നാഥനില്ലാക്കളരിയായി വകുപ്പ്
അഞ്ചു വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം വീണ്ടും എസ്എസ്എല്‍സി, ഹയര്‍സെക്കന്‍ഡറി പരീക്ഷകള്‍ അലങ്കോലമായി. ചോദ്യപേപ്പര്‍ മാറിനല്കിയും ഉത്തരക്കടലാസുകള്‍ സൂക്ഷിക്കേണ്ടത് എങ്ങനെയെന്നുപോലും മാര്‍ഗനിര്‍ദേശം നല്‍കാതെയും വിദ്യാഭ്യാസ വകുപ്പ് നാഥനില്ലാക്കളരിയായി മാറിയിട്ടും വകുപ്പ് മന്ത്രിയും സര്‍ക്കാരും അനങ്ങുന്നില്ല. രോഗബാധിതരായ വിദ്യാര്‍ഥികളെ പ്രത്യേകമായി പരീക്ഷ എഴുതിപ്പിക്കുന്നത് പതിവാണ്. ഇത്തവണ കണ്ണൂരില്‍ ഒരു വിദ്യാര്‍ഥിനിയെ പരീക്ഷ എഴുതാന്‍ അനുവദിക്കാതെയും അധികൃതര്‍ ക്രൂരത കാട്ടി.
ഹാള്ടിക്കറ്റിലും ഉത്തരക്കടലാസിലും വ്യത്യസ്തമായ മാര്‍ഗനിര്‍ദേശങ്ങള്‍ നല്കി പരീക്ഷയുടെ രണ്ടാം നാളിലും വിദ്യാഭ്യാസ വകുപ്പ് പലേടത്തും വിദ്യാര്‍ഥികളെയും അധ്യാപകരെയും കുഴക്കി. വിദ്യാര്‍ഥികള്‍ വാങ്ങുന്ന അധിക ഷീറ്റില്‍ രജിസ്റ്റര്‍ നമ്പര്‍ എഴുതണമെന്നാണ് വ്യവസ്ഥ. ഇത് ഹാള്‍ ടിക്കറ്റില്‍ വ്യക്തമായി രേഖപ്പെടുത്തിയിട്ടുണ്ട്. എന്നാല്‍ , അധിക ഷീറ്റില്‍ രജിസ്റ്റര്‍ നമ്പര്‍ എഴുതരുതെന്ന് ചില പരീക്ഷാ കേന്ദ്രങ്ങളില്‍ വിതരണംചെയ്ത ഉത്തരക്കടലാസിലെ മെയിന്‍ ഷീറ്റില്‍ നിര്‍ദേശിക്കുന്നു. ഇത് കണ്ടതോടെ വിദ്യാര്‍ഥികള്‍ എന്തുചെയ്യണമെന്നറിയാതെ കുഴങ്ങി. ഏത് നിര്‍ദേശം പാലിക്കണമെന്നറിയാതെ ചിലേടത്ത് അധ്യാപകരും ബുദ്ധിമുട്ടി. കഴിഞ്ഞ വര്‍ഷം ബാക്കിവന്ന ഉത്തരക്കടലാസുകളായതുകൊണ്ടാണിങ്ങിനെ സംഭവിച്ചതെന്നാണ് പരീക്ഷാ ഭവന് അധികൃതര്‍ നല്കുന്ന വിശദീകരണം. എന്നാല്‍ , പഴയ ഉത്തരക്കടലാസുകള്‍ ഉപയോഗിക്കേണ്ട ഒരു സാഹചര്യവുമില്ല. എന്നിട്ടും ഇങ്ങനെ സംഭവിച്ചത് ദുരൂഹതയുണര്‍ത്തുന്നു.
പാറശാലയില്‍ ചോദ്യക്കടലാസ് മാറി നല്കിയതും ഒറ്റപ്പെട്ട സംഭവമല്ല. പാറശാല ഇവാന്‍സ് ഹൈസ്കൂളില്‍ ഒന്നാം നമ്പര്‍ ഹാളില്‍ പരീക്ഷയെഴുതിയ 21 വിദ്യാര്‍ഥികള്‍ക്കാണ് ചോദ്യപേപ്പര്‍ മാറിനല്‍കിയത്. റഗുലര്‍ വിദ്യാര്‍ഥികള്‍ക്ക് പ്രൈവറ്റ് വിദ്യാര്‍ഥികളുടെ ചോദ്യപേപ്പറാണ് നല്‍കിയത്. ഹയര്‍സെക്കന്‍ഡറി ഉത്തരക്കടലാസുകള്‍ എങ്ങോട്ട് അയക്കണമെന്ന നിര്‍ദേശംപോലും അധികൃതര്‍ ഇത്തവണ നല്‍കിയിരുന്നില്ല. വിദ്യാഭ്യാസ വകുപ്പില്‍ നടമാടുന്ന കെടുകാര്യസ്ഥതയുടെ തെളിവാണിത്.
