പാമൊലിന്‍ കേസിന്റെ തുടരന്വേഷണത്തിനുള്ള വിജിലന്‍സ് കോടതി ഉത്തരവ് ഈ വിഷയത്തില്‍ വിജിലന്‍സ് വകുപ്പ് സ്വീകരിച്ചനിലപാടുകള്‍ക്ക് ലഭിച്ച അംഗീകാരമാണ്. കേസിലെ രണ്ടാം പ്രതി കോണ്‍ഗ്രസ് നേതാവ് ടി എച്ച് മുസ്തഫ പ്രതിപ്പട്ടികയില്‍നിന്നുതന്നെ ഒഴിവാക്കണമെന്നും അന്നത്തെ ധനമന്ത്രിന്നഉമ്മന്‍ചാണ്ടിക്കുള്ള പങ്ക് മാത്രമേ പാമൊലിന്‍ ഇറക്കുമതിയില്‍ തനിക്കും ഉണ്ടായിരുന്നുള്ളൂ എന്നും കോടതിയില്‍ സത്യവാങ്മൂലം സമര്‍പ്പിച്ചതോടെയാണ് സംസ്ഥാന ഖജനാവിന് കോടികള്‍ നഷ്ടംവരുത്തിയ ഈ കേസില്‍ ഒരു വഴിത്തിരിവുണ്ടായത്. 20 വര്‍ഷമായി തന്റെ പേര് ഈ കേസുമായി ബന്ധപ്പെട്ട് ആരും പരാമര്‍ശിക്കാതിരുത് എന്തുകൊണ്ടാണ് എന്നാണ് ഉമ്മന്‍ചാണ്ടി ഇപ്പോള്‍ ചോദിക്കുന്നത്. ഈ ചോദ്യം അദ്ദേഹം ചോദിക്കേണ്ടത് തന്റെ സഹപ്രവര്‍ത്തകനായ ടി എച്ച് മുസ്തഫയോടല്ലേ?
1991ല്‍ യുഡിഎഫ് ഭരണകാലത്താണ് 15,000 ടണ്‍ പാമൊലിന്‍ല്‍ഇറക്കുമതി ചെയ്തത്. 1991 നവംബര്‍ 11ന് ചേര്‍ന്നന്നമന്ത്രിസഭാ യോഗമാണ് മുന്‍കൂര്‍ തയ്യാറാക്കിയ അജണ്ടയില്‍നിന്ന് വ്യത്യസ്തമായി ഈ തീരുമാനം എടുത്തത്. ഇതുപ്രകാരം 1991 ഡിസംബര്‍ രണ്ടിന് സര്‍ക്കാര്‍ ഉത്തരവു പുറപ്പെടുവിച്ചു. എന്നാല്‍, ഈ ഉത്തരവ് വരുംമുമ്പ് നവംബര്‍ 29ന് തന്നെ സിംഗപ്പൂരിലെ പവര്‍ ആന്‍ഡ് എനര്‍ജി പ്രൈവറ്റ് ലിമിറ്റഡുമായി അന്നത്തെ സിവില്‍ സപ്ളൈസ് എം ഡി ഇറക്കുമതി കരാര്‍ ഒപ്പുവച്ചിരുന്നു. ഈ ഇടപാടിനുള്ള ക്യാരേജ് ഏജന്‍സിയായി മാല ഏജന്‍സീസിനെ നവംബര്‍ 21ന് നിശ്ചയിച്ചു. അതും സര്‍ക്കാര്‍ അനുമതി ഇല്ലാതെ. 1992 ഫെബ്രുവരിമുതല്‍ ഏപ്രില്‍വരെ 17.12 കോടി രൂപ പേയ്മെന്റ് നടത്തി. 15 ശതമാനം സര്‍വീസ് ചാര്‍ജായി 2.60 കോടി രൂപയും നല്‍കി. ഇത്ര വലിയ ഒരുഇടപാടില്‍ പ്രാഥമിക നടപടിക്രമമായി ടെണ്ടര്‍ ക്ഷണിക്കുക പോലും ചെയ്യാതെയാണ് പവര്‍ ആന്‍ഡ് എനര്‍ജി കമ്പനിക്ക് കരാര്‍ നല്‍കിയത്. ഇതിനേക്കാള്‍ കുറഞ്ഞ തുകയ്ക്ക് പാമോലിന്‍ ഇറക്കുമതി ചെയ്യാമെന്ന മറ്റുപല കമ്പനികളുടെയും വാഗ്ദാനം മന്ത്രിസഭയെ അറിയിച്ചതുമില്ല. ഇതേ കാലഘട്ടത്തില്‍തന്നെ കേരളം ഇറക്കുമതി ചെയ്തതിലും കുറഞ്ഞ തുകയ്ക്കാണ് മറ്റു സംസ്ഥാനങ്ങള്‍ പാമൊലിന്‍ ഇറക്കുമതി ചെയ്തത്. ഈ വസ്തുതകള്‍ പരിശോധിച്ച് അഴിമതി കണ്ടെത്തിയതിനെത്തുടര്‍ന്നാണ് വിജിലന്‍സ് ക്രൈം 1/97 ആയി കേസ് രജിസ്റര്‍ ചെയ്തത്.
