ചാര്‍ജ് നിര്‍ണയം അതോറിറ്റിക്ക്
എല്ലാ ക്ലാസ്സുകളിലും യാത്രാ നിരക്ക് കൂട്ടുന്ന റെയില്‍വെ ബജറ്റ് മന്ത്രി ദിനേശ്ത്രിവേദി അവതരിപ്പിച്ചു. കേരളത്തിന് അവഗണന തുടരുകയാണ്. പ്ലാറ്റ് ഫോം നിരക്ക് അഞ്ചു രൂപയാക്കി. കിലോമീറ്റിന് രണ്ടു പൈസ മുതല്‍ 30 പൈസവരെയാണ് കൂട്ടിയത്. സ്ലീപ്പര്‍ കോച്ചില്‍ കേരളത്തില്‍ നിന്ന് ഡല്‍ഹിക്കു പോകുന്നവര്‍ക്ക് 150 രൂപവരെ കൂടും. ത്രീടയര്‍ എസിയില്‍ 300 രൂപ കൂടും. യാത്രക്കാര്‍ക്ക് ഏറ്റവും ദോഷകരമായ നിര്‍ദേശം ചാര്‍ജ് തീരുമാനിക്കുന്നത് റെഗുലേറ്ററി അതോറിറ്റിക്കു വിടാനുള്ളതാണ്. ഇക്കാര്യം പരിഗണിക്കാന്‍ വിദഗ്ധ സമിതി രൂപീകരിക്കുമെന്ന് മന്ത്രി അറിയിച്ചു. 25 രൂപ ടിക്കറ്റിന് യാത്ര ചെയ്യാവുന്ന ദൂരം 150 കിലോമീറ്ററാക്കി
കേരളത്തിന്റെ സുപ്രധാന ആവശ്യങ്ങളൊന്നും ഈ ബജറ്റിലും പരിഗണിക്കപ്പെട്ടില്ല. നേമത്തും കോട്ടയത്തും കോച്ച് ടെര്‍മിനലിനായി സാധ്യതാപഠനം പുതിയ ബജറ്റിലും പ്രഖ്യാപിച്ചിട്ടുണ്ട്. കഴിഞ്ഞ ബജറ്റിലും ഇത് പ്രഖ്യാപിച്ചിരുന്നെങ്കിലും നടപടികളുണ്ടായിരുന്നില്ല. തിരുവനന്തപുരം-കാസര്‍കോട് അതിവേഗ റെയില്‍ കോറിഡോര്‍ പരിഗണനയില്‍ . മുമ്പു പ്രഖ്യാപിച്ച പാലക്കാട് കോച്ച് ഫാക്ടറി തുടങ്ങുമെന്ന് ബജറ്റില്‍ പറയുന്നു. റെയില്‍സുരക്ഷ ശക്തിപ്പെടുത്തുന്നതിന് സ്വതന്ത്രസുരക്ഷാഅതോറിറ്റി രൂപീകരിക്കും. സുരക്ഷവിലയിരുത്താന്‍ അതിവേഗ സ്വതന്ത്ര സുരക്ഷാസമിതി രൂപീകരിക്കും. ഇതിന് സ്റ്റാറ്റ്യൂട്ടറി അധികാരം നല്‍കും. രാജ്യാന്തരതലത്തിലുള്ള സുരക്ഷാമാനദണ്ഡങ്ങള്‍ നടപ്പാക്കും. കക്കോദ്കര്‍ കമ്മറ്റിയുടെ ശുപാര്‍ശകള്‍ നടപ്പാക്കും. 5 വര്‍ഷത്തിനുള്ളില്‍ ആളില്ലാ ലെവല്‍ക്രോസുകള്‍ പൂര്‍ണ്ണമായും ഒഴിവാക്കും. റെയില്‍വെയുടെ ആധുനികവല്കരണവും ഗതാഗതക്കുരുക്ക് ഒഴിവാക്കലും ലക്ഷ്യം.
