Saturday, May 26, 2012

ആഭ്യന്തരമന്ത്രി ഇടപെട്ട് വിചാരണ വൈകിപ്പിച്ചു


കോണ്‍ഗ്രസ് നേതാവ് സജിന്‍ലാല്‍ വൃദ്ധനെ നടുറോഡില്‍ ചവിട്ടിക്കൊന്ന കേസിന്റെ വിചാരണ ആഭ്യന്തരമന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ ഇടപെട്ട് വൈകിപ്പിച്ചു. കേസിലെ തൊണ്ടിസാധനങ്ങള്‍ കോടതിയില്‍ എത്തിക്കുന്നത് പൊലീസിനെ ഉപയോഗിച്ച് വൈകിപ്പിക്കുകയായിരുന്നു. മെയ് 14ന് തിരുവനന്തപുരം അതിവേഗ കോടതി- 3ല്‍ വിചാരണ ആരംഭിക്കുമെന്ന് സാക്ഷികള്‍ക്ക് സമന്‍സ് പോയിരുന്നു. തൊണ്ടി ഹാജരാക്കാത്തതിനെതുടര്‍ന്ന് വിചാരണ ജൂണ്‍ നാലിലേക്ക് മാറ്റി. നെയ്യാറ്റിന്‍കര മുനിസിപ്പല്‍ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍കൂടിയാണ് കേസിലെ ഒന്നാംപ്രതി സജിന്‍ലാല്‍. എ ടി ജോര്‍ജ് എംഎല്‍എയും യുഡിഎഫ് സ്ഥാനാര്‍ഥി ആര്‍ സെല്‍വരാജും ആവശ്യപ്പെട്ടപ്രകാരമാണ് വിചാരണ വൈകിപ്പിക്കാന്‍ ആഭ്യന്തരമന്ത്രി പൊലീസിന് രഹസ്യനിര്‍ദേശം നല്‍കിയത്. ഉപതെരഞ്ഞെടുപ്പില്‍ ഒഞ്ചിയം കൊല യുഡിഎഫ് ആഘോഷമാക്കുന്നതിനിടെ കോണ്‍ഗ്രസ് നേതാവ് പ്രതിയായ കൊലക്കേസ് വാര്‍ത്തയാകാതിരിക്കാനാണ് വിചാരണ വൈകിപ്പിച്ചത്. വിചാരണ മാറ്റിയതിന്റെ അടുത്ത ദിവസം തൊണ്ടിമുതലുകള്‍ കോടതിയില്‍ എത്തിക്കുകയും ചെയ്തു.
2003 ഒക്ടോബര്‍ 11നാണ് സജിന്‍ലാലും സഹോദരനും ഗുണ്ടാസംഘവും ചേര്‍ന്ന് പത്താംകല്ല് സ്വദേശി കൃഷ്ണദാസ് എന്ന വൃദ്ധനെ പകല്‍ നടുറോഡില്‍ ചവിട്ടിവീഴ്ത്തിയത്. അതീവ ഗുരുതരാവസ്ഥയിലായ കൃഷ്ണദാസ് 17ന് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ മരിച്ചു. കൃഷ്ണദാസിന്റെ മകന്‍ സാംദാസ്, അയല്‍വാസി വിനോദ് എന്നിവരെ വടിവാള്‍കൊണ്ട് വെട്ടിവീഴ്ത്തിയ ശേഷമായിരുന്നു അക്രമം. സജിന്‍ലാലും സംഘവും നടത്തിയ അക്രമങ്ങള്‍ക്കെതിരെ പൊലീസില്‍ നല്‍കിയ പരാതി പിന്‍വലിക്കാത്തതിന്റെ പ്രതികാരമായായിരുന്നു കൊലപാതകം. സംഭവത്തിന്റെ ദൃക്സാക്ഷിയായ ബിഷപ്സ് ഹൗസ് പ്രോക്യൂറേറ്റര്‍ ഫാ. ജെറാള്‍ഡ് മത്യാസിനെ കൊല്ലാനും ശ്രമം നടന്നു. കൃഷ്ണദാസിന്റെ രണ്ടാം ചരമവാര്‍ഷികദിനമായ 2005 ഒക്ടോബര്‍ 17ന് സജിന്‍ലാലിന്റെ നേതൃത്വത്തില്‍ ഫാ. ജെറാള്‍ഡ് മത്യാസിനെ കൊല്ലാന്‍ നെയ്യാറ്റിന്‍കര ബിഷപ്സ് ഹൗസ് ആക്രമിച്ചതും ഏറെ കോളിളക്കം സൃഷ്ടിച്ചു.