കേസിലെ ഒന്നാം പ്രതിയായ കെ കരുണാകരന്‍ വിവിധ ഘട്ടങ്ങളിലെടുത്ത നിലപാടുകള്‍ കാരണം 2003 ഏപ്രില്‍മുതല്‍ കേസ് സുപ്രീംകോടതി സ്റേ ചെയ്തു. എന്നാല്‍, സുപ്രീംകോടതിയുടെ പരിഗണനയിലിരിക്കുമ്പോള്‍തന്നെ കേസ് പിന്‍വലിക്കാന്‍ അന്ന് മുഖ്യമന്ത്രിയായിരുന്ന ഉമ്മന്‍ചാണ്ടി ഉത്തരവിട്ടു. പക്ഷേ, സുപ്രീംകോടതിയുടെ സ്റേ ഉത്തരവ് മൂലം കേസ് പിന്‍വലിക്കാന്‍ സാധിച്ചില്ല. തുടര്‍ന്ന് എല്‍ഡിഎഫ് അധികാരത്തില്‍ വന്നശേഷം 2006 മെയ് 27ന് യുഡിഎഫിന്റെ ഈ ഉത്തരവു റദ്ദാക്കി. സര്‍ക്കാര്‍ നടപടിയെ ചോദ്യം ചെയ്ത് കരുണാകരന്‍ സുപ്രീംകോടതിയെ സമീപിച്ചു. വിചാരണ വീണ്ടും സ്റേ ചെയ്തു. കരുണാകരന്റെ മരണശേഷം വിജിലന്‍സ് കോടതി വിചാരണ ഘട്ടത്തിലേയ്ക്ക് കടക്കുമ്പോഴാണ് രണ്ടാം പ്രതി ടി എച്ച് മുസ്തഫയും മറ്റൊരു പ്രതി സഖറിയാ മാത്യുവും പെറ്റീഷന്‍ ഫയല്‍ ചെയ്തത്. പാമൊലിന്‍ ഇറക്കുമതിയില്‍ ഉമ്മന്‍ചാണ്ടിയുടെ പങ്കാളിത്തം സജീവ ചര്‍ച്ചാവിഷയമായത് ഈ ഘട്ടത്തിലാണ്.
