Sunday, March 11, 2012
"മൂലധനം മതം രാഷ്ട്രീയം" പ്രകാശനം ചെയ്തു
എം ബി രാജേഷ് എംപിയുടെ ലേഖനസമാഹാരമായ "മൂലധനം മതം രാഷ്ട്രീയം" എന്ന പുസ്തകം കേരള സര്‍വകലാശാല മുന്‍ വൈസ്ചാന്‍സലര്‍ ഡോ. ബി ഇക്ബാല്‍ പ്രകാശനം ചെയ്തു. ജസ്റ്റിസ് ചേറ്റൂര്‍ ശങ്കരന്‍നായര്‍ പുസ്തകം ഏറ്റുവാങ്ങി. പാലക്കാട് താരേക്കാട് ഫൈന്‍ ആര്‍ട്സ് സൊസൈറ്റി ഹാളില്‍ നടന്ന ചടങ്ങില്‍ പുരോഗമന കലാസാഹിത്യസംഘം ജില്ലാ പ്രസിഡന്റ്് എന്‍ രാധാകൃഷ്ണന് നായര്‍ അധ്യക്ഷനായി.
കേരളത്തിന്റെ വായനാസംസ്കാരം ഇനിയും മെച്ചപ്പെടേണ്ടതുണ്ടെന്ന് ഡോ. ബി ഇക്ബാല്‍ പറഞ്ഞു. മതം, രാഷ്ട്രീയം എന്നിവ സംബന്ധിച്ച് കേരളത്തിലെ മാധ്യമങ്ങളില്‍ തരംതാഴ്ന്ന ചര്‍ച്ചകളാണ് നടക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. കഥാകൃത്ത് മുണ്ടൂര്‍ സേതുമാധവന് , പ്രൊഫ. പി എ വാസുദേവന്‍ , ജസ്റ്റീസ് ചേറ്റൂര്‍ ശങ്കരന്‍നായര്‍ , ലൈബ്രറി കൗണ്‍സില്‍ ജില്ലാ സെക്രട്ടറി എം കാസിം, എം ബി രാജേഷ് എംപി എന്നിവര്‍ സംസാരിച്ചു. പുരോഗമന കലാസാഹിത്യസംഘം ജില്ലാ സെക്രട്ടറി എ കെ ചന്ദ്രന്‍കുട്ടി സ്വാഗതം പറഞ്ഞു. ഹരിതം ബുക്സാണ് പുസ്തകം പ്രസിദ്ധീകരിച്ചത്.
deshabhimani 110312
Labels:
പുസ്തകം,
മതം,
രാഷ്ട്രീയം,
വാർത്ത
Subscribe to:
Post Comments (Atom)

ReplyDelete