Sunday, March 11, 2012
ഗാസയില്‍ വീണ്ടും ഇസ്രയേലി ചോരക്കളി
ഗാസ മുനമ്പിലെ പലസ്തീന്മണ്ണിനെ ഇസ്രയേല്‍ വീണ്ടും ചോരക്കളമാക്കി. വെള്ളിയാഴ്ച രാത്രി മുതല്‍ ആരംഭിച്ച ഇസ്രയേലി വ്യോമാക്രമണത്തില്‍ 14 പലസ്തീന്‍കാര്‍ കൊല്ലപ്പെട്ടു. ഇരുപതിലേറെ പേര്‍ക്ക് ഗുരുതരമായി പരിക്കേറ്റു. വെള്ളിയാഴ്ച കാര്സ്ഫോടനത്തിലൂടെ രണ്ടു പലസ്തീന് നേതാക്കളെ വകവരുത്തിക്കൊണ്ടാണ് ഇസ്രയേല്‍ വീണ്ടും ഗാസയില്‍ കൂട്ടക്കുരുതിക്ക് സാഹചര്യമൊരുക്കിയത്. ഈ ആക്രമണത്തിനെതിരെ ഗാസയില്‍ പ്രതിഷേധം അലയടിക്കുമ്പോഴാണ് ഇസ്രയേലി സേന വ്യോമാക്രമണം തുടങ്ങിയത്. വിവിധ മേഖലകളിലായി 13 വട്ടം ആക്രമണം നടത്തിയെന്ന് ഇസ്രയേലി സൈന്യം സമ്മതിച്ചു. തെക്കന്‍ ഇസ്രയേലിലേക്ക് പലസ്തീനില്‍നിന്ന് റോക്കറ്റ് തൊടുത്തതിനു പ്രതികാരമായാണ് വ്യോമാക്രമണമെന്നും ആയുധനിര്മാണകേന്ദ്രങ്ങളും റോക്കറ്റ് തൊടുക്കുന്ന മേഖലകളുമാണ് ആക്രമിച്ചതെന്നും സൈന്യം അവകാശപ്പെട്ടു.
പോപ്പുലാര്‍ റസിസ്റ്റന്‍സ് കമ്മിറ്റി (പിആര്‍സി) തലവന്‍ സൊഹൈര്‍ അല്‍ ഖ്വയ്സി, സഹപ്രവര്‍ത്തകനായ മഹ്മൂദ് ഹനാനി എന്നിവരും ശനിയാഴ്ച പുലര്‍ച്ചെ ആക്രമണത്തില്‍ കൊല്ലപ്പെട്ടവരില്‍ ഉള്‍പ്പെടുന്നു. ഈജിപ്തിലെ സിനായ് മേഖലയില്‍നിന്ന് കഴിഞ്ഞ ആഗസ്തില്‍ തെക്കന്‍ ഇസ്രയേലിലേക്ക് ആക്രമണം ആസൂത്രണം ചെയ്തത് ഖ്വയ്സിയാണെന്ന് ഇസ്രയേല്‍ വാദിക്കുന്നു. ഖ്വയ്സിയുടെ മരണത്തിനു തിരിച്ചടിയുണ്ടാകുമെന്ന് പിആര്‍സി ഇസ്രയേലിന് മുന്നറിയിപ്പു നല്കി. തങ്ങളുടെ പത്തു പ്രവര്‍ത്തകര്‍ ഇസ്രയേലി ആക്രമണത്തില്‍ കൊല്ലപ്പെട്ടതായി ഇസ്ലാമിക് ജിഹാദിന്റെ സായുധവിഭാഗമായ അല്‍ ഖുദ്സ് ബ്രിഗേഡ്സ് പറഞ്ഞു. ഇസ്രയേലിന്റെ വ്യോമാക്രമണത്തിനു പ്രതികാരമായി തങ്ങള്‍ റോക്കറ്റ് തൊടുത്തെന്ന് പിആര്സിയും പലസ്തീന് പ്രസിഡന്റ് മഹ്മൂദ് അബ്ബാസിന്റെ ഫത്താ പാര്‍ടിയുടെ സായുധവിഭാഗമായ അല്‍ അഖ്സ ബ്രിഗേഡും വ്യക്തമാക്കി.
