Wednesday, March 14, 2012

കുടിവെള്ളത്തിന് ഉമ്മന്‍ചാണ്ടിയുടെ വീടിനുമുന്നില്‍ നാട്ടുകാരുടെ ഉപവാസം

"തെരഞ്ഞെടുപ്പില്‍ ഉമ്മന്‍ചാണ്ടിയുടെ മോഹനവാഗ്ദാനങ്ങളില്‍പ്പെട്ടതാണ് ഞങ്ങള്‍ക്കു പറ്റിയ പിഴവ്. വെള്ളവും വെളിച്ചവും വഴിയും തരാമെന്നു പറഞ്ഞ് വോട്ടുവാങ്ങിയശേഷം പറ്റിച്ചു". കുടിവെള്ളപദ്ധതി നടപ്പാക്കാത്തതില്‍ പ്രതിഷേധിച്ച് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെ പുതുപ്പള്ളിയിലെ വീടിനുമുന്നില്‍ നടക്കുന്ന ഉപവാസത്തിനു നേതൃത്വം നല്‍കുന്ന കോണ്‍ഗ്രസ് പ്രവര്‍ത്തക മോളിയുടേതാണ് വാക്കുകള്‍ . നാട്ടുകാര്‍ സംഘടിച്ച സമരത്തിന്റെ കണ്‍വീനറും ഇവരാണ്. പയ്യപ്പാടി പുതുവയല്‍ നിവാസികളാണ് സമരം നടത്തിയത്. കുഞ്ഞുകുട്ടികളും വനിതകളുമടങ്ങുന്ന നൂറില്‍പരം കുടുംബങ്ങളാണ് ഉപവസിച്ചത്. വിദ്യാര്‍ഥികള്‍ സ്കൂളില്‍ പോകാതെയും സമരത്തിനെത്തി.
മുഖ്യമന്ത്രിയുടെ മണ്ഡലത്തില്‍ വികസനപ്പെരുമഴയാണെന്നാണ് പുറത്തുള്ളവരുടെ ധാരണ. വെള്ളവും വെളിച്ചവുമില്ലാതെ വലയുന്ന ഞങ്ങളുടെ ദുരിതം ആരും അറിയുന്നില്ലെന്ന് സമരത്തില്‍ പങ്കെടുത്തവര്‍ പറഞ്ഞു. "കുടിവെള്ളപദ്ധതി പൂര്‍ത്തീകരിക്കും വരെ സമരം ചെയ്യും. മൂന്നുവര്‍ഷം മുമ്പ് പദ്ധതിക്കായി ടാങ്ക് കെട്ടിയതാണ് ആകെ ചെയ്തത് "-മോളി പറഞ്ഞു. മൂന്നുമാസത്തിനുള്ളില്‍ റോഡും കുടിവെള്ളവും വെളിച്ചവും എത്തിക്കുമെന്നായിരുന്നു തെരഞ്ഞെടുപ്പുവേളയില്‍ ഉമ്മന്‍ചാണ്ടി പ്രഖ്യാപിച്ചത്. പദ്ധതിയുടെ പേരില്‍ ഓരോ വീട്ടില്‍നിന്ന് ഗുണഭോക്തൃ വിഹിതമായി 2,000 രൂപ വീതം അന്നത്തെ ജില്ലാപഞ്ചായത്തംഗവും ഇപ്പോള്‍ പുതുപ്പള്ളി പഞ്ചായത്ത് പ്രസിഡന്റുമായ ജെസിമോള്‍ മനോജിനെ ഏല്‍പ്പിച്ചതായും നാട്ടുകാര്‍ പറയുന്നു.കൂലിവേലക്കാരായ പ്രദേശവാസികള്‍ രാവിലെ പണിക്കിറങ്ങും മുമ്പ് ഒരുകിലോമീറ്ററോളം നടന്നുപോയാണ് കുടിവെള്ളം ശേഖരിക്കുന്നത്. തങ്ങള്‍ ഇതുവരെ കോണ്‍ഗ്രസിനാണ് വോട്ടുനല്‍കിയതെന്നും വാഗ്ദാനലംഘനം കാട്ടിയതിനാലാണ് സമരത്തിനെത്തിയതെന്നും ഇവര്‍ പറയുന്നു.

