Thursday, May 31, 2012
സിപിഐ എം കണ്ണാടി ലോക്കല്‍ സെക്രട്ടറിയുടെ വീടാക്രമിച്ചു
പാലക്കാട്: സിപിഐ എം കണ്ണാടി ലോക്കല്‍ സെക്രട്ടറി വി സുരേഷിന്റെ വീടിനുനേരെ അക്രമം. ചൊവ്വാഴ്ച രാത്രി 10.30നാണ് സംഭവം. കണ്ണാടി പൊലീസ് ഹൗസിങ് കോളനിയിലുള്ള വീട്ടില്‍ നിര്‍ത്തിയിട്ട കാറിന്റെ ചില്ലുകള്‍ കല്ലുപയോഗിച്ച് അടിച്ചുതകര്‍ത്തു. കല്ല് തോര്‍ത്തുമുണ്ടില്‍ കെട്ടി കാറിന്റെ ചില്ലുകള്‍ അടിച്ചുതകര്‍ക്കുകയായിരുന്നു. ചില്ലുകള്‍ തകര്‍ത്തതോടെ കാറിന്റെ അലാറം പ്രവര്‍ത്തിച്ചതിനാല്‍ അക്രമികള്‍ ഓടി രക്ഷപ്പെട്ടു. രാത്രി 9.30 ഓടെ രണ്ടുപേര്‍ പൊലീസ് ഹൗസിങ് കോളനിയില്‍ എത്തി ലോക്കല്‍ സെക്രട്ടറിയുടെ വീട് അന്വേഷിച്ചതായി പരിസരവാസികള്‍ പറഞ്ഞു. കണ്ണാടി പഞ്ചായത്ത് ഭരിക്കുന്ന പൗരമുന്നണിയുടെ പ്രവര്‍ത്തകരാണ് അക്രമം നടത്തിയതെന്ന് സിപിഐ എം ആരോപിച്ചു. കഴിഞ്ഞാഴ്ച പഞ്ചായത്തംഗം പ്രഭകുമാറിന്റെ വീടും ഈ സംഘം അക്രമിച്ചിരുന്നു. ഇതിനെതിരെ പൊലീസ് ഒരുനടപടിയും സ്വീകരിച്ചിരുന്നില്ല.
അഴിമതിയും കെടുകാര്യസ്ഥതയും നിറഞ്ഞ പഞ്ചായത്ത് ഭരണത്തിനെതിരെ എല്‍ഡിഎഫ് അവിശ്വാസ പ്രമേയം നല്‍കിയിട്ടുണ്ട്. വ്യാഴാഴ്ച പ്രമേയം ചര്‍ച്ചക്കെടുക്കുകയാണ്. ഭരണം നഷ്ടപ്പെടുമെന്ന ഭയത്തിലാണ് പൗരമുന്നണിയിലെ ചിലര്‍ തുടര്‍ച്ചയായ അക്രമത്തിന് നേതൃത്വം നല്‍കുന്നത്. കണ്ണാടി പഞ്ചായത്തിലെ 15 അംഗ സമിതിയില്‍ എട്ട് പേര്‍ പൗരമുന്നണിയിലും ഏഴ്പേര്‍ എല്‍ഡിഎഫ് അംഗങ്ങളുമാണ്. ഭരണസമിതിയുടെ അഴിമതിയില്‍ പൗരമുന്നണിയിലെ ചിലര്‍ക്ക് ശക്തമായ എതിര്‍പ്പുണ്ട്. ടൗണ്‍സൗത്ത് സി ഐ, എസ് ഐ എന്നിവര്‍ സംഭവസ്ഥലം സന്ദര്‍ശിച്ചെങ്കിലും കേസെടുക്കാന്‍ തയ്യാറായിട്ടില്ല. അക്രമത്തില്‍ പ്രതിഷേധിച്ച് സിപിഐ എമ്മിന്റെ നേതൃത്വത്തില്‍ പാത്തിക്കലില്‍ പ്രകടനവും പൊതുയോഗവും നടന്നു. സിപിഐ എം ഏരിയ സെക്രട്ടറി വി കാത്തികേയന്‍ പൊതുയോഗം ഉദ്ഘാടനം ചെയ്തു. റഷീദ് കണിച്ചേരി, എസ് രാധാകൃഷ്ണന്‍, പി മണിയന്‍ എന്നിവര്‍ സംസാരിച്ചു.
