ചന്ദ്രശേഖരന്‍ വധത്തെ ന്യായീകരിച്ച് ദേശാഭിമാനിയില്‍ ലേഖനം എഴുതിയെന്നാരോപിച്ച് മലയാളം വാരികയില്‍ പ്രഭാവര്‍മ്മയുടെ കവിത പ്രസിദ്ധീകരിക്കുന്നത് നിര്‍ത്തിയെന്ന വാരിക പത്രാധിപര്‍ എസ് ജയചന്ദ്രന്‍ നായരുടെ നിലപാടിനെതിരെ വ്യാപകമായ പ്രതിഷേധം. പ്രഭാവര്‍മ്മയുടെ കവിത വിലക്കിയത് മാധ്യമഅധിക്രമമാണെന്ന് സിപിഐ എം പോളിറ്റ് ബ്യൂറോ മെമ്പര്‍ എം എ ബേബി പറഞ്ഞു. ഇത് മാധ്യമ ധര്‍മ്മത്തിന് നിരക്കാത്തതാണെന്നും അദ്ദേഹം പറഞ്ഞു. താന്‍ കൊലപാതകത്തെ ന്യായീകരിച്ചിട്ടില്ലെന്നും കവിതയെ വിലയിരുത്താന്‍ കാവ്യബാഹ്യ ന്യായങ്ങള്‍ കാരണമാകരുതെന്നും പ്രഭാവര്‍മ്മ പ്രതികരിച്ചു.
പ്രഭാവര്‍മ്മയ്ക്കെതിരായ നടപടി ദു:ഖകരമാണെന്നും പത്രാധിപരുടെ ധിക്കാരമാണിതിലൂടെ പ്രതിഫലിക്കുന്നതെന്നും കഥാകൃത്ത് അശോകന്‍ ചരുവില്‍ പറഞ്ഞു. ജയചന്ദ്രന്‍ നായരുടെ നടപടി കേട്ടുകേള്‍വിയില്ലാത്തതാണെന്ന് വി എന്‍ മുരളി പറഞ്ഞു. പത്രാധിപരുടെ ഫാസിസ്റ്റ് നടപടിയാണിതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ആവിഷ്കാര സ്വാതന്ത്ര്യത്തിന് നേരെയുള്ള വെല്ലുവിളിയാണ് പത്രാധിപര്‍ നടത്തിയതെന്ന് കെഇഎന്‍ പ്രതികരിച്ചു.
deshabhimani news

ReplyDelete