്‍ സംഭാഷണത്തിന്റെ രേഖകള്‍ വ്യക്തമാക്കുന്നു. സെല്‍വരാജിനെ മുഖ്യമന്ത്രിയുടെ വസതിയില്‍ കൊണ്ടുപോയിട്ടില്ലെന്നാണ് ജോര്‍ജ് തുടര്‍ച്ചയായി അവകാശപ്പെട്ടത്. സെല്‍വരാജുമായി സംസാരിച്ചിട്ടില്ലെന്നും പറഞ്ഞുകൊണ്ടിരുന്നു. രേഖകള്‍ കള്ളം തുറന്നുകാട്ടിയപ്പോഴും മുടന്തന്‍ വാദങ്ങളുയര്‍ത്തി രക്ഷപ്പെടാനാണ് ശ്രമം. ഒമ്പതിന് പുലര്‍ച്ചെ അഞ്ചു മണിക്ക് താന്‍ ഉണര്‍ന്നിട്ടില്ലെന്നും ആറു മണിക്കാണ് ഉണര്ന്നതെന്നുമൊക്കെയാണ് ജോര്‍ജിന്റെ വാദം. സെല്‍വരാജിനെ വിളിച്ചിട്ടില്ലെന്ന് ആണയിട്ടുകൊണ്ടിരുന്ന ജോര്‍ജ് തനിക്ക് സൗകര്യമുള്ള ആരെയും വിളിക്കുമെന്നും അത് മാധ്യമങ്ങള്‍ നോക്കേണ്ട കാര്യമില്ലെന്നുമൊക്കെ പിന്നീട് പറഞ്ഞു. രാജിവച്ച ദിവസം പുലര്‍ച്ചെ നാലുമുതല്‍ സെല്‍വരാജിന്റെ മൊബൈലില്‍നിന്ന് തുടര്‍ച്ചയായി പലരെയും വിളിച്ചിട്ടുണ്ട്. തിരിച്ചും കോളുകള്‍ വന്നു. എട്ടിനും മൊബൈലിന് വിശ്രമമുണ്ടായില്ല. പാര്‍ടി വിരുദ്ധപ്രവര്‍ത്തനത്തിന് പുറത്താക്കപ്പെട്ടവരടക്കം പലരുമായും കൂടിയാലോചന നടന്നു. സെല്‍വരാജ് വിളിച്ച ചില നമ്പരുകളിലേക്ക് ജോര്‍ജും വിളിച്ചിട്ടുണ്ട്.
deshabhimani 140312

രാജി നല്കുന്നതിനു മുമ്പ് ആര് സെല്‍വരാജ് സര്ക്കാര്ചീഫ് വിപ്പ് പി സി ജോര്‍ജിനൊപ്പം മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയുടെ വസതിയിലെത്തിയതിന് കൂടുതല്‍ തെളിവുകള്‍ . ഒമ്പതിന് പുലര്‍ച്ചെ അഞ്ചിനു ശേഷമാണ് ഇവര്‍ ഉമ്മന്‍ ചാണ്ടിയുടെ വസതിയിലെത്തിയത്. ഇതിനു തൊട്ടുമുമ്പ് സെല്‍വരാജും ജോര്‍ജും മൊബൈല്‍ വഴി ബന്ധപ്പെട്ടതായി കോള്‍ലിസ്റ്റ് വ്യക്തമാക്കുന്നു.
ReplyDelete