അക്രമം തുടരുന്നു; പൊലീസ് നിഷ്ക്രിയം
പാലക്കാട്: കണ്ണാടിയില്‍ തുടര്‍ച്ചയായി വീടുകള്‍ക്കുനേരെ അക്രമം നടക്കുമ്പോഴും പൊലീസ് നിഷ്ക്രിയം. പഞ്ചായത്ത്ഭരണസമിതിഅംഗം പ്രഭകുമാറിന്റെ വീട് കഴിഞ്ഞാഴ്ച ആക്രമിച്ചിരുന്നു. പഞ്ചായത്ത് ഭരണസമിതിക്കെതിരെ എല്‍ഡിഎഫ് അവിശ്വാസ പ്രമേയത്തിന് നോട്ടീസ് നല്‍കിയതിനാല്‍, പ്രമേയത്തിന് അനുകൂലമായി പ്രഭകുമാര്‍ വോട്ടുചെയ്താല്‍ ഭരണം നഷ്ടപ്പെടും. ഇതിനാല്‍ ഭീഷണിപ്പെടുത്തി പ്രഭകുമാറിനെ പിന്തിരിപ്പിക്കാനാണ് വീടിനുനേരെ അക്രമം നടത്തിയത്. അക്രമം നടത്തി ഒരാഴ്ച കഴിഞ്ഞിട്ടും ഒരു പ്രതിയെ പോലും പിടികൂടാന്‍ പൊലീസ് തയ്യാറായിട്ടില്ല. അക്രമം നടത്തിയവര്‍ ഭരണത്തിന്റെ തണലില്‍ രക്ഷപ്പെടുകയാണ്. പൊലീസ് നിഷ്ക്രിയാവസ്ഥ മുതലെടുത്താണ് കണ്ണാടിയില്‍ അക്രമം തുടരുന്നത്. അക്രമത്തിനു പിന്നിലുള്ളവരെ വ്യക്തമായി അറിഞ്ഞിട്ടും ഭരണക്കാരുടെ ഇടപെടല്‍ മൂലം പ്രതികളെ പിടികൂടാന്‍ പൊലീസ് തയ്യാറാകുന്നില്ല.
deshabhimani 310512
Labels:
വലതു സര്‍ക്കാര്‍,
വാര്‍ത്ത
Subscribe to:
Post Comments (Atom)
സിപിഐ എം കണ്ണാടി ലോക്കല്‍ സെക്രട്ടറി വി സുരേഷിന്റെ വീടിനുനേരെ അക്രമം. ചൊവ്വാഴ്ച രാത്രി 10.30നാണ് സംഭവം. കണ്ണാടി പൊലീസ് ഹൗസിങ് കോളനിയിലുള്ള വീട്ടില്‍ നിര്‍ത്തിയിട്ട കാറിന്റെ ചില്ലുകള്‍ കല്ലുപയോഗിച്ച് അടിച്ചുതകര്‍ത്തു. കല്ല് തോര്‍ത്തുമുണ്ടില്‍ കെട്ടി കാറിന്റെ ചില്ലുകള്‍ അടിച്ചുതകര്‍ക്കുകയായിരുന്നു. ചില്ലുകള്‍ തകര്‍ത്തതോടെ കാറിന്റെ അലാറം പ്രവര്‍ത്തിച്ചതിനാല്‍ അക്രമികള്‍ ഓടി രക്ഷപ്പെട്ടു. രാത്രി 9.30 ഓടെ രണ്ടുപേര്‍ പൊലീസ് ഹൗസിങ് കോളനിയില്‍ എത്തി ലോക്കല്‍ സെക്രട്ടറിയുടെ വീട് അന്വേഷിച്ചതായി പരിസരവാസികള്‍ പറഞ്ഞു. കണ്ണാടി പഞ്ചായത്ത് ഭരിക്കുന്ന പൗരമുന്നണിയുടെ പ്രവര്‍ത്തകരാണ് അക്രമം നടത്തിയതെന്ന് സിപിഐ എം ആരോപിച്ചു. കഴിഞ്ഞാഴ്ച പഞ്ചായത്തംഗം പ്രഭകുമാറിന്റെ വീടും ഈ സംഘം അക്രമിച്ചിരുന്നു. ഇതിനെതിരെ പൊലീസ് ഒരുനടപടിയും സ്വീകരിച്ചിരുന്നില്ല.
ReplyDelete