deshabhimani 140312

2 comments:

  1. "തെരഞ്ഞെടുപ്പില്‍ ഉമ്മന്‍ചാണ്ടിയുടെ മോഹനവാഗ്ദാനങ്ങളില്‍പ്പെട്ടതാണ് ഞങ്ങള്‍ക്കു പറ്റിയ പിഴവ്. വെള്ളവും വെളിച്ചവും വഴിയും തരാമെന്നു പറഞ്ഞ് വോട്ടുവാങ്ങിയശേഷം പറ്റിച്ചു". കുടിവെള്ളപദ്ധതി നടപ്പാക്കാത്തതില്‍ പ്രതിഷേധിച്ച് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെ പുതുപ്പള്ളിയിലെ വീടിനുമുന്നില്‍ നടക്കുന്ന ഉപവാസത്തിനു നേതൃത്വം നല്‍കുന്ന കോണ്‍ഗ്രസ് പ്രവര്‍ത്തക മോളിയുടേതാണ് വാക്കുകള്‍ . നാട്ടുകാര്‍ സംഘടിച്ച സമരത്തിന്റെ കണ്‍വീനറും ഇവരാണ്. പയ്യപ്പാടി പുതുവയല്‍ നിവാസികളാണ് സമരം നടത്തിയത്. കുഞ്ഞുകുട്ടികളും വനിതകളുമടങ്ങുന്ന നൂറില്‍പരം കുടുംബങ്ങളാണ് ഉപവസിച്ചത്. വിദ്യാര്‍ഥികള്‍ സ്കൂളില്‍ പോകാതെയും സമരത്തിനെത്തി.

    ReplyDelete
  2. മാങ്കോട്-ചാച്ചിപ്പുന്ന റോഡ് ഗതാഗതയോഗ്യമാക്കണമെന്ന് ആവശ്യപ്പെട്ട് ആക്ഷന്‍ കൗണ്‍സിലിന്റെ നേതൃത്വത്തില്‍ മന്ത്രി ഗണേശ്കുമാറിന്റെ പത്തനാപുരത്തെ വീട്ടിലേക്ക് നാട്ടുകാര്‍ മാര്‍ച്ച് നടത്തി. സ്ത്രീകളും കുട്ടികളുമടക്കം നിരവധിപേര്‍ പങ്കെടുത്ത മാര്‍ച്ച് പഞ്ചായത്ത് ഓഫീസിനു സമുീപം പൊലീസ് തടഞ്ഞത് വാക്കേറ്റത്തിനിടയാക്കി. മൈക്ക് ഉപയോഗിക്കാന്‍ അനുമതി നല്‍കാത്തതും നാട്ടുകാരുടെ പ്രതിഷേധത്തിന് ആക്കംകൂട്ടി. ബുധനാഴ്ച പകല്‍ 11നായിരുന്നു മാര്‍ച്ച്. കല്ലുകടവില്‍നിന്ന് ടൗണ്‍ചുറ്റി നടന്ന മാര്‍ച്ച് പഞ്ചായത്ത് ഓഫീസിനു സമീപം പൊലീസ് തടഞ്ഞു. തുടര്‍ന്ന് റോഡില്‍ കുത്തിയിരുന്ന് പ്രതിഷേധിച്ചു. മാര്‍ച്ച് ആക്ഷന്‍ കൗണ്‍സില്‍ രക്ഷാധികാരി സി സതീഷ്ചന്ദ്ര ഉദ്ഘാടനംചെയ്തു.

    ReplyDelete