ആധുനിക വല്‍ക്കരണത്തിന് 5.6 ലക്ഷം കോടി അനുവദിച്ചു. അടുത്ത പത്ത് വര്‍ഷത്തേക്ക് 14ലക്ഷം കോടി രൂപ റെയില്‍വെയ്ക്ക് ആവശ്യമുണ്ട്. 19,000കിലോമീറ്റര്‍ പാത നവീകരിക്കും. പുതിയ ട്രെിയിനുകള്അനുവദിക്കാന് കൂടുതല്‍ പാത ആവശ്യമാണ്. 114 പുതിയ പാതകള്‍ക്കായി സര്‍വെ നടത്തും. മുന്‍ ബജറ്റുകളില്‍ പ്രഖ്യാപിച്ച 487 പദ്ധതികള്‍ പൂര്‍ത്തിയാകാതെ കിടക്കുന്നുണ്ട്. തീവണ്ടികളുടെ ശരാശരി വേഗം 160 കിലോമീറ്ററാക്കും. സിഗ്നല്‍ സംവിധാനം ആധുനികവല്‍ക്കരിക്കും. 45പുതിയ റെയില്‍പ്പാതകള്‍ക്ക് അനുമതി. 6,500 കിലോമീറ്റര്‍ പാത വൈദ്യുതവല്ക്കരിക്കും. 75 പുതിയ എക്സ്പ്രസ് ട്രെയിനുകളും 8 പുതിയ മെമു ട്രെയിനുകളും 21 പാസഞ്ചര്‍ ട്രെയിനുകളും ഈ വര്‍ഷം അനുവദിക്കും. ഒരു ലക്ഷം പേര്‍ക്ക് റെയില്‍വെയില്‍ തൊഴില്‍ നല്‍കും. പട്ടികവര്‍ഗ-വികലാംഗ വിഭാഗത്തിലെ ഒഴിവുകള്‍ നികത്തും. 10 കായികതാരങ്ങള്‍ക്ക് റെയില്‍ ഖേല്‍രക്ന പുരസ്കാരം. കാറ്ററിങ് സര്‍വീസിനായി ഗ്ലോബല്‍ ടെന്‍ഡര്‍ വിളിക്കും.തീവണ്ടികളില്‍ നാടന്‍ ഭക്ഷണം ലഭ്യമാക്കും
കേരളം പുറമ്പോക്കില്ത്തന്നെ
വളരെ പ്രതീക്ഷയോടെ കാത്തിരുന്ന കേരളത്തിന് ആശ്വസിക്കാന്‍ വകയില്ലാത്ത ബജറ്റാണ് ഇത്തണ അവതരിപ്പിക്കപ്പെട്ടത്. കഴിഞ്ഞ ബജറ്റില്‍ പ്രഖ്യാപിച്ച പദ്ധതികള്‍ തന്നെ നടപ്പായിട്ടില്ല. കേരളത്തിന് പുതിയ പാതയില്ല. പുതിയ രണ്ടു പാതകള്‍ക്കായുള്ള സര്‍വേ മാത്രമാണ് നിര്‍ദേശിച്ചിട്ടുള്ളത്. രണ്ടു പുതിയ മെമു സര്‍വീസുകളുണ്ട്. പാലക്കാട് -കോയമ്പത്തുര് ഈറോഡ്, എറണാകുളം-തൃശൂര്‍ സര്‍വീസുകളാണിവ. തിരുവനന്തപുരം മംഗലാപുരം പരശുറാം എക്സ്പ്രസ് നാഗര്‍കോവിലേക്ക് നീട്ടി. ചെന്നൈ-മംഗലാപുരം എക്സ്പ്രസ് പ്രതിദിനമാക്കി. തിരുവനന്തപുരം- കന്യാകുമാരി പാതക്കും ചെങ്ങന്നൂര്‍ - ശബരിമല,കാഞ്ഞങ്ങാട്-പാണത്തൂര്‍ പാതയും സര്‍വേ നടത്തും. പുതിയ 21 പാസഞ്ചര്‍ തീവണ്ടികളില്‍ ഒന്നുപോലും കേരളത്തിനില്ല. 75 എക്സ്പ്രസുകളില്‍ യശ്വന്ത്പൂര്‍ - കൊച്ചുവേളി പ്രതിവാരതീവണ്ടി മാത്രമാണ് കേരളത്തിനുള്ളത്.
