Thursday, March 15, 2012

സെല്‍വരാജിന്റെ രാജി സ്പീക്കര്‍ സ്വീകരിച്ചത് വഴിവിട്ട്

ആര്‍ സെല്‍വരാജിന്റെ രാജിക്കാര്യത്തില്‍ സ്പീക്കര്‍ ജി കാര്‍ത്തികേയന് മുന്നറിവുണ്ടായിരുന്നുവെന്ന് സാഹചര്യങ്ങള്‍ വ്യക്തമാക്കുന്നതായി മുന്‍ സ്പീക്കര്‍ എം വിജയകുമാര്‍ പറഞ്ഞു. രാജി സ്വീകരിക്കുന്നതില്‍ സ്പീക്കര്‍ ശരിയായ രീതിയിലല്ല പ്രവര്‍ത്തിച്ചതെന്നും അദ്ദേഹം വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.

സ്പീക്കറുടെ വീട്ടിലല്ല രാജി അംഗീകരിക്കേണ്ടത്. ആരെങ്കിലും രാജിക്കത്ത് വീട്ടിലെത്തി നല്‍കിയാല്‍ നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കേണ്ടത് ഓഫീസിലാണ്. എന്നാല്‍ , സെല്‍വരാജിന്റെ രാജി അംഗീകരിച്ചതായി സ്പീക്കര്‍ വീട്ടില്‍നിന്നുതന്നെ അറിയിച്ചു. കേരളത്തിന്റെ ചരിത്രത്തില്‍ ആദ്യമാണ് ഇങ്ങനെയൊരു തീരുമാനം. രാജിക്കത്തു നല്‍കലും സ്വീകരിക്കലും അംഗീകരിക്കലുമെല്ലാം ഓഫീസ് പ്രവൃത്തിസമയത്തിനുമുമ്പ് നടന്നു. വിഷയത്തില്‍ തിടുക്കപ്പെട്ട് തുടര്‍നടപടികള്‍ സ്വീകരിച്ചതും സംശയം ബലപ്പെടുത്തുന്നു. ഇതില്‍നിന്നെല്ലാം വ്യക്തമാകുന്നത് സെല്‍വരാജ് രാജിവയ്ക്കുമെന്ന് സ്പീക്കര്‍ക്കും മുന്നറിവുണ്ടെന്നാണ്. ഈ കുതിരക്കച്ചവടത്തെക്കുറിച്ച് ജുഡീഷ്യല്‍ അന്വേഷണത്തിന് സര്‍ക്കാര്‍ തയ്യാറായാല്‍ തെളിവുകള്‍ നല്‍കും. സംഭവത്തിനു പിന്നില്‍ മുഖ്യമന്ത്രിക്കു പങ്കുണ്ടെന്ന ആരോപണങ്ങളാണ് ഉയര്‍ന്നിരിക്കുന്നത്. അതിനാല്‍ സിറ്റിങ് ജഡ്ജിയെക്കൊണ്ട് ഹൈക്കോടതിയുടെ നിരീക്ഷണത്തില്‍ അന്വേഷണം വേണമെന്നും വിജയകുമാര്‍ ആവശ്യപ്പെട്ടു.

deshabhimani 150312

1 comment:

  1. ആര്‍ സെല്‍വരാജിന്റെ രാജിക്കാര്യത്തില്‍ സ്പീക്കര്‍ ജി കാര്‍ത്തികേയന് മുന്നറിവുണ്ടായിരുന്നുവെന്ന് സാഹചര്യങ്ങള്‍ വ്യക്തമാക്കുന്നതായി മുന്‍ സ്പീക്കര്‍ എം വിജയകുമാര്‍ പറഞ്ഞു. രാജി സ്വീകരിക്കുന്നതില്‍ സ്പീക്കര്‍ ശരിയായ രീതിയിലല്ല പ്രവര്‍ത്തിച്ചതെന്നും അദ്ദേഹം വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.

    ReplyDelete