ഭക്ഷ്യധാന്യ, ഇന്ധന, രാസവള സബ്സിഡികള്‍ വെട്ടിക്കുറച്ചു
ന്യൂഡല്‍ഹി: വിലക്കയറ്റം രൂക്ഷമായിരിക്കെ കേന്ദ്രസര്‍ക്കാര്‍ സബ്സിഡികള്‍ വെട്ടിക്കുറച്ചു. ഭക്ഷ്യസാധനങ്ങള്‍, പെട്രോളിയം ഉല്‍പ്പന്നങ്ങള്‍, രാസവളം എന്നിവയുടെ സബ്സിഡിയില്‍ 19,750 കോടി രൂപയുടെ വെട്ടിക്കുറവാണ് വരുത്തിയത്. 13 ശതമാനത്തിന്റെ വെട്ടിക്കുറവ്. നടപ്പ് സാമ്പത്തിക വര്‍ഷം (2010-11) ഈ വിഭാഗത്തില്‍ 1,53,962 കോടിയാണ് സബ്സിഡിയായി അനുവദിച്ചത്. 2011-12ല്‍ 1,34,210 കോടി രൂപയാണ് വകകൊള്ളിച്ചിരിക്കുന്നത്. ഡീസല്‍, പാചകവാതകം, മണ്ണെണ്ണ എന്നിവ വിലകുറച്ചു വില്‍ക്കുന്നതിലൂടെ ഉണ്ടാകുന്ന നഷ്ടം നികത്താന്‍ പൊതുമേഖലാസ്ഥാപനമായ ഇന്ത്യന്‍ ഓയില്‍ കോര്‍പറേഷന്‍, ബിപിസിഎല്‍, എച്ച്പിസിഎല്‍ എന്നീ എണ്ണക്കമ്പനികള്‍ക്ക് നടപ്പുവര്‍ഷം 38,386 കോടിയാണ് സബ്സിഡി അനുവദിച്ചത്. അടുത്തവര്‍ഷം ഇത് 23,640 കോടിയായി കുറച്ചു.
പൊതുവിതരണസംവിധാനംവഴിയുള്ള ഭക്ഷ്യധാന്യ വിതരണത്തിനുള്ള സബ്സിഡിയിലും വര്‍ധനയില്ല. രാസവളം സബ്സിഡി വെട്ടിക്കുറച്ചത് കാര്‍ഷികമേഖലയില്‍ വലിയ തിരിച്ചടിക്ക് കാരണമാകും. 5000 കോടിയുടെ വെട്ടിക്കുറവാണ് ഈ മേഖലയിലുണ്ടായത്. നടപ്പുവര്‍ഷം രാസവള സബ്സിഡി 54,976 കോടിയായിരുന്നത് അടുത്തവര്‍ഷം 49,997 കോടിയായി കുറച്ചു. തദ്ദേശീയമായി ഉല്‍പ്പാദിപ്പിക്കുന്ന യൂറിയക്ക് 13,308 കോടിയും ഇറക്കുമതി യൂറിയക്ക് 6983 കോടിയും 29,706 കോടി രൂപ വിലനിയന്ത്രണം എടുത്തുകളഞ്ഞ രാസവളങ്ങള്‍ക്കുമാണ് സബ്സിഡിയായി വകയിരുത്തിയിരിക്കുന്നത്.
കോര്‍പറേറ്റുകള്‍ക്ക് സര്‍ച്ചാര്‍ജില്‍ ഇളവ്
ന്യൂഡല്‍ഹി: കോര്‍പറേറ്റ് കമ്പനികള്‍ക്ക് സര്‍ച്ചാര്‍ജില്‍ ഇളവ്. സര്‍ച്ചാര്‍ജ് 7.5ല്‍ നിന്ന് അഞ്ച് ശതമാനമാക്കി. കോര്‍പറേറ്റ് കമ്പനികളുടെ ലാഭത്തിന്‍മേല്‍ ചുമത്തുന്ന നികുതി-മാറ്റ് (മിനിമം ഓള്‍ട്ടര്‍നേറ്റ് ടാക്സ്) 18ല്‍ നിന്ന് 18.5 ശതമാനമാക്കിയിട്ടുണ്ട്. പ്രത്യേക സാമ്പത്തികമേഖല വികസിപ്പിക്കുന്നവര്‍ക്കും സെസിലെ യൂണിറ്റുകള്‍ക്കും മാറ്റ് ചുമത്തും. വിദേശനിക്ഷേപം ആകര്‍ഷിക്കുന്നതിനായി അടിസ്ഥാനസൌകര്യ ഋണ നിധി രൂപീകരിക്കും. ഈ നിധിയിലേക്കുള്ള നിക്ഷേപത്തിന്റെ പലിശയ്ക്കുള്ള നികുതി 20 ശതമാനത്തില്‍നിന്ന് അഞ്ച് ശതമനമാക്കി. വളം ഉല്‍പ്പാദനവര്‍ധന ലക്ഷ്യമിട്ട് ഈ മേഖലയിലെ നിക്ഷേപങ്ങള്‍ക്ക് നികുതി കുറയ്ക്കും. പ്രത്യേക ഭവനനിര്‍മാണ പദ്ധതികളുമായി ബന്ധപ്പെട്ടുള്ള വ്യവസായ നിക്ഷേപങ്ങള്‍ക്ക് നികുതിയിളവുണ്ടാകും. പ്രത്യക്ഷ നികുതിമേഖലയില്‍ മൊത്തം 11,500 കോടി രൂപയുടെ ഇളവുകളാണ് ബജറ്റില്‍ പ്രഖ്യാപിച്ചത്.
