Wednesday, May 30, 2012
കൊലക്കത്തി മടക്കാന്‍ ആന്റണി അണികളെ ഉപദേശിക്കണം: പിണറായി
കൊലക്കത്തി മടക്കാന്‍ ആന്റണി സ്വന്തം അനുയായികളോടാണ് പറയേണ്ടതെന്ന് സിപിഐ എം സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍ പറഞ്ഞു. എല്‍ഡിഎഫ് ചെങ്കല്‍ മേഖലാ തെരഞ്ഞെടുപ്പു റാലി ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
ഈ നൂറ്റാണ്ടില്‍ ഇനിയൊരു കൊല പാടില്ലെന്നാണ് ആന്റണി പറയുന്നത്. സിപിഐ എമ്മിന്റെ 107 സഖാക്കളാണ് കഴിഞ്ഞ 12 വര്‍ഷത്തില്‍ രക്തസാക്ഷികളായതെന്ന് ആന്റണി ഓര്‍ക്കണം. ഇതില്‍ 107-ാമത്തേത് ഇടുക്കിയിലെ അനീഷ് രാജന്റെ കൊലപാതകമാണ്. ഇടുക്കിയില്‍മാത്രം മൂന്നുപേരെയാണ് കോണ്‍ഗ്രസുകാര്‍ കൊന്നത്. ഇങ്ങനെയുള്ള കോണ്‍ഗ്രസുകാരോടാണ് കൊലക്കത്തി എടുക്കരുതെന്നു പറയണ്ടേത്.
നാടിന്റെ സൈ്വര്യവും സമാധാനവും എന്നും സംരക്ഷിച്ചത് എല്‍ഡിഎഫ് സര്‍ക്കാരുകളാണ്. എല്‍ഡിഎഫ് ജയിച്ചാല്‍ ആപത്താണെന്നു പറയുന്ന അദ്ദേഹം പഴയകാലം മറക്കരുത്. ആന്റണി മുഖ്യമന്ത്രിയായിരുന്ന 1991-96 കാലഘട്ടത്തില്‍ വര്‍ഗീയസംഘര്‍ഷങ്ങളില്‍ കേരളത്തില്‍ 28 ജീവനാണ് പൊലിഞ്ഞത്. 2001-06 കാലത്തെ യുഡിഎഫ് ഭരണത്തില്‍ 18 പേര്‍ വര്‍ഗീയസംഘര്‍ഷങ്ങളില്‍ കൊല്ലപ്പെട്ടു. ആന്റണി മുഖ്യമന്ത്രിയായിരുന്നപ്പോഴാണ് മാറാട് വര്‍ഗീയകലാപം. വര്‍ഗീയശക്തികളെ പ്രോത്സാഹിപ്പിച്ചതിന്റെ ഫലമായിരുന്നു അത്. കാസര്‍കോട്ട് മുസ്ലിംലീഗ് സമ്മേളനം നടക്കുമ്പോള്‍ പൊലീസ് സൂപ്രണ്ടിനെ കൊല്ലാന്‍ ശ്രമമുണ്ടായി. തീവ്രവാദവുമായി ബന്ധപ്പെട്ട പ്രശ്നം ഉയര്‍ന്നുവന്നപ്പോള്‍ എല്‍ഡിഎഫ് സര്‍ക്കാര്‍ ജുഡീഷ്യല്‍ കമീഷനെ നിയോഗിച്ചു. യുഡിഎഫ് സര്‍ക്കാര്‍ അധികാരത്തിലെത്തിയപ്പോള്‍ കമീഷന്‍ വേണ്ടെന്നുവച്ചു. വര്‍ഗീയകലാപം ആവര്‍ത്തിക്കാതിരിക്കാന്‍ യുഡിഎഫ് പരാജയപ്പെടേണ്ടത് ആവശ്യമാണ്.
ചേര്‍ത്തലയില്‍ വാഗണ്‍ ഫാക്ടറി പദ്ധതി ഇല്ലാതാകാന്‍പോകുകയാണ്. നെയ്യാറ്റിന്‍കരയില്‍ യാത്ര നടത്തിയ ആന്റണി അതല്ലേ ഇവിടെ പറയേണ്ടിയിരുന്നത്. വാഗണ്‍ ഫാക്ടറി വാഗണ്‍ ട്രാജഡി ആയിരിക്കുകയാണ്. ഇടതുപക്ഷപിന്തുണയോടെ യുപിഎ കേന്ദ്രം ഭരിച്ചപ്പോഴാണ് റെയില്‍മന്ത്രി ലാലുപ്രസാദ് യാദവുമായി ചര്‍ച്ചചെയ്ത് പദ്ധതി കൊണ്ടുവന്നത്. അത് പ്രായോഗികമല്ലെന്ന്റെയില്‍വേ ബോര്‍ഡ് ഇപ്പോള്‍ പറയുന്നു. കേന്ദ്രത്തിന്റെ തൊഴിലാളിദ്രോഹ നിലപാടുകള്‍മൂലം കോണ്‍ഗ്രസിന്റെ തൊഴിലാളി സംഘടനവരെ പണിമുടക്കില്‍ പങ്കെടുത്തു. പെട്രോളിന് 14 തവണയാണ് വിലവര്‍ധിപ്പിച്ചത്. ഭക്ഷ്യസാധനങ്ങളുള്‍പ്പെടെ എല്ലാത്തിനും പൊള്ളുന്ന വിലയാണിപ്പാള്‍. വിലക്കയറ്റം നിയന്ത്രിക്കാന്‍ സംസ്ഥാന സര്‍ക്കാരിന് താല്‍പ്പര്യമില്ല. പൊതുവിതരണസമ്പ്രദായത്തെ ദുര്‍ബലപ്പെടുത്തുകയാണ് സര്‍ക്കാര്‍. പാവപ്പെട്ടവരോടും നാടിനോടും പ്രതിബദ്ധതയില്ലാത്ത സര്‍ക്കാരുകളാണ് കേന്ദ്രവും കേരളവും ഭരിക്കുന്നതെന്ന് ഇതു വ്യക്തമാക്കുന്നു-പിണറായി വിജയന്‍ പറഞ്ഞു.
deshabhimani 300512
Labels:
നെയ്യാറ്റിന്‍കര
Subscribe to:
Post Comments (Atom)
ഈ നൂറ്റാണ്ടില്‍ ഇനിയൊരു കൊല പാടില്ലെന്നാണ് ആന്റണി പറയുന്നത്. സിപിഐ എമ്മിന്റെ 107 സഖാക്കളാണ് കഴിഞ്ഞ 12 വര്‍ഷത്തില്‍ രക്തസാക്ഷികളായതെന്ന് ആന്റണി ഓര്‍ക്കണം. ഇതില്‍ 107-ാമത്തേത് ഇടുക്കിയിലെ അനീഷ് രാജന്റെ കൊലപാതകമാണ്. ഇടുക്കിയില്‍മാത്രം മൂന്നുപേരെയാണ് കോണ്‍ഗ്രസുകാര്‍ കൊന്നത്. ഇങ്ങനെയുള്ള കോണ്‍ഗ്രസുകാരോടാണ് കൊലക്കത്തി എടുക്കരുതെന്നു പറയണ്ടേത്.
ReplyDelete