മംഗലാപുരം-പാലക്കാട് എക്സ്പ്രസ് കോയമ്പത്തൂരിലേക്ക് നീട്ടി. നേമത്തുംകോട്ടയത്തും കോച്ചിങ് ടെര്‍മിനലുകളും പരിഗണിച്ചു. പത്ത് സ്റ്റേഷനുകളെ ആദര്‍ശ് സ്റ്റേഷനുകളാക്കുമെന്ന പ്രഖ്യാപനവും കേരളത്തിന്റെ എല്ലാ ആവശ്യങ്ങളും റെയില്‍വേ ഇത്തവണയും അവഗണിച്ചു. പാത ഇരട്ടിപ്പിക്കല്‍ , വൈദ്യുതീകരണം, കൂടുതല്‍ വണ്ടികള്‍ , സ്റ്റേഷനുകളിലും ട്രെയിനുകളിലും സൗകര്യം മെച്ചപ്പെടുത്തല്‍ തുടങ്ങിയ കേരളത്തിന്റെ ആവശ്യങ്ങള്‍ക്കൊന്നും ഒരിക്കലും പരിഹാരമില്ല. യാത്രക്കാരുടെ എണ്ണം പത്തുവര്‍ഷത്തിനിടയ്ക്ക് പതിന്മടങ്ങ് കൂടിയപ്പോള്‍ , അതിനനുസരിച്ച് പാളവും വണ്ടിയും മറ്റു സൗകര്യവും കിട്ടിയില്ല.
ഓരോ ബജറ്റിലും കേരളത്തിന് പ്രഖ്യാപനങ്ങളല്ലാതെ നേരത്തെ പ്രഖ്യാപിച്ച പദ്ധതികള്‍ക്ക് ആവശ്യമായ ഫണ്ട് നീക്കിവയ്ക്കാറില്ല. തിരുവനന്തപുരവും കൊച്ചിയും കോഴിക്കോടും അന്താരാഷ്ട്ര നിലവാരത്തിലേക്ക് ഉയര്‍ത്തുമെന്നതും കേട്ടുമടുത്ത വാഗ്ദാനം. ചെങ്ങന്നൂര്‍ , ഏറ്റുമാനൂര്‍ , കാഞ്ഞിരമറ്റം, കുറുപ്പുന്തറ, മാരാരിക്കുളം, മുളന്തുരുത്തി, പിറവം റോഡ്, ശാസ്താംകോട്ട, വൈക്കംറോഡ്, വെള്ളാരക്കാട് സ്റ്റേഷനുകളെ ആദര്‍ശ് സ്റ്റേഷനുകളാക്കുമെന്ന പ്രഖ്യാപനം,തിരുവനന്തപുരം റെയില്‍വേ മെഡിക്കല്‍ കോളേജ്, നാഗര്‍കോവില്‍ - തിരുവനന്തപുരം വൈദ്യുതീകരണം,തകഴി- തിരുവല്ല, കണ്ണൂര്‍ - മട്ടന്നൂര്‍ , തിരുവല്ല-റാന്നി-പമ്പ, കോഴിക്കോട്- ബേപ്പൂര്‍ , നഞ്ചന്‍കോട്- നിലമ്പൂര്‍ റോഡ്, തലശേരി- മൈസൂരു പാതകള്‍ക്കായി സമഗ്രമായ സര്‍വേ ഇനിയും നടന്നിട്ടില്ല. റയില്‍വേ ലൈനുകളുടെ വൈദ്യുതീകരണവും പാത ഇരട്ടിപ്പിക്കലും പൂര്‍ത്തിയായിട്ടില്ല.
