Monday, May 28, 2012
ഒന്നാം യുപിഎ സര്‍ക്കാരിനെ 3 വര്‍ഷം കൊണ്ട് കടത്തിവെട്ടി
വിലക്കയറ്റ വര്‍ധനവിന്റെ കാര്യത്തില്‍ രണ്ടാം യുപിഎ സര്‍ക്കാര്‍ വെറും മൂന്നുവര്‍ഷം കൊണ്ട് ഒന്നാം&ാറമവെ;യുപിഎ സര്‍ക്കാരിനെ കടത്തിവെട്ടി. ആദ്യ സര്‍ക്കാരിന്റെ കാലത്തേക്കാള്‍ പച്ചക്കറികള്‍, പഴം എന്നിവയുടെ വിലയിലുള്ള വര്‍ധനവ് 15 ശതമാനത്തിലേറെയായി. മുട്ട, ഇറച്ചി, മത്സ്യം എന്നിവയുടെ വിലവര്‍ധനവ് ഒന്നാം യുപിഎയുടെ കാലത്തെ 25.1 ശതമാനത്തില്‍നിന്ന് 80.7 ശതമാനമെന്ന ഞെട്ടിക്കുന്ന നിലയിലെത്തി.
പാല്‍ വിലവര്‍ധന കഴിഞ്ഞ സര്‍ക്കാരിന്റെ കാലത്തെ 34.7 ശതമാനത്തില്‍നിന്ന്51.3 ശതമാനമായി ഉയര്‍ന്നു. മൊത്ത വിലസൂചിക പ്രകാരം ഒന്നാം യുപിഎ സര്‍ക്കാരിന്റെ അഞ്ചുവര്‍ഷ കാലയളവില്‍ 28.5 ശതമാനമായിരുന്നു ഭക്ഷ്യവസ്തുവിലവര്‍ധനയുടെ തോത്. എന്നാല്‍, രണ്ടാം യുപിഎ സര്‍ക്കാര്‍ മൂന്നാംവര്‍ഷത്തില്‍തന്നെ ഇത് മറികടന്നു. മൊത്തവില സൂചിക പ്രകാരം 29.5 ശതമാനമാണ് ഈ കാലയളവിലെ വര്‍ധനവ്. പ്രാഥമിക ഭക്ഷ്യവസ്തുക്കളുടെ വിലവര്‍ധനവ് ഒന്നാം യുപിഎയുടെ കാലത്ത് 44 ശതമാനമായിരുന്നത് 45.6 ശതമാനത്തിലെത്തി. പച്ചക്കറിയുടെ വിലവര്‍ധനാനിരക്ക് 52.9 ശതമാനമായിരുന്നത് ഇപ്പോള്‍ 68.3 ശതമാനമാണ്. പഴങ്ങളുടെ വിലക്കയറ്റം 31.9 ശതമാനത്തില്‍നിന്ന് 48.6 ആയി ഉയര്‍ന്നു. പാല്‍ വിലവര്‍ധന 34.7 ശതമാനത്തില്‍നിന്ന് 51.3 ശതമാനമായി. ധാന്യങ്ങളുടെയും പയറുവര്‍ഗങ്ങളുടെയും വിലയില്‍ നേരിയ കുറവുണ്ട്.
എട്ടു വര്‍ഷത്തെ യുപിഎ ഭരണം മൊത്തമായെടുത്താലും ഭക്ഷ്യവസ്തുക്കളുടെ വിലവര്‍ധനഭഭീമമാണ്. അടിസ്ഥാനവസ്തുക്കളുടെ വിലയില്‍ 119 ശതമാനത്തിന്റെ വര്‍ധനയാണുണ്ടായത്. ഇന്ധന, വൈദ്യുതിവില 90.4 ശതമാനം വര്‍ധിച്ചു. ധാന്യങ്ങള്‍, പച്ചക്കറികള്‍, പാല്‍, പഴങ്ങള്‍, മുട്ട, ഇറച്ചി, മത്സ്യം എന്നിവയുടെ വില ഇരട്ടിയായി. പാല്‍ ഉല്‍പ്പന്നങ്ങള്‍, ഉപ്പ് എന്നിവയുടെ വിലയില്‍ 75 ശതമാനത്തിന്റെ വര്‍ധനയുണ്ടായി. ദരിദ്രവിഭാഗം ആശ്രയിക്കുന്ന വസ്തുക്കളുടെ വിലയിലാണ് കൂടുതല്‍ വര്‍ധനയും. നാഷണല്‍ സാമ്പിള്‍ സര്‍വേ ഓര്‍ഗനൈസേഷന്റെ കണക്കനുസരിച്ച് ഗ്രാമീണമേഖലയിലെ അതീവ ദരിദ്രരായ 10 ശതമാനം ജനങ്ങള്‍ ഭക്ഷ്യവസ്തുക്കള്‍ വാങ്ങാനാണ് ഓരോ മാസത്തെയും ഉപഭോഗച്ചെലവില്‍ 66 ശതമാനം നീക്കിവയ്ക്കുന്നത്. നഗരമേഖലയിലിത് 63 ശതമാനവും. ഗ്രാമീണ-നഗരമേഖലയിലെ പത്തുശതമാനം അതിസമ്പന്നര്‍ ഭക്ഷ്യവസ്തുക്കള്‍ക്ക് ചെലവഴിക്കുന്നത് യഥാക്രമം 38, 25 ശതമാനമാണ്. ഇവര്‍ ഉപയോഗിക്കുന്ന പായ്ക്കറ്റ് ഭക്ഷണം, ബേക്കറി ഉല്‍പ്പന്നങ്ങള്‍, ശീതള പാനീയം, എയര്‍ കണ്ടീഷണര്‍, ഫ്രിഡ്ജ്, പെര്‍ഫ്യൂം, സൗന്ദര്യവര്‍ധകവസ്തുക്കള്‍, ഐടി ഹാര്‍ഡ്വെയര്‍ എന്നിവയുടെ വിലയില്‍ കാര്യമായ വര്‍ധന ഉണ്ടായില്ല.
deshabhimani 280512
Labels:
രാഷ്ട്രീയം,
വിലക്കയറ്റം
Subscribe to:
Post Comments (Atom)
No comments:
Post a Comment