വിജിലന്‍സ് മുമ്പ് ചോദ്യം ചെയ്തപ്പോള്‍ ഇറക്കുമതി സംബന്ധിച്ച് മറ്റു കാര്യങ്ങളൊന്നും തനിക്ക് അറിയില്ലെന്നാണ് ഉമ്മന്‍ചാണ്ടി മൊഴി നല്‍കിയത്. എന്നാല്‍, മുഖ്യമന്ത്രിയായ ശേഷം പാമൊലിന്‍ കേസ് പിന്‍വലിച്ചുകൊണ്ട് നടത്തിയ പത്രസമ്മേളനത്തിലാകട്ടെ ഈ ഇടപാടിനെക്കുറിച്ചുള്ള എല്ലാ വിവരങ്ങളും തനിക്ക് അറിയാമായിരുന്നുവെന്ന് വ്യക്തമാക്കിയതായി വിവിധ പത്രങ്ങള്‍ റിപ്പോര്‍ട്ടു ചെയ്തിട്ടുണ്ട്. 15 ശതമാനം സര്‍വീസ് ചാര്‍ജ് നല്‍കി പവര്‍ ആന്‍ഡ് എനര്‍ജി കമ്പനി മുഖാന്തിരം പാമൊലിന്‍ ഇറക്കുമതി ചെയ്യാനുള്ള നിര്‍ദേശം അന്നത്തെ ധനകാര്യമന്ത്രിക്ക് സമര്‍പ്പിച്ചിരുന്നുവെന്നും ഇതിന്റെ ധനപരമായ ഔചിത്യം തീരുമാനിക്കേണ്ടതിന്റെ അന്തിമ അധികാരി അദ്ദേഹമാണെന്നും സഖറിയാ മാത്യു കോടതിയില്‍ സമര്‍പ്പിച്ച വിടുതല്‍ ഹര്‍ജിയില്‍ വെളിപ്പെടുത്തിയിട്ടുണ്ട്. കേസിലെ സാക്ഷിയും ഉദ്യോഗസ്ഥനുമായ ജോസ് സിറിയക്, എം എം ഹസന്‍ ചെയര്‍മാനായ നിയമസഭയുടെ പബ്ളിക് അണ്ടര്‍ ടേക്കിങ് കമ്മിറ്റിക്ക് നല്‍കിയ മറുപടിയില്‍ പാമൊലിന്‍ വാങ്ങാനുള്ള നിര്‍ദേശം അന്നത്തെ ധനമന്ത്രിയുടെ അംഗീകാരത്തോടെയെന്നാണെന്ന് പറഞ്ഞിട്ടുണ്ട്. കഴിഞ്ഞ നിയമസഭാ സമ്മേളനത്തില്‍ മേശപ്പുറത്തുവച്ച രേഖകളിലും ഇതു സംബന്ധിച്ച പ്രസക്തമായ വിവരങ്ങളുണ്ട്. എന്നാല്‍,ല്‍ ഇതെക്കുറിച്ചെല്ലാം ഉമ്മന്‍ചാണ്ടി ഇപ്പോള്‍ മൌനം പാലിക്കുകയാണ്. 20 വര്‍ഷമായി പ്രതിപ്പട്ടികയിലുള്ള ഉമ്മന്‍ചാണ്ടിയുടെ സഹപ്രവര്‍ത്തകരും ഇക്കാലമത്രയും മൌനം പാലിക്കുകയായിരുന്നു. അവര്‍ ഇപ്പോള്‍ മൌനം ഭഞ്ജിച്ചത് എന്തുകൊണ്ടാണെന്ന് ഉമ്മന്‍ചാണ്ടി ബന്ധപ്പെട്ടവരോട് അന്വേഷിക്കണം.
ഉമ്മന്‍ചാണ്ടിയുടെ പങ്ക് സംബന്ധിച്ച് പുതിയ വെളിപ്പെടുത്തല്‍ വന്നപ്പോഴാണ് തുടരന്വേഷണത്തിന് വിജിലന്‍സ് കോടതിയെ സമീപിച്ചത്. സര്‍ക്കാര്‍ മുന്‍കൈയ്യെടുത്ത് ഈ കേസില്‍ല്‍ഇടപെടലുകളൊന്നും നടത്തിയിരുന്നില്ലെന്ന് ഉമ്മന്‍ചാണ്ടിയുടെ പ്രസ്താവനതന്നെ സാക്ഷ്യപ്പെടുത്തുന്നു. എല്‍ഡിഎഫിന്റെ നാലേമുക്കാല്‍ വര്‍ഷം ഇതുസംബന്ധിച്ച് എന്തുകൊണ്ട് നടപടി എടുത്തില്ല എന്ന ഉമ്മന്‍ചാണ്ടിയുടെ ചോദ്യംതന്നെ വ്യക്തമാക്കുന്നത് എല്‍ഡിഎഫ് ശത്രുതാപരമായ നിലപാട് സ്വീകരിച്ചിട്ടില്ല എന്നാണ്. എന്നാല്‍, സ്വന്തം സഹപ്രവര്‍ത്തകര്‍ നടത്തിയ വെളിപ്പെടുത്തലുകളുടെ പേരില്‍ എല്‍ഡിഎഫിനെ ആക്ഷേപിക്കാനുള്ള ശ്രമം പരിഹാസ്യമാണ്.