സജിന്‍ലാലിനെയും സംഘത്തെയും അറസ്റ്റുചെയ്യാന്‍ അന്ന് ആഭ്യന്തരവകുപ്പ് കൈകാര്യംചെയ്ത മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി അനുവദിച്ചില്ല. ഒടുവില്‍ നാട്ടുകാരുടെ പ്രക്ഷോഭത്തിനുശേഷമായിരുന്നു അറസ്റ്റ്. സാക്ഷികളുടെ കിണറില്‍ വിഷം കലക്കിയും പോര്‍വിളിച്ചും സജിന്‍ലാലും ഗുണ്ടാസംഘവും തുടര്‍ന്നും വിലസി. എല്‍ഡിഎഫ് അധികാരത്തില്‍ വന്നശേഷമാണ് ഗുണ്ടാസംഘം അടങ്ങിയത്. പത്തിലേറെ അബ്കാരിക്കേസ് ഇവരുടെ പേരിലുണ്ട്. സംഘത്തിന്റെ ഗുണ്ട- മാഫിയ പ്രവര്‍ത്തനങ്ങള്‍ ആസൂത്രണംചെയ്യുന്നത് ബിഷപ്സ് ഹൗസിനുമുന്നിലുള്ള സജിന്‍ലാലിന്റെ വീട്ടിലാണ്. ഈ വീട് ഇപ്പോള്‍ യുഡിഎഫ് തെരഞ്ഞെടുപ്പുകമ്മിറ്റി ഓഫീസ് കൂടിയാണ്.

deshabhimani 260512

1 comment:

  1. കോണ്‍ഗ്രസ് നേതാവ് സജിന്‍ലാല്‍ വൃദ്ധനെ നടുറോഡില്‍ ചവിട്ടിക്കൊന്ന കേസിന്റെ വിചാരണ ആഭ്യന്തരമന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ ഇടപെട്ട് വൈകിപ്പിച്ചു. കേസിലെ തൊണ്ടിസാധനങ്ങള്‍ കോടതിയില്‍ എത്തിക്കുന്നത് പൊലീസിനെ ഉപയോഗിച്ച് വൈകിപ്പിക്കുകയായിരുന്നു. മെയ് 14ന് തിരുവനന്തപുരം അതിവേഗ കോടതി- 3ല്‍ വിചാരണ ആരംഭിക്കുമെന്ന് സാക്ഷികള്‍ക്ക് സമന്‍സ് പോയിരുന്നു. തൊണ്ടി ഹാജരാക്കാത്തതിനെതുടര്‍ന്ന് വിചാരണ ജൂണ്‍ നാലിലേക്ക് മാറ്റി. നെയ്യാറ്റിന്‍കര മുനിസിപ്പല്‍ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍കൂടിയാണ് കേസിലെ ഒന്നാംപ്രതി സജിന്‍ലാല്‍. എ ടി ജോര്‍ജ് എംഎല്‍എയും യുഡിഎഫ് സ്ഥാനാര്‍ഥി ആര്‍ സെല്‍വരാജും ആവശ്യപ്പെട്ടപ്രകാരമാണ് വിചാരണ വൈകിപ്പിക്കാന്‍ ആഭ്യന്തരമന്ത്രി പൊലീസിന് രഹസ്യനിര്‍ദേശം നല്‍കിയത്. ഉപതെരഞ്ഞെടുപ്പില്‍ ഒഞ്ചിയം കൊല യുഡിഎഫ് ആഘോഷമാക്കുന്നതിനിടെ കോണ്‍ഗ്രസ് നേതാവ് പ്രതിയായ കൊലക്കേസ് വാര്‍ത്തയാകാതിരിക്കാനാണ് വിചാരണ വൈകിപ്പിച്ചത്. വിചാരണ മാറ്റിയതിന്റെ അടുത്ത ദിവസം തൊണ്ടിമുതലുകള്‍ കോടതിയില്‍ എത്തിക്കുകയും ചെയ്തു.

    ReplyDelete