കോവിഡ് ബാധിച്ച് മരിച്ചയാളുടെ മൃതദേഹം സംസ്‌കരിക്കാൻ ഭീതി കാരണം പലരും പിൻവാങ്ങിയപ്പോൾ ജാഗ്രത കൈവിടാതെ മുന്നോട്ടുവന്നത് കൊരട്ടിയിലെ ഡിവൈഎഫ്ഐ പ്രവർത്തകർ. കൊരട്ടി സ്വദേശി ചേകുളത്ത് മനോജി(45)ന്റെ മൃതദേഹമാണ് ഡിവൈഎഫ്ഐ പ്രവർത്തകരെത്തി സംസ്‌കരിച്ചത്.
അവിവാഹിതനാണ്. ചാലക്കുടി മുനിസിപ്പൽ ചെയർപേഴ്സൺ ജയന്തി പ്രവീൺകുമാർ, സിപിഐ എം കൊരട്ടി ലോക്കൽ സെക്രട്ടറി എം ജെ ബെന്നി എന്നിവരുടെ നേതൃത്വത്തിൽ ഡിവൈഎഫ്ഐ പ്രവർത്തകരായ ലിജോ ജോസ്, സഞ്ജുലാൽ അപ്പു, മണികണ്ഠൻ, പ്രമോദ് എന്നിവർ ചേർന്ന് പിപിഇ കിറ്റ് ധരിച്ച് ചാലക്കുടി നഗരസഭാ ക്രിമറ്റോറിയത്തിലാണ് സംസ്‌കരിച്ചത്.
കോവിഡ് ബാധിച്ച് മരിക്കുന്നവരുടെ സംസ്കാരം നടത്താൻ പലയിടത്തും ആളുകളില്ലാതാവുമ്പോൾ ജാഗ്രത കൈവിടാതെ ആ ചുമതല ഏറ്റെടുക്കാൻ തയ്യാറാവുന്നത് ഡിവൈഎഫ്ഐ പ്രവർത്തകരാണ്.
No comments:
Post a Comment