Monday, May 28, 2012

സി എച്ച് അശോകന്‍ ജാമ്യാപേക്ഷ നല്‍കി


ടി പി ചന്ദ്രശേഖരന്‍ വധക്കേസില്‍ പ്രതിയാക്കപ്പെട്ട സിപിഐ എം ഒഞ്ചിയം ഏരിയാ സെക്രട്ടറി സി എച്ച് അശോകന്‍ ഹൈക്കോടതിയില്‍ ജാമ്യാപേക്ഷ നല്‍കി. രാഷ്ട്രീയ ഗൂഢാലോചനയുടെ ഭാഗമായാണ് തന്നെ കേസില്‍ പ്രതിയാക്കിയതെന്ന് ജാമ്യഹര്‍ജിയില്‍ പറഞ്ഞു. കേന്ദ്ര സംസ്ഥാന മന്ത്രിമാര്‍ ഉള്‍പ്പെട്ട ഗൂഢാലോചനയാണ് നടന്നത്. അഴിയൂരില്‍ ഒരു കുടിവെള്ള ബോട്ട്ലിങ്ങ് പ്ലാന്റ് തുടങ്ങാന്‍ നടപടി സ്വീകരിച്ചിരുന്നു. കോണ്‍ഗ്രസ് ബന്ധമുള്ള ഈ വ്യവസായി വലിയ തോതില്‍ പണവും മുടക്കി. ഇതിനെതിരെ ചന്ദ്രശേഖരന്റെ നേതൃത്വത്തില്‍ സമരം നടന്നു. പദ്ധതി മുടങ്ങി. ഇത് അയാള്‍ക്ക് ചന്ദ്രശേഖരനോട് പകയ്ക്ക് കാരണമായി. പൊലീസിന്റെ ആദ്യ അന്വേഷണം ഈ വഴിയ്ക്കാണ് നീങ്ങിയത്. ഈ വ്യവസായിയാണ് കൊലപാതകത്തിനു പിന്നിലെന്ന് വ്യക്തമായി. ഈ വ്യവസായിക്ക് കോണ്‍ഗ്രസുമായി അടുപ്പമുണ്ടെന്ന് വിശ്വസനീയമായ വിവരമുണ്ട്. കേസ് ഡയറി പരിശോധിക്കുകയും അന്വേഷണ ഉദ്യോഗസ്സ്ഥരോട് ചര്‍ച്ച നടത്തുകയും ചെയ്ത ശേഷം കൊലപാതകം രാഷ്ട്രീയ കൊലപാതകമല്ലെന്നും കൊലയ്ക്കു പിന്നില്‍ സ്വകാര്യ താല്‍പര്യമാണെന്ന് ഡിജിപി പറഞ്ഞത് ഈ സാഹചര്യത്തിലാണ്.

ഈ പ്രസ്താവന വന്ന ഉടനെ ആഭ്യന്തരമന്ത്രി ഇടപെട്ടു. അന്വേഷണസംഘത്തില്‍ നിന്ന് ഡിവൈഎസ്പി ജോളി ചെറിയാനെ മാറ്റി. കെ വി സന്തോഷ്കുമാര്‍ എന്ന ഡിവൈഎസ്പിയെ കൊണ്ടുവന്നു. ആഭ്യന്തരമന്ത്രിയുടെ ഇച്ഛാനുസരണംപ്രവര്‍ത്തിക്കുന്ന ഈ ഉദ്യോഗസ്ഥന്‍വന്നതോടെ തെളിവുകള്‍ അവഗണിച്ച് സിപിഐ എം നേതാക്കളെ പ്രതികളാക്കി. കോണ്‍ഗ്രസിന്റെ സംസ്ഥാനത്തെയും കേന്ദ്രത്തിലെയും നേതാക്കളുടെ ഇടപെടല്‍ ഇതിനുപിന്നിലുണ്ടായി. അവര്‍ തയ്യാറാക്കിയ പ്രതിപട്ടിക അനുസരിച്ചാണ് പിന്നീട് അറസ്റ്റ് നടന്നത്.- അഡ്വ. എം കെ ദാമോദരന്‍ വഴി നല്‍കിയ ജാമ്യാപേക്ഷയില്‍ പറയുന്നു.

പൊലീസും രാഷ്ട്രീയ നേതാക്കളും വാസ്തവ വിരുദ്ധമായ വിവരങ്ങള്‍ മാധ്യമങ്ങള്‍ക്ക് നല്‍കുകയാണ്. ഇത് ഗൗരവത്തോടെ കാണണം. തെറ്റും അവാസ്തവവുമായ വിവരങ്ങളാണ് മാധ്യമങ്ങള്‍ പ്രസിദ്ധീകരിക്കുന്നത്. കസ്റ്റഡിയിലെടുത്ത പ്രതിയെ ചോദ്യം ചെയ്യുന്നതിനു മുമ്പുതന്നെ "അശോകന്‍ കുറ്റം സമ്മതിച്ചു" എന്ന് മലയാള മനോരമയില്‍ വാര്‍ത്ത വന്നു. അത്തരത്തിലൊരു പ്രസ്താവനയും പൊലീസില്‍ നല്‍കിയിട്ടില്ല. ഈ കുറ്റകൃത്യത്തെപ്പറ്റി ഒരറിവും അശോകനുണ്ടായിരുന്നില്ല. അന്വേഷണം നടക്കുന്ന വേളയില്‍ വരുന്ന ഇത്തരത്തിലുള്ള വാര്‍ത്തകള്‍ ഭരണഘടന ഉറപ്പുനല്‍കുന്ന മൗലികാവകാശങ്ങളുടെ ലംഘനമാണ്. ഇവ പ്രചരിപ്പിക്കുന്നത് കോടതിക്കുപോലും പ്രതിയെപ്പറ്റി മുന്‍വിധിയുണ്ടാക്കാാന്‍ ഉദ്ദേശിച്ചാണ്. ഇത് നീതിപൂര്‍വ്വകമായ കേസ് നടത്തിപ്പ് അസാധ്യമാക്കുന്ന തരത്തിലാണ്.