പലസ്തീന്മേഖലയുടെ സമാധാനം തകര്‍ക്കുന്നതും പ്രതികൂല അന്തരീക്ഷം സൃഷ്ടിക്കുന്നതുമാണ് ഇസ്രയേലിന്റെ നടപടിയെന്ന് ഫത്താ ഭൂരിപക്ഷമുള്ള പലസ്തീന് അതോറിറ്റി കുറ്റപ്പെടുത്തി. ഇസ്രയേലിനെ പിന്തിരിപ്പിക്കാന് പാശ്ചാത്യരാജ്യങ്ങള്‍ ഇടപെടണമെന്ന് പലസ്തീന് പ്രസിഡന്റ് മഹ്മൂദ് അബ്ബാസിന്റെ വക്താവ് നബില്‍ അബു ദായ്ന ആവശ്യപ്പെട്ടു. മേഖലയില്‍ സമാധാനം പുനഃസ്ഥാപിക്കാനുള്ള ശ്രമങ്ങള്‍ അട്ടിമറിക്കാനാണ് ഇസ്രയേലിന്റെ പ്രകോപനപരമായ ആക്രമണമെന്നാണ് വിലയിരുത്തപ്പെടുന്നത്.
സ്വതന്ത്രരാഷ്ട്ര പദവി ആവശ്യപ്പെട്ട് പലസ്തീന് ഐക്യരാഷ്ട്രസഭയെ സമീപിച്ചിട്ടുണ്ട്. ഭൂരിപക്ഷം രാജ്യങ്ങളും പലസ്തീന് അനുകൂലമായ നിലപാട് സ്വീകരിക്കുമ്പോഴും അമേരിക്കയും ഇസ്രയേലും മാത്രമാണ് പലസ്തീന് രാഷ്ട്രത്തിന് അംഗീകാരം നല്‍കുന്നതിനെ ശക്തിയായി എതിര്‍ക്കുന്നത്. യുഎന്‍ സംഘടനയായ യുണെസ്കോയില്‍ കഴിഞ്ഞ ഒക്ടോബറില്‍ പലസ്തീന് അംഗത്വം നല്‍കിയത് അമേരിക്കയ്ക്കും ഇസ്രയേലിനും കനത്ത പ്രഹരമായിരുന്നു. മേഖലയില്‍ സമാധാനാന്തരീക്ഷം തുടരുന്നത് പലസ്തീന് യുഎന്‍ അംഗത്വം നല്‍കാമെന്ന നിലയിലേക്ക് കാര്യങ്ങള്‍ കൊണ്ടെത്തിക്കുമെന്ന വിലയിരുത്തലാണ് ഇസ്രയേലിനെ വീണ്ടും ആക്രമണത്തിന് പ്രേരിപ്പിക്കുന്നത്. 2007 ഡിസംബറിലും ജനുവരിയിലുമായി ഗാസയില്‍ ഇസ്രയേല്‍ സേന നടത്തിയ വ്യോമാക്രണത്തില്‍ ആയിരത്തഞ്ഞൂറിലേറെ പേരാണ് കൊല്ലപ്പെട്ടത്. ഇതില്‍ ഭൂരിപക്ഷവും കുട്ടികളായിരുന്നു.
