കാഞ്ഞങ്ങാട്: അഴിമതി രഹിതവും സംശുദ്ധവുമായ നീതിന്യായ വ്യവസ്ഥ സ്ഥാപിക്കാനുള്ള നിര്‍ദേശങ്ങളുമായി ജുഡീഷ്യല്‍അക്കൗണ്ടബിലിറ്റി സെമിനാര്‍ ശ്രദ്ധേയമായി. ജുഡീഷ്യറിയുടെ മൂല്യങ്ങള്‍ തകര്‍ക്കുന്ന ന്യായാധിപന്മാരെ നിയന്ത്രിക്കാനും നീതിന്യായ വ്യവസ്ഥയെ സംശുദ്ധമാക്കാനുമുള്ള നിയമ നിര്‍മാണങ്ങളും തുടര്‍നടപടികളും അനിവാര്യമാണെന്ന് സെമിനാര്‍ അഭിപ്രായപ്പെട്ടു. കെ പുരുഷോത്തമന്റെ അഭിഭാഷക ജീവിതത്തിന്റെ 50-ാം വാര്‍ഷികത്തിന്റ ഭാഗമായി കാഞ്ഞങ്ങാട് ബാര്‍ അസോസിയേഷനാണ് സെമിനാര്‍ സംഘടിപ്പിച്ചത്.
ജുഡീഷ്യറിയുടെ മൂല്യങ്ങള്‍ നഷ്ടപ്പെടുത്തുന്ന വിധത്തിലുള്ള വിധിന്യായങ്ങളും അവിഹിത ഇടപെടലുകളും നടത്തുന്ന ന്യായാധിപന്മാരെ നിയന്ത്രിച്ച് ജുഡീഷ്യറിക്ക് നഷ്ടമായിക്കൊണ്ടിരിക്കുന്ന വിശ്വാസ്യത വീണ്ടെടുക്കാനുള്ള ബില്ലാണ് പാര്‍ലമെന്റ് മുമ്പാകെയുള്ളതെന്ന് പ്രമുഖ നിയമവിദഗ്ധനും ലോ കമീഷന്‍ മുന്‍ അംഗവുമായ ഡോ. എന്‍ ആര്‍ മാധവമേനോന്‍ വിഷയമവതരിപ്പിച്ച് അഭിപ്രായപ്പെട്ടു. ജഡ്ജിമാര്‍ക്ക് ജഡ്ജിമാരെ നിയമിക്കാനുള്ള അധികാരം കൈയടക്കിവച്ച രാജ്യം ഇന്ത്യ മാത്രമാണ്. കഴിവുള്ളവരെ ജഡ്ജിമാരായി നിയമിക്കാന്‍ സംവരണ വ്യവസ്ഥകള്‍പോലും ഒഴിവാക്കിയ നാടാണിത്. എന്നിട്ടുപോലും സുപ്രീംകോടതിയിലും ഹൈക്കോടതികളിലും അഴിമതിക്കാരായ ജഡ്ജിമാരുടെ എണ്ണം വര്‍ധിക്കുന്നത് ജനാധിപത്യത്തിന് ഭീഷണിയാണ്. മാധവമേനോന്‍ പറഞ്ഞു.
ജനങ്ങളുടെയും കോടതികളുടെയും സര്‍വാധികാരങ്ങളും കവര്‍ന്ന അടിയന്തരാവസ്ഥക്കാലത്ത് ചെറുവിരലനക്കാന്‍ കഴിയാതിരുന്ന കോടതികള്‍ക്ക് അടിയന്തരാവസ്ഥയെ ജനങ്ങള്‍ ചെറുത്തുതോല്‍പ്പിച്ചപ്പോഴാണ് പല അധികാരങ്ങളും തിരിച്ചുകിട്ടിയതെന്ന് ഡോ. സെബാസ്റ്റ്യന്‍ പോള്‍ പറഞ്ഞു. എക്സിക്യൂട്ടീവ് ദുര്‍ബലമായ കാലത്തെല്ലാം കോടതികള്‍ അധികാരങ്ങള്‍ മുഴുവന്‍ കവരുകയായിരുന്നു. പരിധിയില്ലാത്ത അധികാരം ജുഡീഷ്യറിയെ ദുഷിപ്പിച്ചു. അധികാര വിഭജന തത്വം മറികടന്ന് സമഗ്രാധിപത്യം സ്ഥാപിക്കുമ്പോള്‍ ജുഡീഷ്യറി പൂര്‍ണമായും സംശുദ്ധമാകണം. ജുഡീഷ്യറി അക്കൗണ്ടബിലിറ്റി പൂര്‍ണമാകുന്നത് ജനജാഗ്രതയുണ്ടാകുമ്പോഴാണ്. കോടതികളുടെ തെറ്റുകള്‍ ചൂണ്ടിക്കാട്ടാനുള്ള ജനങ്ങളുടെ അവകാശം ജുഡീഷ്യറി വകവച്ചുകൊടുക്കണം. സെബാസ്റ്റ്യന്‍ പോള്‍ പറഞ്ഞു.