ഉന്നതവിദ്യാഭ്യാസ മേഖല യുഡിഎഫ് നിയന്ത്രണത്തിലാക്കും: റബ്ബ്
കോഴിക്കോട്: ഉന്നത വിദ്യാഭ്യാസരംഗം പൂര്‍ണമായി യുഡിഎഫ് നിയന്ത്രണത്തിലാക്കുമെന്ന് വിദ്യാഭ്യാസ മന്ത്രി പി കെ അബ്ദുറബ്ബ് പറഞ്ഞു. സംസ്ഥാനത്ത് അറബിക് ആന്‍ഡ് ഫോറിന് ലാംഗ്വേജസ് സര്‍വകലാശാല വിഷയത്തില്‍ മന്ത്രിസഭ തീരുമാനമെടുക്കും. കോണ്‍ഫെഡറേഷന്‍ ഓഫ് കോളേജ് ടീച്ചേഴ്സ് സംഘടിപ്പിച്ച ഉന്നതവിദ്യാഭ്യാസത്തിന്റെ കേരളീയ പരിസരം സെമിനാര്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
വിദേശ സര്‍വകലാശാലകള്‍ കടന്നുവരുന്നതിനെ പ്രോത്സാഹിപ്പിക്കും. അതിനെ ആഗോളവത്കരണമായി വ്യാഖ്യാനിക്കുന്നത് രാഷ്ട്രീയപ്രേരിതമാണ്. അത്തരം പ്രചാരണത്തെ രാഷ്ട്രീയമായി നേരിടും. അതിന് മുന്നണിയുടെ പൂര്‍ണപിന്തുണയുണ്ട്. ക്രേംബ്രിഡ്ജ്, ഓക്സ്ഫോര്‍ഡ് തുടങ്ങിയ വിദേശ സര്‍വകലാശാലകളുടെ കോഴ്സുകള്‍ പഠിക്കാന്‍ ദുബായ് മാതൃകയില്‍ അക്കാദമി സിറ്റി ആരംഭിക്കുന്നത് സര്‍ക്കാരിന്റെ പരിഗണനയിലാണ്. ഇതുസംബന്ധിച്ച പഠനത്തിന് ഉന്നതവിദ്യാഭ്യാസവകുപ്പ് സെക്രട്ടറിയെയും കലിക്കറ്റ് സര്‍വകലാശാല വിസിയെയും ചുമതലപ്പെടുത്തി. ഇവരുടെ റിപ്പോര്‍ട്ട് ലഭിച്ചാലുടന്‍ തീരുമാനമെടുക്കും
deshabhimani news
അഞ്ചു വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം വീണ്ടും എസ്എസ്എല്‍സി, ഹയര്‍സെക്കന്‍ഡറി പരീക്ഷകള്‍ അലങ്കോലമായി. ചോദ്യപേപ്പര്‍ മാറിനല്കിയും ഉത്തരക്കടലാസുകള്‍ സൂക്ഷിക്കേണ്ടത് എങ്ങനെയെന്നുപോലും മാര്‍ഗനിര്‍ദേശം നല്‍കാതെയും വിദ്യാഭ്യാസ വകുപ്പ് നാഥനില്ലാക്കളരിയായി മാറിയിട്ടും വകുപ്പ് മന്ത്രിയും സര്‍ക്കാരും അനങ്ങുന്നില്ല. രോഗബാധിതരായ വിദ്യാര്‍ഥികളെ പ്രത്യേകമായി പരീക്ഷ എഴുതിപ്പിക്കുന്നത് പതിവാണ്. ഇത്തവണ കണ്ണൂരില്‍ ഒരു വിദ്യാര്‍ഥിനിയെ പരീക്ഷ എഴുതാന്‍ അനുവദിക്കാതെയും അധികൃതര്‍ ക്രൂരത കാട്ടി.
ReplyDelete