ഉമ്മന്‍ചാണ്ടിയെ സംബന്ധിച്ച് കോടതി പ്രത്യേക പരാമാര്‍ശമൊന്നും നടത്തിയിട്ടില്ല എന്നു പറഞ്ഞാണ് കോണ്‍ഗ്രസ് തടിതപ്പാന്‍ ശ്രമിക്കുന്നത്. തുടരന്വേഷണം ആവശ്യപ്പെട്ട് വിജിലന്‍സ് കോടതിക്ക് സമര്‍പ്പിച്ച സത്യവാങ്മൂലത്തില്‍ ഉമ്മന്‍ചാണ്ടിയുടെ പങ്കാളിത്തം വ്യക്തമായി സൂചിപ്പിച്ചിട്ടുണ്ട്. അക്കാര്യം പരിശോധിക്കാനാണ് കോടതിയില്‍ അനുമതി ചോദിച്ചത്. അതു കോടതി അംഗീകരിക്കുകയും ചെയ്തു. തുടരന്വേഷണത്തിനുള്ള ആവശ്യത്തില്‍അടിസ്ഥാനമുണ്ട് എന്ന് കോടതിക്ക് ബോധ്യപ്പെട്ടതുകൊണ്ടാണ് ഇതിന് അനുവാദം കൊടുത്തത്. ഇതേത്തുടര്‍ന്ന് ആരൊക്കെ പ്രതിയാകും എന്നതെല്ലാം വിജിലന്‍സിന്റെ പരിശോധനയില്‍കണ്ടെത്തേണ്ട കാര്യമാണ്. തുടരന്വേഷണത്തിനുവേണ്ടി അനുമതി കൊടുക്കുന്ന കോടതി ഒരാളെയും പ്രതിയായി പ്രഖ്യാപിച്ചുകൊണ്ട് അന്വേഷണ ഉത്തരവു പുറപ്പെടുവിക്കാറില്ല എന്നത് എല്ലാവര്‍ക്കും അറിയാവുന്ന വസ്തുതയാണ്. തുടരന്വേഷണത്തിന് ഉത്തരവിട്ടാല്‍ ധാര്‍മികമായും നിയമപരമായും നിലപാട് സ്വീകരിക്കുമെന്ന് വ്യക്തമാക്കിയ ഉമ്മന്‍ചാണ്ടിയുടെ ധാര്‍മിക സമീപനം എന്തായിരിക്കും എന്നാണ് ജനങ്ങള്‍ ഉറ്റുനോക്കുന്നത്.
കോടിയേരി ബാലകൃഷ്ണന്‍ deshabhimani 150311
ഉമ്മന്‍ചാണ്ടിയെ സംബന്ധിച്ച് കോടതി പ്രത്യേക പരാമാര്‍ശമൊന്നും നടത്തിയിട്ടില്ല എന്നു പറഞ്ഞാണ് കോണ്‍ഗ്രസ് തടിതപ്പാന്‍ ശ്രമിക്കുന്നത്. തുടരന്വേഷണം ആവശ്യപ്പെട്ട് വിജിലന്‍സ് കോടതിക്ക് സമര്‍പ്പിച്ച സത്യവാങ്മൂലത്തില്‍ ഉമ്മന്‍ചാണ്ടിയുടെ പങ്കാളിത്തം വ്യക്തമായി സൂചിപ്പിച്ചിട്ടുണ്ട്. അക്കാര്യം പരിശോധിക്കാനാണ് കോടതിയില്‍ അനുമതി ചോദിച്ചത്. അതു കോടതി അംഗീകരിക്കുകയും ചെയ്തു. തുടരന്വേഷണത്തിനുള്ള ആവശ്യത്തില്‍അടിസ്ഥാനമുണ്ട് എന്ന് കോടതിക്ക് ബോധ്യപ്പെട്ടതുകൊണ്ടാണ് ഇതിന് അനുവാദം കൊടുത്തത്. ഇതേത്തുടര്‍ന്ന് ആരൊക്കെ പ്രതിയാകും എന്നതെല്ലാം വിജിലന്‍സിന്റെ പരിശോധനയില്‍കണ്ടെത്തേണ്ട കാര്യമാണ്. തുടരന്വേഷണത്തിനുവേണ്ടി അനുമതി കൊടുക്കുന്ന കോടതി ഒരാളെയും പ്രതിയായി പ്രഖ്യാപിച്ചുകൊണ്ട് അന്വേഷണ ഉത്തരവു പുറപ്പെടുവിക്കാറില്ല എന്നത് എല്ലാവര്‍ക്കും അറിയാവുന്ന വസ്തുതയാണ്. തുടരന്വേഷണത്തിന് ഉത്തരവിട്ടാല്‍ ധാര്‍മികമായും നിയമപരമായും നിലപാട് സ്വീകരിക്കുമെന്ന് വ്യക്തമാക്കിയ ഉമ്മന്‍ചാണ്ടിയുടെ ധാര്‍മിക സമീപനം എന്തായിരിക്കും എന്നാണ് ജനങ്ങള്‍ ഉറ്റുനോക്കുന്നത്.