കോടതികളുടെ തെറ്റുകള്‍ ചൂണ്ടിക്കാട്ടുമ്പോള്‍ കോടതിയലക്ഷ്യനടപടികള്‍ സ്വീകരിച്ച് അസഹിഷ്ണുത പ്രകടമാക്കുന്ന ന്യായാധിപന്മാര്‍ കുറ്റമറ്റവിധം വിധിപറയാനും ജുഡീഷ്യറിയുടെ പരിപാവനത ഉറപ്പുവരുത്താനും ബാധ്യതയുള്ളവരാണെന്ന് ഡയറക്ടര്‍ ജനറല്‍ ഓഫ് പ്രോസിക്യൂഷന്‍ ടി ആസിഫലി പറഞ്ഞു. ഹൊസ്ദുര്‍ഗ് ജുഡീഷ്യല്‍ മജിസ്ട്രേറ്റ് കെ സോമന്‍ , അഡ്വ. പി എസ് ശ്രീധരന്‍പിള്ള എന്നിവരും ചര്‍ച്ചയില്‍ പങ്കെടുത്തു.
അഭിഭാഷകര്‍ തൊഴിലിന്റെ മഹത്വം സംരക്ഷിക്കണം: ജ. ബസന്ത്
കാഞ്ഞങ്ങാട്: അഭിഭാഷകര്‍ തൊഴിലിന്റെ മഹത്വവും സത്യസന്ധതയും സംരക്ഷിക്കാന്‍ കഴിയുന്നവരാകണമെന്ന് സുപ്രീംകോടതി ജഡ്ജ് ആര്‍ ബസന്ത് പറഞ്ഞു. അഭിഭാഷക ജീവിതത്തിന്റെ അമ്പതാണ്ട് പിന്നിടുന്ന കെ പുരുഷോത്തമന് ഹൊസ്ദുര്‍ഗ് ബാര്‍ അസോസിയേഷന്‍ സംഘടിപ്പിച്ച ആദരസമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
അഭിഭാഷകവൃത്തിയില്‍ ഗുണനിലവാരം കുറഞ്ഞുവരുന്നതായാണ് 40 വര്‍ഷമായി നിയമരംഗത്ത് പ്രവര്‍ത്തിക്കുന്ന തനിക്ക് മനസിലാക്കാന്‍ കഴിയുന്നത്. സത്യസന്ധതയും തൊഴില്‍പരമായ മഹത്വവും ഉയര്‍ത്തിപ്പിടിക്കാന്‍ അഭിഭാഷകര്‍ തയ്യാറാകണം. കെ പുരുഷോത്തമന്‍ ജില്ലയിലെ അഭിഭാഷകരുടെയാകെ ലീഡറായി മാറിയ ഒരാളാണ്. അദ്ദേഹത്തെപ്പോലുള്ള ആളുകളുടെ പാത പിന്തുടരാന്‍ പുതിയ തലമുറക്ക് പ്രചോദനമാകുമ്പോഴാണ് ഇത്തരം ആദരസമ്മേളനങ്ങള്‍ അര്‍ഥവത്താകുന്നതെന്നും ബസന്ത് പറഞ്ഞു.
deshabhimani 110312
No comments:
Post a Comment