കടലുണ്ടി: കെഎന്‍എ ഖാദര്‍ എംഎല്‍എയുടെ സബ്മിഷന് മറുപടിയായി മന്ത്രി കെ ബി ഗണേശ്കുമാര്‍ കടലുണ്ടി കമ്യൂണിറ്റി റിസര്‍വിനെ സംബന്ധിച്ച് നിയമസഭയില്‍ നല്കിയ മറുപടി വസ്തുതാ വിരുദ്ധവും ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുന്നതുമാണെന്ന് കമ്യൂണിറ്റി റിസര്‍വ് മാനേജ്മെന്റ് കമ്മിറ്റി.
1972ലെ വൈല്‍ഡ് ലൈഫ് ആക്ട് 36 ഡി പ്രകാരമാണ് കമ്മിറ്റി നിലവില്‍വന്നത്. സെന്‍ട്രല്‍ വൈല്‍ഡ് ലൈഫ് ആക്ട് പ്രകാരമാണ് പ്രവര്‍ത്തിച്ചുവരുന്നത്. 2008 നവംബറില്‍ നിലവില്‍വന്ന കമ്മിറ്റിയുടെ കാലാവധി അഞ്ച് വര്‍ഷമാണ്. എന്നാല്‍ കമ്യൂണിറ്റി റിസര്‍വ് സംവിധാനം പിരിച്ചുവിടണമെന്നാവശ്യപ്പെട്ട് യുഡിഎഫും ബിജെപിയും സമരപരിപാടികള്‍ നടത്തിയിരുന്നു. ഇത് കമ്മിറ്റിയുടെ ദൈനംദിന പ്രവര്‍ത്തനങ്ങളെ ബാധിച്ചു. കഴിഞ്ഞ സര്‍ക്കാരിന്റെ കാലത്ത് അനുവദിച്ച 1.53 കോടി രൂപയുടെ ഇക്കോ ടൂറിസം പദ്ധതി നടപ്പിലാക്കുന്നത് തടഞ്ഞു. യുഡിഎഫ് സര്‍ക്കാര്‍ അധികാരത്തില്‍ വന്നതിനുശേഷം നിലവിലുള്ള കമ്മിറ്റി പിരിച്ചുവിടുന്നതിന് ശ്രമിക്കുകയാണ്. റിസര്‍വ് പ്രദേശത്ത് സന്ദര്‍ശിക്കുന്നവരില്‍നിന്ന് ഫീസും കമ്മിറ്റി ഈടാക്കുന്നില്ല. ഫീസ് ഈടാക്കി അഴിമതി നടത്തുന്നുവെന്ന മന്ത്രിയുടെ നിയമസഭാ പ്രസംഗം തിരുത്തണം.
കമ്യൂണിറ്റി റിസര്‍വില്‍ നടപ്പാക്കാന്‍പോകുന്ന ഇക്കോ ടൂറിസം പദ്ധതിക്ക് മാനേജ്മെന്റ് കമ്മിറ്റി അംഗീകാരം നല്കി. കടലുണ്ടി 42.33 ലക്ഷം, വള്ളിക്കുന്ന് 35.6 ലക്ഷം, ബാലാതിരുത്തി 23.14 ലക്ഷം എന്നിങ്ങനെയാണ് ഫണ്ട് വിനിയോഗിക്കുക. 25ന് പ്രാദേശിക പരിസ്ഥിതി പ്രവര്‍ത്തകര്‍ക്കായി പഠനക്യാമ്പ് നടത്താന്‍ തീരുമാനിച്ചു. ചെയര്മാന് അനില്‍ മാരാത്ത് അധ്യക്ഷനായി. പി സുനില്‍കുമാര്‍ , എം നാരായണന് , പി ശശീന്ദ്രന് , സെക്രട്ടറി ടി പ്രഭാകരന് എന്നിവര്‍ സംസാരിച്ചു.
deshabhimani 110312
കെഎന്‍എ ഖാദര്‍ എംഎല്‍എയുടെ സബ്മിഷന് മറുപടിയായി മന്ത്രി കെ ബി ഗണേശ്കുമാര്‍ കടലുണ്ടി കമ്യൂണിറ്റി റിസര്‍വിനെ സംബന്ധിച്ച് നിയമസഭയില്‍ നല്കിയ മറുപടി വസ്തുതാ വിരുദ്ധവും ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുന്നതുമാണെന്ന് കമ്യൂണിറ്റി റിസര്‍വ് മാനേജ്മെന്റ് കമ്മിറ്റി.
ReplyDelete