ReplyDeleteപാമോലിന്‍ കേസുമായി ബന്ധപ്പെട്ട് ഉമ്മന്‍ചാണ്ടി നിയമ സഭയില്‍ പറഞ്ഞ കാര്യങ്ങള്‍ അദ്ദേഹത്തിന് വിനയാകുമെന്ന് നിയമവിദഗ്ധര്‍. കേസുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ തനിക്കറിയാമായിരുന്നുവെന്ന് നിയമസഭയില്‍ പറഞ്ഞത് ജുഡീഷ്യറിക്കു മുന്നില്‍ ഉമ്മന്‍ചാണ്ടിക്ക് നിഷേധിക്കാന്‍ കഴിയില്ല. ലെജിസ്ളേറ്റീവ് അതോറിറ്റിക്കുള്ള അധികാരമനുസരിച്ച് നിയമസഭാംഗത്തിന് സഭയില്‍ എന്തും പറയാം. ബ്രിട്ടീഷ് ഹൌസ് ഓഫ് ലോഡിനുള്ള സംരക്ഷണം ഇവിടെയും അനുവദനീയമാണ്. പക്ഷേ എക്സിക്യൂട്ടീവിന്റെ ഭാഗമായ അന്വേഷണ ഏജന്‍സിക്ക് അന്വേഷണ റിപ്പോര്‍ട്ട് ജുഡീഷ്യറിക്ക് സമര്‍പ്പിച്ചേ പറ്റൂ. അപ്പോള്‍ നിയമസഭയില്‍ പറഞ്ഞ കാര്യങ്ങള്‍ അംഗത്തിന് നിഷേധിക്കാന്‍ കഴിയില്ലെന്ന് 10 വര്‍ഷം വിജിലന്‍സ് പ്രോസിക്യൂട്ടറും അതിനുശേഷം വിജിലന്‍സ് ട്രിബ്യൂണലുമായ അഡ്വ. കെ ഡി ബാബു ചൂണ്ടിക്കാട്ടുന്നു. മന്ത്രിയെന്ന നിലയില്‍ ഈ കേസില്‍ ഉമ്മന്‍ചാണ്ടി എടുത്ത ഓരോ നടപടിയും അതുസംബന്ധിച്ച ഫയലുകള്‍ പരിശോധിച്ചാല്‍ കിട്ടും. എല്ലാം രേഖയാണ്. താഴെയുള്ള ഏതെങ്കിലും നോട്ട് മറികടന്നാണ് മന്ത്രിയെന്ന നിലയില്‍ ഉമ്മന്‍ചാണ്ടി പെരുമാറിയിട്ടുള്ളതെങ്കില്‍ അത് വ്യക്തമായ തെളിവാണ്. മാത്രമല്ല, പാമോലിന്‍ കേസില്‍ പ്രതിയായ ടി എച്ച് മുസ്തഫയുടെ വെളിപ്പെടുത്തലുകളും പ്രധാനമാണ്. അദ്ദേഹത്തിന് മൊഴി മാറ്റാനും കഴിയില്ല- അഡ്വ. കെ ഡി ബാബു പറഞ്ഞു.
ReplyDelete