Sunday, May 27, 2012
എം എം മണി പാര്‍ട്ടി നിലപാടില്‍ നിന്ന് വ്യതിചലിച്ചു: പിണറായി
സിപിഐ എം ഇടുക്കി ജില്ലാ സെക്രട്ടറി എം എം മണി ശനിയാഴ്ച തൊടുപുഴയില്‍ ഒരു പൊതുയോഗത്തില്‍ പ്രസംഗിക്കുമ്പോള്‍പ്രസംഗശൈലിയില്‍ പറഞ്ഞ കാര്യങ്ങള്‍ പാര്‍ട്ടി നിലപാടില്‍ നിന്ന് വ്യതിചലിച്ചുകൊണ്ടാണെന്ന് സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍. മണിയുടെ പ്രസ്താവന തെറ്റായിപ്പോയെന്നും പിണറായി പറഞ്ഞു. തിരുവനന്തപുരത്ത് വാര്‍ത്താസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
പാര്‍ട്ടി ശത്രുക്കള്‍ പാര്‍ട്ടിയെ വളഞ്ഞിട്ട് കൊത്തിപ്പറിക്കുകയാണ്. ഈ സന്ദര്‍ഭത്തില്‍ വിവാദ പ്രസ്താവനകള്‍ പാര്‍ട്ടി പ്രവര്‍ത്തകരുടെ ഭാഗത്ത്നിന്നുണ്ടാകരുത്. വിവാദപരമായ പരസ്യപ്രസ്താവനകള്‍ സിപിഐ എം പ്രവര്‍ത്തകരുടെ ഭാഗത്തുനിന്നുണ്ടാകരുതെന്ന് നേരത്തെ പറഞ്ഞതാണ്. ഉണ്ടായാല്‍ ശത്രുക്കള്‍ അത് ഏറ്റെടുത്ത് ഉപയോഗിക്കും. ഇത്തരം പ്രസ്താവനകള്‍ ഇനി ഉണ്ടാകരുതെന്നും പിണറായി പറഞ്ഞു. ആക്രമണത്തിലൂടെയും കൊലപാതകത്തിലൂടെയും ഒരു പാര്‍ട്ടിയെയും നശിപ്പിക്കാന്‍ കഴിയുമെന്ന് കരുതുന്നില്ല. അങ്ങനെയായിരുന്നെങ്കില്‍ അമ്പേ തകര്‍ന്നുപോകേണ്ട പാര്‍ട്ടിയായിരുന്നു സിപിഐ എം. ആശയങ്ങളെയാണ് പാര്‍ട്ടി നേരിടുന്നത്- അദ്ദേഹം പറഞ്ഞു.
സിപിഐ എമ്മിനെതിരായി കടുത്ത ആക്രമണങ്ങളാണ് ഉണ്ടായിട്ടുള്ളത്. പാര്‍ട്ടി ശത്രുക്കളുടെയും ഭരണകൂടത്തിന്റെയും സംഘടിതമായ ആക്രമണങ്ങളെ ചെറുത്തുനിന്ന് തന്നെയാണ് പാര്‍ട്ടി ഇന്നത്തെ അവസ്ഥയിലെത്തിയത്. ആക്രമണങ്ങളെ മറുആക്രമണം കൊണ്ടല്ല പാര്‍ട്ടി നേരിട്ടത്. ഓരോ ആക്രമണം നേരിടുമ്പോഴും വന്‍ ജനരോഷമുയരുമാറ് ബഹുജനങ്ങളെ അണിനിരത്തുകയാണ് പാര്‍ടി ചെയ്തിട്ടുള്ളത്. അതിലൂടെ ജനങ്ങളില്‍ നിന്ന് അക്രമികള്‍ ഒറ്റപ്പെടുന്ന കാഴ്ചയാണ് കണ്ടത്. പാര്‍ട്ടിയുടെ ജനകീയ അടിത്തറ വികസിക്കുകയും ചെയ്തു. ഇതാണ് പാര്‍ട്ടി രീതിയെന്ന് ചരിത്രം പരിശോധിച്ചാല്‍ മനസിലാകും- പിണറായി പറഞ്ഞു.
ഏത് ബീഭത്സമായ ആക്രമണത്തിനു മുന്നിലും പാര്‍ട്ടി തളറന്നുപോയിട്ടില്ല. ഓരോ സഖാവിന്റെ ജീവന്‍ എടുക്കുമ്പോഴും വര്‍ധിതവീര്യത്തോടെ കൂടുതല്‍ സഖാക്കള്‍ മുഗന്നാട്ടു തള്ളിവരികയാണ് ഉണ്ടായിട്ടുള്ളത്. മുന്നേറിയത്. സമരമുഖങ്ങളില്‍ പൊലീസ്് ഭീകരമായ ആക്രമണം അഴിച്ചുവിടുമ്പോഴും കൂടുതല്‍ പേര്‍ സമരമുഖത്തേക്ക് വരുന്നതാണ് കാണുന്നത്. മര്‍ദ്ദനമേറ്റുവാങ്ങാനും ജീവന്‍ ബലിയര്‍പ്പിക്കാനും തയ്യാറാകുന്ന പ്രവര്‍ത്തകരാണ് പാര്‍ട്ടിയുടെ പ്രത്യേകതയെന്നും പിണറായി കൂട്ടിച്ചേര്‍ത്തു.
deshabhimani news
Labels:
വാര്‍ത്ത
Subscribe to:
Post Comments (Atom)
സിപിഐ എം ഇടുക്കി ജില്ലാ സെക്രട്ടറി എം എം മണി ശനിയാഴ്ച തൊടുപുഴയില്‍ ഒരു പൊതുയോഗത്തില്‍ പ്രസംഗിക്കുമ്പോള്‍പ്രസംഗശൈലിയില്‍ പറഞ്ഞ കാര്യങ്ങള്‍ പാര്‍ട്ടി നിലപാടില്‍ നിന്ന് വ്യതിചലിച്ചുകൊണ്ടാണെന്ന് സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍. മണിയുടെ പ്രസ്താവന തെറ്റായിപ്പോയെന്നും പിണറായി പറഞ്ഞു. തിരുവനന്തപുരത്ത് വാര്‍ത്താസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
ReplyDeleteഎം എം മണിയുടെ വിവാദ പ്രസംഗം വസ്തുതാവിരുദ്ധമാണെന്ന് പ്രതിപക്ഷനേതാവ് വി എസ് അച്യുതാനന്ദന്‍. ആളുകളെ കൊല്ലുന്ന പാര്‍ട്ടിയല്ല സിപിഐ എം. ജനന്‍മയ്ക്കു വേണ്ടിയാണ് പാര്‍ട്ടി പ്രവര്‍ത്തിക്കുന്നതെന്നും വി എസ് പറഞ്ഞു.
ReplyDelete