നികുതിവകുപ്പുകളുടെ പ്രവര്‍ത്തനം കാര്യക്ഷമമാക്കുന്നതോടൊപ്പം ആദായ നികുതിദായകര്‍ക്ക് റിട്ടേണ്‍ നല്‍കുന്നതിനുള്ള നടപടി ക്രമങ്ങള്‍ ലളിതമാക്കും. ആദായനികുതി റിട്ടേണ്‍ ഇ-ഫയലിങ് ആക്കുന്നതോടൊപ്പം 32 ബാങ്കുവഴി ഇ-പെയ്മെന്റും നടപ്പാക്കും. പ്രത്യക്ഷ നികുതി കേന്ദ്രബോര്‍ഡിന്റെയും എക്സൈസ് കസ്റംസ് കേന്ദ്രബോര്‍ഡിന്റെയും പ്രവര്‍ത്തനം കാര്യക്ഷമമാക്കും. 1899 ലെ ഇന്ത്യന്‍ സ്റാമ്പ് നിയമം ഭേദഗതിചെയ്യുമെന്നും പ്രണബ് മുഖര്‍ജി പറഞ്ഞു. പ്രത്യക്ഷ നികുതിചട്ടം (ഡിടിസി) 2012 ഏപ്രില്‍ ഒന്നുമുതല്‍ നടപ്പില്‍ വരും. എന്നാല്‍, ചരക്ക് സേവനനികുതി (ജിഎസ്ടി) ബില്‍ നടപ്പുസമ്മേളനത്തില്‍ അവതരിപ്പിക്കുമെങ്കിലും എപ്പോള്‍ മുതല്‍ നിലവില്‍വരുമെന്ന് ബജറ്റില്‍ പ്രഖ്യാപിക്കാനായില്ല. 11 സംസ്ഥാനമാണ് ചരക്ക് സേവന നികുതി ബില്ലിനെ അനുകൂലിക്കുന്നത്. ഭൂരിഭാഗം സംസ്ഥാന നിയമസഭകളുടെയും അനുമതി ലഭിച്ചാല്‍ മാത്രമേ ചരക്ക് സേവന നികുതി നടപ്പാക്കാനാവൂ.
deshabhimani 010311
ലക്കയറ്റം രൂക്ഷമായിരിക്കെ കേന്ദ്രസര്‍ക്കാര്‍ സബ്സിഡികള്‍ വെട്ടിക്കുറച്ചു. ഭക്ഷ്യസാധനങ്ങള്‍, പെട്രോളിയം ഉല്‍പ്പന്നങ്ങള്‍, രാസവളം എന്നിവയുടെ സബ്സിഡിയില്‍ 19,750 കോടി രൂപയുടെ വെട്ടിക്കുറവാണ് വരുത്തിയത്. 13 ശതമാനത്തിന്റെ വെട്ടിക്കുറവ്. നടപ്പ് സാമ്പത്തിക വര്‍ഷം (2010-11) ഈ വിഭാഗത്തില്‍ 1,53,962 കോടിയാണ് സബ്സിഡിയായി അനുവദിച്ചത്. 2011-12ല്‍ 1,34,210 കോടി രൂപയാണ് വകകൊള്ളിച്ചിരിക്കുന്നത്. ഡീസല്‍, പാചകവാതകം, മണ്ണെണ്ണ എന്നിവ വിലകുറച്ചു വില്‍ക്കുന്നതിലൂടെ ഉണ്ടാകുന്ന നഷ്ടം നികത്താന്‍ പൊതുമേഖലാസ്ഥാപനമായ ഇന്ത്യന്‍ ഓയില്‍ കോര്‍പറേഷന്‍, ബിപിസിഎല്‍, എച്ച്പിസിഎല്‍ എന്നീ എണ്ണക്കമ്പനികള്‍ക്ക് നടപ്പുവര്‍ഷം 38,386 കോടിയാണ് സബ്സിഡി അനുവദിച്ചത്. അടുത്തവര്‍ഷം ഇത് 23,640 കോടിയായി കുറച്ചു.
ReplyDelete