അറസ്റ്റ് നടത്തുമ്പാള്‍ പാലിക്കേണ്ട നടപടിക്രമങ്ങളെപ്പറ്റി ഡി കെ ബസു കേസില്‍ സുപ്രീംകോടതി നിര്‍ദേശിച്ച വ്യവസ്ഥകളെല്ലാം ലംഘിച്ചാണ് അറസ്റ്റെന്നും ഹര്‍ജിയില്‍ പറഞ്ഞു. അന്വേഷണ വിവരങ്ങള്‍ക്കായെന്ന പേരില്‍ വിളിച്ചുവരുത്തിയാണ് അറസ്റ്റ് ചെയ്തത് അറസ്റ്റിന്റെ കാരണങ്ങള്‍ ഒന്നും ഉദ്യോഗസ്ഥര്‍ വ്യക്തമാക്കിയില്ല. കൂടെ വന്നിരുന സുഹൃത്തുക്കളെ കാണാനോ ഭാര്യയെ ഫോണില്‍ വിളിക്കാന്‍ ഗപാലുമോ അനുവദിച്ചില്ല. രാത്രിമുഴുവന്‍ നിയമവിരുദ്ധ കസ്റ്റഡിയില്‍ സൂക്ഷിച്ചു. വക്കീലിനെ ബന്ധപ്പെടാനും അനുവദിച്ചില്ല. പാര്‍ട്ടി നേതാക്കള്‍ വിവരമറിഞ്ഞെത്തിയപ്പോള്‍ അവര്‍ക്കും കാണാന്‍ അവസരം നല്‍കിയില്ല.കടുത്ത പ്രമേഹരോഗമുള്ള അദ്ദേഹത്തെ മരുന്ന് കഴിക്കാനും അനുവദിച്ചില്ല. അറസ്റ്റ് ചെയ്യുമ്പോഴോ പിന്നീടോ ഒരു തെളിവും പ്രതിക്കെതിരെ പൊലീസിനു ലഭിച്ചിരുന്നില്ല. ഇപ്പോള്‍അറസ്റ് ന്യായീകരിക്കാനായി തെളിവുകള്‍ വ്യാജമായി സൃഷ്ടിക്കുകയാണ് പൊലീസ് ചെയ്യുന്നത്.-ജാമ്യാപേക്ഷയില്‍ ചൂണ്ടിക്കാട്ടി.

deshabhimani news

1 comment:

  1. ടി പി ചന്ദ്രശേഖരന്‍ വധക്കേസില്‍ പ്രതിയാക്കപ്പെട്ട സിപിഐ എം ഒഞ്ചിയം ഏരിയാ സെക്രട്ടറി സി എച്ച് അശോകന്‍ ഹൈക്കോടതിയില്‍ ജാമ്യാപേക്ഷ നല്‍കി. രാഷ്ട്രീയ ഗൂഢാലോചനയുടെ ഭാഗമായാണ് തന്നെ കേസില്‍ പ്രതിയാക്കിയതെന്ന് ജാമ്യഹര്‍ജിയില്‍ പറഞ്ഞു. കേന്ദ്ര സംസ്ഥാന മന്ത്രിമാര്‍ ഉള്‍പ്പെട്ട ഗൂഢാലോചനയാണ് നടന്നത്. അഴിയൂരില്‍ ഒരു കുടിവെള്ള ബോട്ട്ലിങ്ങ് പ്ലാന്റ് തുടങ്ങാന്‍ നടപടി സ്വീകരിച്ചിരുന്നു. കോണ്‍ഗ്രസ് ബന്ധമുള്ള ഈ വ്യവസായി വലിയ തോതില്‍ പണവും മുടക്കി. ഇതിനെതിരെ ചന്ദ്രശേഖരന്റെ നേതൃത്വത്തില്‍ സമരം നടന്നു. പദ്ധതി മുടങ്ങി. ഇത് അയാള്‍ക്ക് ചന്ദ്രശേഖരനോട് പകയ്ക്ക് കാരണമായി. പൊലീസിന്റെ ആദ്യ അന്വേഷണം ഈ വഴിയ്ക്കാണ് നീങ്ങിയത്. ഈ വ്യവസായിയാണ് കൊലപാതകത്തിനു പിന്നിലെന്ന് വ്യക്തമായി. ഈ വ്യവസായിക്ക് കോണ്‍ഗ്രസുമായി അടുപ്പമുണ്ടെന്ന് വിശ്വസനീയമായ വിവരമുണ്ട്. കേസ് ഡയറി പരിശോധിക്കുകയും അന്വേഷണ ഉദ്യോഗസ്സ്ഥരോട് ചര്‍ച്ച നടത്തുകയും ചെയ്ത ശേഷം കൊലപാതകം രാഷ്ട്രീയ കൊലപാതകമല്ലെന്നും കൊലയ്ക്കു പിന്നില്‍ സ്വകാര്യ താല്‍പര്യമാണെന്ന് ഡിജിപി പറഞ്ഞത് ഈ സാഹചര്യത്തിലാണ്.

    ReplyDelete