വാള്‍സ്ട്രീറ്റ് പ്രക്ഷോഭകര്‍ മെയ് ഒന്ന് അന്താരാഷ്ട്ര തൊഴിലാളി ദിനത്തില്‍ അമേരിക്കയിലുടനീളം പണിമുടക്കിന് തയ്യാറെടുക്കുന്നു. സാമ്പത്തിക നീതിക്കും യഥാര്‍ഥ ജനാധിപത്യത്തിനും വേണ്ടി നടക്കുന്ന പണിമുടക്കില്‍ എല്ലാ ജനവിഭാഗങ്ങളുടെയും പിന്തുണയാണ് പ്രക്ഷോഭകര്‍ അഭ്യര്‍ഥിക്കുന്നത്. തൊഴില്‍, പഠനം, വീട്ടുജോലികള്‍, ഷോപ്പിംഗ്, ബാങ്കിംഗ് തുടങ്ങി എല്ലാ ജോലികളും ഉപേക്ഷിച്ച് തെരുവുകളില്‍ അണിനിരക്കുക എന്നതാണ് പ്രക്ഷോഭകരുടെ ആഹ്വാനം.
പണിമുടക്ക് വിജയിപ്പിക്കുന്നതിനുള്ള വിപുലമായ തയ്യാറെടുപ്പുകള്‍ ഡസന്‍കണക്കിനു നഗരങ്ങളില്‍ നടന്നുവരികയാണ്. തൊഴിലാളി സംഘടനകള്‍, കുടിയേറ്റക്കാരുടെ അവകാശസംരക്ഷണ സംഘടനകള്‍, കലാകാരന്മാര്, വിശ്വാസി സംഘടനാ നേതാക്കള്‍ എന്നിങ്ങനെ വാള്‍സ്ട്രീറ്റ് പ്രക്ഷോഭകര്‍ക്കു പുറമെ നിരവധി സംഘടനകള്‍ തയ്യാറെടുപ്പുകളില്‍ പങ്കാളികളാകുന്നുണ്ട്.
ഇതിനിടെ പ്രക്ഷോഭകര്‍ ബാങ്ക് ഓഫ് അമേരിക്കയുടെ ന്യൂയോര്‍ക്ക് സിറ്റി ബ്രാഞ്ച് കയ്യടക്കി. ദശലക്ഷക്കണക്കിനു അമേരിക്കന്‍ ഭവനങ്ങള്‍ കൊള്ളയടിച്ച ബാങ്കാണതെന്നു പ്രക്ഷോഭകര്‍ പറയുന്നു. സാമ്പത്തിക തകര്‍ച്ചയില്‍ നിന്ന് ബാങ്കിനെ ജാമ്യത്തിലെടുക്കാന്‍ നികുതിദായകരുടെ 230 ബില്യന്‍ ഡോളറാണ് അമേരിക്കന്‍ ഗവണ്മെന്റ് ചിലവഴിച്ചത്. തൊഴിലാളികളുടെയും ജീവനക്കാരുടെയും കൂട്ടായ വിലപേശാനുള്ള അവകാശം നിഷേധിച്ച് വിസ്കോണ്‍സില്‍ ഗവര്‍ണര്‍ സ്കോട്ട് വാള്‍ക്കര്‍ നടത്തിയ നിയമനിര്‍മാണത്തിന്റെ ഒന്നാം വാര്‍ഷികം പ്രമാണിച്ച് മാഡിസനിലെ ഗവണ്മെന്റ് ആസ്ഥാനത്ത് 60,000 പേര് പ്രകടനം നടത്തി.
janayugom 140312

ReplyDelete