deshabhimani news


എല്ലാ ക്ലാസ്സുകളിലും യാത്രാ നിരക്ക് കൂട്ടുന്ന റെയില്‍വെ ബജറ്റ് മന്ത്രി ദിനേശ്ത്രിവേദി അവതരിപ്പിച്ചു. കേരളത്തിന് അവഗണന തുടരുകയാണ്. പ്ലാറ്റ് ഫോം നിരക്ക് അഞ്ചു രൂപയാക്കി. കിലോമീറ്റിന് രണ്ടു പൈസ മുതല്‍ 30 പൈസവരെയാണ് കൂട്ടിയത്. സ്ലീപ്പര്‍ കോച്ചില്‍ കേരളത്തില്‍ നിന്ന് ഡല്‍ഹിക്കു പോകുന്നവര്‍ക്ക് 150 രൂപവരെ കൂടും. ത്രീടയര്‍ എസിയില്‍ 300 രൂപ കൂടും. യാത്രക്കാര്‍ക്ക് ഏറ്റവും ദോഷകരമായ നിര്‍ദേശം ചാര്‍ജ് തീരുമാനിക്കുന്നത് റെഗുലേറ്ററി അതോറിറ്റിക്കു വിടാനുള്ളതാണ്. ഇക്കാര്യം പരിഗണിക്കാന്‍ വിദഗ്ധ സമിതി രൂപീകരിക്കുമെന്ന് മന്ത്രി അറിയിച്ചു. 25 രൂപ ടിക്കറ്റിന് യാത്ര ചെയ്യാവുന്ന ദൂരം 150 കിലോമീറ്ററാക്കി
ReplyDeleteകൊല്ലം റെയില്‍വേ സ്റ്റേഷനിലെ ടിക്കറ്റ് ചെക്കിങ് സ്ലീപ്പര്‍ ഡിപ്പോ പൂട്ടുന്നു. കൊല്ലം റെയില്‍വേ സ്റ്റേഷനെ തരംതാഴ്ത്തുന്നതിന്റെ ഭാഗമായാണ് 1979ല്‍ ആരംഭിച്ച ഡിപ്പോ നിര്‍ത്തലാക്കാന്‍ നടപടിയായത്. സ്ലീപ്പര്‍ കോച്ചുകളിലെ ടിക്കറ്റ് പരിശോധകരുടെ ഡിപ്പോ തിരുവനന്തപുരത്തേക്ക് മാറ്റാനാണ് നീക്കം. നിലവില്‍ 57 ജീവനക്കാരാണ് ഡിപ്പോയിലുള്ളത്. കൊല്ലം ജങ്ഷനു കീഴിലുള്ള റെയില്‍വേ വിഭാഗങ്ങളില്‍ ഏറ്റവുമധികം ജീവനക്കാരുള്ള ഡിപ്പോയാണിത്. ഡിപ്പോ പൂട്ടുന്നതില്‍ എസ്ആര്എംയുവിന്റെ പിന്തുണയുണ്ട്. മാര്‍ച്ച് ഒന്നിന് ചേര്‍ന്ന ടിക്കറ്റ് ചെക്കിങ് ജീവനക്കാരുടെ പിന് പോയിന്റ് യോഗത്തിലാണ് കോട്ടയം, ആലപ്പുഴ, തൃശൂര്‍ ഡിപ്പോകള്‍ക്കൊപ്പം കൊല്ലം ഡിപ്പോയും നിര്‍ത്തലാക്കാന്‍ തീരുമാനമെടുത്തത്. തീരുമാനത്തെ എസ്ആര്‍എംയു അനുകൂലിച്ചു. എന്നാല്‍ , കൊല്ലം റെയില്‍വേ സ്റ്റേഷന്റെ പ്രാധാന്യം ഇല്ലാതാക്കുന്ന റെയില്‍വേ അധികൃതരുടെ നടപടിയില്‍ പ്രതിഷേധിച്ച് ദക്ഷിണ റെയില്‍വേ എംപ്ലോയീസ് യൂണിന് (ഡിആര്‍ഇയു) യോഗം ബഹിഷ്കരിച്ചു. കേന്ദ്രസര്‍ക്കാരിന്റെ ഉദാരവല്‍ക്കരണനയത്തിന്റെ ഭാഗമായാണ് ടിക്കറ്റ് ചെക്കിങ് സ്ലീപ്പര്‍ ഡിപ്പോ നിര്‍ത്തലാക്കുന്നത്. ജീവനക്കാരുടെ എണ്ണം കുറച്ച് അധിക ജോലിഭാരം അടിച്ചേല്‍പ്പിക്കുകയാണ് ലക്ഷ്യം. ഇതിനെതിരെ ഡിആര്‍ഇയു സമരം ആരംഭിച്ചു.
ReplyDelete