deshabhimani 110312
Labels:
ഇസ്രയേല്‍ ഭീകരത,
പലസ്തീന്,
രാഷ്ട്രീയം,
വാർത്ത
Subscribe to:
Post Comments (Atom)

ഗാസ മുനമ്പിലെ പലസ്തീന്മണ്ണിനെ ഇസ്രയേല്‍ വീണ്ടും ചോരക്കളമാക്കി. വെള്ളിയാഴ്ച രാത്രി മുതല്‍ ആരംഭിച്ച ഇസ്രയേലി വ്യോമാക്രമണത്തില്‍ 14 പലസ്തീന്‍കാര്‍ കൊല്ലപ്പെട്ടു. ഇരുപതിലേറെ പേര്‍ക്ക് ഗുരുതരമായി പരിക്കേറ്റു. വെള്ളിയാഴ്ച കാര്സ്ഫോടനത്തിലൂടെ രണ്ടു പലസ്തീന് നേതാക്കളെ വകവരുത്തിക്കൊണ്ടാണ് ഇസ്രയേല്‍ വീണ്ടും ഗാസയില്‍ കൂട്ടക്കുരുതിക്ക് സാഹചര്യമൊരുക്കിയത്. ഈ ആക്രമണത്തിനെതിരെ ഗാസയില്‍ പ്രതിഷേധം അലയടിക്കുമ്പോഴാണ് ഇസ്രയേലി സേന വ്യോമാക്രമണം തുടങ്ങിയത്. വിവിധ മേഖലകളിലായി 13 വട്ടം ആക്രമണം നടത്തിയെന്ന് ഇസ്രയേലി സൈന്യം സമ്മതിച്ചു.
ReplyDeleteഗാസാ മുനമ്പിലെ പലസ്തീന്‍കാര്‍ക്കുനേരെ ഇസ്രയേലി സൈന്യം വ്യോമാക്രമണം തുടരുന്നു. തിങ്കളാഴ്ച ആക്രമണങ്ങളില്‍ അഞ്ചുപേര്‍കൂടി കൊല്ലപ്പെട്ടു. ഇതോടെ നാലുദിവസത്തിനിടെ കൊല്ലപ്പെട്ടവരുടെ എണ്ണം 23 ആയി. ആവശ്യമുള്ളിടത്തോളം കാലം ഗാസയിലേക്കുള്ള ആക്രമണം തുടരുമെന്ന് ഇസ്രയേല്‍ പ്രധാനമന്ത്രി ബെന്യാമിന് നെതന്യാഹു ഞായറാഴ്ച വൈകിട്ട് വ്യക്തമാക്കിയിരുന്നു. ഇതിനുപിന്നാലെ അര്‍ധരാത്രിമുതലാണ് ആക്രമണം ശക്തമാക്കിയത്. എട്ട് കേന്ദ്രത്തിലെങ്കിലും ആക്രമണമുണ്ടായെന്നും 41 പേര്‍ക്ക് പരിക്കേറ്റെന്നും പലസ്തീന് മെഡിക്കല്‍ അധികൃതര്‍ പറഞ്ഞു. തെക്കന്‍ നഗരമായ ഖാന് യുനിസില്‍ നടന്ന വ്യത്യസ്ത ആക്രമണങ്ങളിലാണ് രണ്ടുപേര്‍ കൊല്ലപ്പെട്ടത്. ഇതിനുപിന്നാലെ വടക്കന്‍ പട്ടണമായ ബെയ്ത് ലഹിയയില്‍ മിസൈല്‍ ആക്രമണത്തില്‍ പതിനഞ്ചുകാരന് കൊല്ലപ്പെട്ടു. വടക്കന്‍ ഗാസയില്‍ ജബലിയ അഭയാര്‍ഥി ക്യാമ്പിനുനേരെ നടന്ന ആക്രമണത്തില്‍ വൃദ്ധനും മകളും കൊല്ലപ്പെട്ടു. വെള്ളിയാഴ്ചമുതല്‍ 36 തവണയെങ്കിലും ഗാസയിലേക്ക് ഇസ്രയേലി വ്യോമസേന ആക്രമണം നടത്തിയെന്ന് ഗാസ അത്യാഹിതവിഭാഗം വക്താവ് അധം അബു സെല്‍മിയ പറഞ്ഞു.
ReplyDelete